എബി കുട്ടിയാനം
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആധികാരികമായി ജയിച്ചിരിക്കുന്നു. ഓരോ ഇന്ത്യക്കാരനേയും പോലെ ഈ വിജയത്തില്‍ ഞാനും ഏറെ സന്തോഷിക്കുന്നു.
ഇന്ത്യ-പാക്ക് മത്സരത്തിന് കേവലം ഒരു കളി എന്നതിനപ്പുറം നമ്മെ ആവേശംകൊള്ളിക്കുന്ന എന്തോ ഒരു വികാരമുണ്ട്.(ചിലര്‍ക്കിടയില്‍ കാണുന്ന ആ മറ്റേ സുക്കേടല്ല കേട്ടോ) ഇന്ത്യയോടുള്ള അതിയായ സ്‌നേഹമോ ക്രിക്കറ്റിനോടുള്ള വല്ലാത്ത പ്രേമമോ ആയിരിക്കാമത്.
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
Mob: 9995416999, 9847640999

ഇന്ന് നടന്നത് ആവേശകരമായ മത്സരമായിരുന്നു. രോഹിത് ശര്‍മ്മ ഒരിക്കല്‍കൂടി നിറഞ്ഞാടിയ മത്സരം. പക്ഷെ ഒരു ഓവര്‍ പോലും ഞാന്‍ കളി കണ്ടിരുന്നില്ല. ഇന്ന് എന്നല്ല കുറെ കാലമായി ക്രിക്കറ്റ് കളി ശരിക്കൊന്ന് കാണാതെ, ഞാന്‍ മാത്രമല്ല എന്റെ തലമുറയിലേയും പുതിയ ജനറേഷനിലേയും പലരും കളി കാണുന്നില്ല.
ഒരു പന്തുപോലും മിസ് ചെയ്യാതെ റോഡിയോ ചെവിയോട് ചേര്‍ത്ത് കമന്ററി കേട്ടിരുന്ന പഴയതലമുറയ്ക്കും പഴയ ആവേശമില്ല, നാളുകളെണ്ണി കാത്തിരുന്ന കളിദിനമെത്തുമ്പോള്‍ ടിവിയില്ലാത്ത നമ്മുടെ വീട്ടില്‍ നിന്ന് എത്രയോ കിലോമീറ്റര്‍ നടന്നുപോയി ഹോട്ടലിന്റെ ജനാലക്കരികിലും ബന്ധുവീടിന്റെ സ്വീകരണമുറിയിലെ ഒറ്റപ്പടി ബെഞ്ചിലുമിരുന്ന് കളി കണ്ട നമ്മള്‍ മൊബൈല്‍ ഫോണില്‍ ലൈവുണ്ടായിട്ടും കളി കാണുന്നില്ല.

അല്ലെങ്കിലും അവരൊക്കെ പോകുമ്പോള്‍ അതിന്റെ ആവേശവും പടിയിറങ്ങിപോയിട്ടുണ്ട്. സിധുവും അസ്ഹറും സച്ചിനും കളിച്ച ആ കാലം, പിന്നീട് സച്ചിനും ദാദയും ദ്രാവിഡും സെവാഗും കളിച്ച കാലം, ആ ബിഗ് ഫോറിലേക്ക് യുവിയും കൈഫും ചേര്‍ന്ന് ഹൈ ഫൈവായി മാറിയ കാലം, അനില്‍ കുംബ്ലൈ പന്തെറിഞ്ഞ കാലം, ഹര്‍ബജന്റെ ടര്‍ബനേറ്റര്‍ അല്‍ഭുതം തീര്‍ത്ത കാലം...മറുവശത്ത് അമീര്‍ സുഹൈലും സയ്യിദ് അന്‍വറും ഓപ്പണിംഗ് വരുമ്പോള്‍ ശ്രീനാഥും പ്രസാദും പന്തെറിഞ്ഞ കാലം, ഇന്‍സാമാം ഉല്‍ ഹഖ്, അഫ്രീദി, സലിം മാലിക്, റമീസ് രാജ, ഇജാസ് അഹമ്മദ്, മോയിന്‍ ഖാന്‍, റഷീദ് ലത്തീഫ്, (ഇടയ്‌ക്കെപ്പോഴോ തൗഫീഖ് ഉമറും ഇമ്രാന്‍ നസീറും) ഏറ്റവും നല്ല ബാറ്റിംഗ് ലൈനപ്പുമായി പാക്കിസ്ഥാന്‍ നിറഞ്ഞാടിയിരുന്ന