(അച്ഛനോ അമ്മയോ ഇല്ലാത്ത അവന്‍ ഒറ്റയ്ക്ക് ഒരു വാടക മുറിയിലാണ് താമസം സ്വന്തമായി ഒരു വീട് എന്നത് അവന്റെ വലിയ സ്വപ്‌നമാണ്, വീഡിയോ കാണാം)
എബി കുട്ടിയാനം
9995416999
ചിലര്‍ അങ്ങനെയാണ് ജീവിതം കൊണ്ട് നമ്മെ വല്ലാതെ പ്രചോദിപ്പിച്ചു കളയും. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയും ഉപ്പള കന്യാനയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ നാഗേഷ് എന്ന ചെറുപ്പക്കാരന്‍ ജീവിതം കൊണ്ട് നമുക്ക് മുന്നില്‍ ആയിരം പാഠം പകരുകയാണ്. നാഗേഷിന് ജന്മന ഒരു കയ്യില്ല. പക്ഷെ നാഗേഷ് അതിനെ ഒരിക്കലും ഒരു പോരായ്മയായി കണ്ടില്ല. കയ്യില്ല എന്ന് പറഞ്ഞ് അവന്‍ മാറി നിന്നില്ല, ആരുടെ മുന്നിലും കൈ നീട്ടിയില്ല.
അന്തസായി പണിയെടുക്കയാണവന്‍. ഒറ്റ കൈ കൊണ്ട് അവന്‍ ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ആരും കൈകൊടുത്തുപോകും. അത്രയ്ക്കും മിടുക്കനാണവന്‍.
ഒറ്റ കൈ കൊണ്ട് അവന്‍ ഭാരമേറിയ കല്ലുകള്‍ എടുത്തുയര്‍ത്തുകയും ചുമക്കുകയും ചെയ്യും. വട്ടി നിറയ്ക്കാനും വട്ടികള്‍ എടുത്തുയര്‍ത്താനുമെല്ലാം അവന് ഒരു കൈ തന്നെ ധാരാളം മതി.
സദാ മുഖത്ത് പുഞ്ചിരിയാണ്. ഒരു നിമിഷം പോലും മടിപ്പിടിച്ചിരിക്കാതെ അവന്‍ പണിയെടുക്കും. പക്ഷെ എത്ര കല്ലുചുമന്നിട്ടും സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്നത് അവന്റെ സ്വകാര്യ ദു:ഖമാണ്. അച്ഛന്‍ ചെറിയ പ്രായത്തില്‍ തന്നെ ഉപേക്ഷിച്ചുപോയി. അഞ്ചെട്ടു വര്‍ഷം മുമ്പ് അമ്മയും മരിച്ചു. ഇനി നാഗേഷിന് ജീവിതത്തിന് നിറം കൈ വരണമെങ്കില്‍ ഒരു കല്ല്യാണം കഴിക്കണം. ഒരു തുണവേണം. അതിനുമുമ്പ് ഒരു കൊച്ചു വീട് പണിയണം. അഭിമാനബോധം മനസ്സിലും മുഖത്തും നിറഞ്ഞുനില്‍ക്കുന്നു, ആരുടെ മുന്നിലും കൈ നീട്ടരുതെന്ന് വലിയ ആഗ്രഹവമുണ്ട്. അതിനിടയിലും അവന്‍ മടിയോടു കൂടി പറഞ്ഞു. ചെറിയൊരു വീട് നിര്‍മ്മിക്കാന്‍ ആരെങ്കിലും സഹായിച്ചിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു. കൂലി പണിയെടുത്തിട്ട് അതിന് കഴിയുമെന്ന് തോന്നുന്നില്ല.
നമുക്ക് പറഞ്ഞുകൂടെ
നാഗേഷിനൊപ്പം
നന്മയ്‌ക്കൊപ്പമെന്ന്...
(നാഗേഷിന്റെ നമ്പര്‍
8150814122)

No comments:
Post a Comment