Thursday, April 27, 2017
വാര്‍ത്ത എടുക്കാനല്ല വിതുമ്പി കരയാനായിരുന്നു ഞാന്‍ പോയത്
എബി കുട്ടിയാനം
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
ആ ദിവസം ഞാന്‍ ഇന്നുമോര്‍ക്കുന്നു...ടി.എം.ചാരിറ്റി പ്രവര്‍ത്തകരോടൊപ്പം മല്ലം കുമ്പള തൊട്ടി എന്ന സ്ഥലത്തെത്തിയ ആ ദിവസം...ജീവിതത്തില്‍ അത്രമാത്രം സ്തംഭിച്ചുപോയ അനുഭവങ്ങള്‍ അധികമുണ്ടായിട്ടുണ്ടാവില്ല.
ദുരിതം അനുഭവിക്കുന്ന പാവങ്ങളുടെ സങ്കടങ്ങള്‍ ഒപ്പിയെടുത്ത് ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുവാനായി എത്രയോ വട്ടം എത്രയോ കുന്നുകളും മലകളും താണ്ടി പോയിട്ടുണ്ട്...കണ്ണ് നിറഞ്ഞുപോവുന്ന കാഴ്ചകള്‍ക്ക് എത്രയോ വട്ടം സാക്ഷിയായിട്ടുണ്ട്...അപ്പുറം മാറി നിന്ന് കരഞ്ഞുപോയിട്ടുണ്ട് പലവട്ടം...പക്ഷെ ഇതുപോലെ ഒന്നും പറയാനാവാതെ സ്തംഭിച്ചിരുന്നുപോയ അനുഭവം എന്റെ ജീവിതത്തില്‍ അപൂര്‍വ്വമായിരുന്നു സത്യം.....
മല്ലം സ്‌കൂളിനടുത്ത് നിന്ന് ഇത്തിരി സഞ്ചരിച്ച് അല്‍പ്പം മാറി ചെമ്മണ്‍ പാതയിലൂടെ സഞ്ചരിച്ച് ഒരു മുറ്റത്ത് കാറ് നിര്‍ത്തി കുന്നും ചെരിവും നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ ടി.എം.ചാരിറ്റിയുടെ പ്രവര്‍ത്തകരോടൊപ്പം ഞാന്‍ നടന്നത് വാര്‍ത്ത എടുക്കാനല്ല വിതുമ്പി കരയാനായിരുന്നുവെന്ന് തോന്നിപോയ നിമിഷമായിരുന്നു അത്.
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Videoമല്ലം ചാല് പാട്ടുപാടി ഒഴുകുന്നു, അതിന്റെ അഴകിലേക്ക് കണ്ണ് ചലിപ്പിക്കുന്നതിനിയില്‍ ടി.എം.ചാരിറ്റിയുടെ ഷാഫിയാണ് പറഞ്ഞത് ദാ, ആ കുടില് കണ്ടോ അതാണ് ഞങ്ങള്‍ പറഞ്ഞ വീട്.
അതിനുള്ളില്‍ ഒരുമ്മയും മൂന്ന് പിഞ്ചു മക്കളും താമസിക്കുന്നുണ്ട്.
എത്തിനോക്കേണ്ട താമസം എന്റെ മനസ്സ് അറിയാതെ യാ അള്ളാ എന്നുവിളിച്ചുപോയി. സാരി കൊണ്ട് കെട്ടിയ ചുമര്, പാമ്പുകള്‍ വസിക്കുന്ന മണ്‍പുറ്റുകള്‍, ചിതലരിച്ചുനില്‍ക്കുന്ന മേല്‍ക്കൂരകള്‍ അതിനടയില്‍ ആ കുഞ്ഞുമക്കള്‍ അവരുടെ പുസ്തകങ്ങളെ ചെളിയില്‍ നിന്ന് രക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എവിടെയൊക്കെയോ കെട്ടിതൂക്കിയിരിക്കുന്നു, അതെ ചെളിയില്‍ മുസല്ല വിരിച്ച് ആ പെങ്ങള്‍ നിസ്‌ക്കരിക്കുന്നു, പകലുപോലും സുരക്ഷിതമല്ലാത്ത ആ ടാര്‍പോളിന്റെ ഉള്ളിലാണ് അവര്‍ കൂരിരുട്ടുള്ള രാത്രിയില്‍ വൈദ്യുതി വെളിച്ചംപോലുമില്ലാതെ കിടന്നുറങ്ങുന്നത്. ടോയ്‌ലറ്റ് സംവിധാനമില്ലാത്ത അവര്‍ അപ്പുറത്തെ വീട്ടുമുറ്റത്ത് പോയി കാത്തിരിക്കണം...