കാലം, ലോകത്തിലെ ഏറ്റവും നല്ല ഫാസ്റ്റ്ബൗളര്‍മാരായ വസിം അക്രമും വഖാര്‍ യൂനിസും അഖ്വീബ് ജാവേദും ഷുഹൈബ് അക്തറും തീ തുപ്പി മടങ്ങുമ്പോള്‍ പന്തുകളെ വട്ടംകറക്കി സക്ക്‌ലൈന്‍ മുശ്താഖും മുഷ്താഖ് അഹമ്മദും പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ചിരുന്ന കാലം. അന്ന് ഇന്ത്യയുടേതെന്ന പോലെ പാക്കിസ്ഥാന്റെയും എല്ലാ കളിക്കാരുടെ പേരും നമുക്ക് മനപാഠമായിരുന്നു. ഇന്ന് ഏറ്റവും പോപ്പുലറായ ഒരു പേര് എടുത്തുപറയാന്‍ പറഞ്ഞാല്‍ ഒരു വഹാബ് റിയാസിലോ അസ്ഹര്‍ അലിയിലോ മുഹമ്മദ് ആമിറിലോ നമ്മള്‍ തപ്പി തടഞ്ഞുവീണുപോകുന്നു. നായകന്‍ സര്‍ഫ്രാസുപോലും ആരുമറിയാത്ത കളിക്കാരുടെ പട്ടികയിലാണുള്ളത്.
പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് ബൗളിംഗ് ലൈനപ്പ് ബഹുകേമമാണ്. ഒരുപക്ഷെ വീരാട് കോലി സച്ചിനേക്കാള്‍ മിടുക്കനായിരിക്കാം, രോഹിതും ധവാനും രഹാനയും മിടുക്കര്‍തന്നെ. ജഡേജയും അശ്വിനും നന്നായി പന്തെറിയുന്നു, ബുംമ്ര എന്തൊക്കെയോ വിസ്മയങ്ങള്‍ കാണിക്കുന്നു. പക്ഷെ അനില്‍കുംബ്ലൈയുടെയും ശ്രീനാഥിന്റെയും ആ കാലത്തിലേക്ക് നമുക്ക് നമ്മുടെ ആവേശത്തോ മടക്കികൊണ്ടുപോകാന്‍ കഴിയുന്നില്ല.
ഇന്‍ഡിപെന്‍ഡന്‍സ് കപ്പിന്റെ ഫൈനലില്‍ അഖ്വിബ് ജാവേദ് എന്ന ബൗളറെ തലങ്ങും വിലങ്ങും തല്ലി തകര്‍ത്ത സച്ചിന്റെ ആ ഇന്നിംഗ്‌സോളം ആവേശം പകരുന്ന മറ്റൊരു കളിയും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. ദാദയുടെ ധാക്കയിലെ ഇന്നിംഗ്‌സ് നമുക്ക് ഓര്‍മ്മയില്ലെ, ഡല്‍ഹിയിലെ ഫിറോഷ് ഷാ കോഡ്‌ലയില്‍ അനില്‍ കുംബ്ലൈ ഒരു ഇന്നംഗ്‌സില്‍ പത്തും വിക്കറ്റും കൊയ്ത ആ നിമിഷം നമുക്ക് മറക്കാന്‍ കഴിയുമോ? ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഈദ് അന്‍വര്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ആ മുഹൂര്‍ത്തം നിങ്ങള്‍ ഓര്‍ക്കുന്നല്ലെ...കാലം പിന്നെയും ഇങ്ങോട്ട് വന്നപ്പോള്‍ പുതുതലമുറയിലെ ഇര്‍ഫാന്‍ പഠാന്‍ കളിയുടെ ആദ്യ ഓവറിലെ മൂന്നുപന്തില്‍ കരുത്തരായ സല്‍മാന്‍ ഭട്ടിനെയും യൂനിസ് ഖാനെയും മുഹമ്മദ് യൂസഫിനെയും പുറത്താക്കി ഹാട്രിക്ക് എന്ന അല്‍ഭുതം സൃഷ്ടിച്ചതും വലിയ അടയാളങ്ങളില്‍ ഒന്നായിരുന്നു.
