എബി കുട്ടിയാനം
യാചിച്ച് കൈനീട്ടി വന്ന്
അവസാനം
അവര്‍
നമ്മെ യാചകനാക്കി മാറ്റും
കടം കൊടുത്ത പൈസ തിരിച്ചു
വാങ്ങാന്‍ നമ്മള്‍ നടത്തുന്ന
യാചനയേക്കാള്‍ വലിയ
യാചനയൊന്നും
ഒരു തെരുവ് യാചകനും
നടത്തിയിട്ടുണ്ടാവില്ല
ചിരിച്ച് വന്ന്് കടം വാങ്ങിയവര്‍
വെറുപ്പോടെ നോക്കുന്ന
സ്വഭാവത്തിന്റെ പേരാണ് കടം
No comments:
Post a Comment