നമ്മുടെ അനുജന്മാരും മക്കളും നല്ല നല്ല കുപ്പായങ്ങളിടുമ്പോള്‍, നല്ല മുറിയില്‍ കിടന്നുറങ്ങുമ്പോള്‍, പഠിക്കാനും കിടക്കാനും വെവ്വേറെ മുറികള്‍ സെല്കട് ചെയ്യുമ്പോള്‍ ഒന്ന് ഇരുന്ന് തിരിയാന്‍ പോലും അവര്‍ക്ക് മുറികളില്ല. നല്ലൊരു മഴവന്നാല്‍ അവര്‍ നനഞ്ഞ് കുതിരും, നല്ലൊരു കാറ്റടിച്ചാല്‍ അവര്‍ പേടിച്ച് വിറക്കും...
സേവനത്തിന്റെ വഴിയില്‍ സര്‍വ്വം സമര്‍പ്പിച്ച ടി.എം.ചാരിറ്റിയുടെ ബാനറില്‍ വാര്‍ത്ത ചെയ്തിറങ്ങുമ്പോള്‍ അവരുടെ കണ്ണീര് മായുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ടി.എം ഏറ്റെടുത്ത ഒന്നും പരാജയപ്പെട്ടിരുന്നില്ല.
ഒടുവില്‍ ആഗ്രഹിച്ചതു തന്നെ സംഭവിച്ചു. സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ വൈറലുകളിലൊന്നായി അത് മാറി. മ ണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ ആ സങ്കടകാഴ്ച കണ്ടു. കണ്ടവര്‍ കണ്ടവര്‍ കരഞ്ഞു, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി സഹായങ്ങള്‍ ഒഴുകി. അവരുടെ വീടെന്ന സ്വപ്നത്തിന് വേണ്ടി ടി.എം.ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ രാപ്പകല്‍ അധ്വാനിച്ചു. അവസാനം ആ ടാര്‍പ്പോളിന്‍ സീറ്റ് നിലനിന്നിരുന്ന ദിക്കില്‍ മനോഹരമായ കോണ്‍ക്രീറ്റ് വീട് ഉയര്‍ന്നുവന്നു.
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Videoകഴിഞ്ഞ ദിവസം അവരുടെ വീട് കുടികൂടലായിരുന്നു. നിരാശയും സങ്കടവും കൊണ്ട് വാടിപോയ ആ കുഞ്ഞുമോന്റെയും കുഞ്ഞുപെങ്ങന്മാരുടെയും മുഖത്ത് ആഹ്ലാദത്തിന്റെ വലിയ പെരുന്നാളായിരുന്നു അന്ന്. ചെളി നിറഞ്ഞ നിലങ്ങളും സാരി കെട്ടിവെച്ച ചുമരും ഓര്‍മ്മകള്‍ മാത്രം...ടൈല്‍സ് പാകിയ മനോഹരമായ വീട്ടില്‍ ആ പെങ്ങള്‍ ആദ്യമായി ചെളി പുരളാതെ നിസ്‌ക്കരിച്ചു, ആ കുഞ്ഞുമക്കള്‍ പാമ്പിനെയും തേളിനേയും പേടിക്കാതെ കിടന്നുറങ്ങി...
അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിനുമുന്നില്‍ ഒരിക്കല്‍ കൂടി എന്റെ കണ്ണ് നിറഞ്ഞു, എന്നാല്‍ ആ പഴയ സങ്കടത്തിന്റെ കണ്ണീരിനുപകരം ഇത് ആഹ്ലാദത്തിന്റെ അടക്കാനാവാത്ത കണ്ണീരായിരുന്നു അത്...
അള്ളാഹുവെ നിന്റെ അപാരമായ അനുഗ്രഹത്തിന് നന്ദി....എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നവനെ ഞാന്‍ നിരാശപ്പെടുത്തില്ലെന്ന നിന്റെ വാക്കുകള്‍ എത്ര സത്യമാണ്....
എബി കുട്ടിയാനം
Subscribe to:
Posts (Atom)