അതിനേക്കാള്‍ മനോഹരമായിട്ട് നമ്മുടെ കളിക്കാര്‍ ഇന്ന് കളിക്കുന്നു, പക്ഷെ എന്തുകൊണ്ടോ നമ്മള്‍ പഴയ ആവേശത്തിലേക്ക് എത്തുന്നതേയില്ല, അതുകൊണ്ടാണ് നമുക്ക് പറയേണ്ടിവരുന്നത്, ഇന്ത്യ-പാക്ക് കളിയൊക്കെ പണ്ട്, അതിന്റെ ആവേശമൊന്നും ഇന്ന് ഇല്ലേയില്ല.
(അല്ലെങ്കിലും സച്ചിനും ദാദയുമില്ലാതെ നമുക്കെന്ത് കളി, ല്ലെ)more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
Mob: 9995416999, 9847640999
പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് ബൗളിംഗ് ലൈനപ്പ് ബഹുകേമമാണ്. ഒരുപക്ഷെ വീരാട് കോലി സച്ചിനേക്കാള്‍ മിടുക്കനായിരിക്കാം, രോഹിതും ധവാനും രഹാനയും മിടുക്കര്‍തന്നെ. ജഡേജയും അശ്വിനും നന്നായി പന്തെറിയുന്നു, ബുംമ്ര എന്തൊക്കെയോ വിസ്മയങ്ങള്‍ കാണിക്കുന്നു. പക്ഷെ അനില്‍കുംബ്ലൈയുടെയും ശ്രീനാഥിന്റെയും ആ കാലത്തിലേക്ക് നമുക്ക് നമ്മുടെ ആവേശത്തോ മടക്കികൊണ്ടുപോകാന്‍ കഴിയുന്നില്ല.
ഇന്‍ഡിപെന്‍ഡന്‍സ് കപ്പിന്റെ ഫൈനലില്‍ അഖ്വിബ് ജാവേദ് എന്ന ബൗളറെ തലങ്ങും വിലങ്ങും തല്ലി തകര്‍ത്ത സച്ചിന്റെ ആ ഇന്നിംഗ്‌സോളം ആവേശം പകരുന്ന മറ്റൊരു കളിയും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. ദാദയുടെ ധാക്കയിലെ ഇന്നിംഗ്‌സ് നമുക്ക് ഓര്‍മ്മയില്ലെ, ഡല്‍ഹിയിലെ ഫിറോഷ് ഷാ കോഡ്‌ലയില്‍ അനില്‍ കുംബ്ലൈ ഒരു ഇന്നംഗ്‌സില്‍ പത്തും വിക്കറ്റും കൊയ്ത ആ നിമിഷം നമുക്ക് മറക്കാന്‍ കഴിയുമോ? ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഈദ് അന്‍വര്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ആ മുഹൂര്‍ത്തം നിങ്ങള്‍ ഓര്‍ക്കുന്നല്ലെ...കാലം പിന്നെയും ഇങ്ങോട്ട് വന്നപ്പോള്‍ പുതുതലമുറയിലെ ഇര്‍ഫാന്‍ പഠാന്‍ കളിയുടെ ആദ്യ ഓവറിലെ മൂന്നുപന്തില്‍ കരുത്തരായ സല്‍മാന്‍ ഭട്ടിനെയും യൂനിസ് ഖാനെയും മുഹമ്മദ് യൂസഫിനെയും പുറത്താക്കി ഹാട്രിക്ക് എന്ന അല്‍ഭുതം സൃഷ്ടിച്ചതും വലിയ അടയാളങ്ങളില്‍ ഒന്നായിരുന്നു.
അതിനേക്കാള്‍ മനോഹരമായിട്ട് നമ്മുടെ കളിക്കാര്‍ ഇന്ന് കളിക്കുന്നു, പക്ഷെ എന്തുകൊണ്ടോ നമ്മള്‍ പഴയ ആവേശത്തിലേക്ക് എത്തുന്നതേയില്ല, അതുകൊണ്ടാണ് നമുക്ക് പറയേണ്ടിവരുന്നത്, ഇന്ത്യ-പാക്ക് കളിയൊക്കെ പണ്ട്, അതിന്റെ ആവേശമൊന്നും ഇന്ന് ഇല്ലേയില്ല.
(അല്ലെങ്കിലും സച്ചിനും ദാദയുമില്ലാതെ നമുക്കെന്ത് കളി, ല്ലെ)more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
Mob: 9995416999, 9847640999
No comments:
Post a Comment