കരിംക്ക പറയാനോ എഴുതാനോ വാക്കുകളില്ല
കണ്ണീരുമാത്രമാണ് മനസ്സ് നിറയെ
നിങ്ങള്‍ മരിച്ചുപോയെന്ന്
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല
രാവിലെ ഒരു ചടങ്ങില്‍
പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ്
ആരോ പറയുന്ന കേട്ടത്
ചെങ്കളത്ത് ഒരു മരണം നടന്നിട്ടുണ്ടെന്ന്
ഇയാളെ നിനക്കറിയുമോ എന്ന് ചോദിച്ച്
മൊബൈല്‍ ഗ്യാലറി തുറന്ന്
ഫോട്ടോ കാണിച്ചപ്പോള്‍
ഞെട്ടിത്തരിച്ചുപോയി എന്റെ മനസ്സ്
കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി
സോഷ്യല്‍ മീഡയിയിലൂടെ
എനിക്കുനേരെ ചിലര്‍ ഇല്ലാത്ത കുറ്റം ചുമത്തി
വിചാരണ ചെയ്യാന്‍
തുടങ്ങിയപ്പോള്‍ എന്ന സപ്പോര്‍ട്ട് ചെയ്തെത്തിയ
ആയിരങ്ങളില്‍ നിങ്ങള്‍ ഏറെ മുന്നിലുണ്ടായിരുന്നു
സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ
നിങ്ങള്‍ പോസ്റ്റു ചെയ്ത അവസാന പോസ്റ്റും
എനിക്കുവേണ്ടിയായിരുന്നു
നിങ്ങളുടെ ഓരോ പോസ്റ്റും ഓരോ സപ്പോര്‍ട്ടും
എനിക്ക് പകര്‍ന്നു തന്ന
ആത്മവിശ്വാസവും ആശ്വാസവും
ചില്ലറയായിരുന്നില്ല
പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നില്ക്കുന്നതിനേക്കാള്
വലിയ സ്നേഹുവും സഹായവും വേറെന്നുമില്ല കരീംക്ക...
ഒരിക്കലും മറക്കാത്ത കടപ്പാടാണത്
അതുകൊണ്ട് തന്നെ മനസ്സിന്റെ ഉള്ളില്‍ പതിവിലേറെ
ആദരവും സ്നേഹവുമുണ്ടായിരുന്നു
കരിംക്ക
ഈ അടുത്താണ് നിങ്ങളെ നേരിട്ട് പരിചയപ്പെട്ടത്
പക്ഷെ അതിനുമുമ്പേ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്ന
ആളായിരുന്നു നിങ്ങളെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു
പരിചയപ്പെടുന്നതിന് മുമ്പേ
നിങ്ങള്‍ ഞങ്ങളുടെ ഇഷ്ടപ്പെട്ട ക്യാമറാമാനായിരുന്നു
എല്ലാവരുടെ കയ്യിലും മൊബൈല്‍ ക്യാമറകള്‍ വരുന്നതിന് മുമ്പ്
നിങ്ങള്‍ ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ക്ക് വല്ലാത്ത അഴകായിരുന്നു
വീട്ടിലെ ഓരോ വിശേഷ ദിനത്തിലും
കരിം ക്യാമറ ചലിപ്പിക്കണമെന്നത് നാട്ടുകാരുടെ നിര്‍ബന്ധമായിരുന്നു
നിങ്ങള്‍ ചെങ്കള നാടിന്റെ ഒരു നന്മയായിരുന്നു
നിങ്ങളുടെ ചെങ്കളദേശം എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍
എന്നെയും ചേര്‍ത്തിരുന്നു
അതായത് നിങ്ങളുടെ വലിയ മനസ്സില്‍
മറ്റുള്ളവര്‍ക്ക് എന്നും വലിയ സ്ഥാനമായിരുന്നു ല്ലെ...
കഴിഞ്ഞ മാസം ഖത്തറില്‍ ഒരേ റൂമില്‍
ഒന്നിച്ച് താമസിച്ചപ്പോള്‍ പ്രിയപ്പെട്ട എം.എം.നൗഷാദ്
നിങ്ങളുടെ നല്ല മനസ്സിനെക്കുറിച്ച് ഒരുപാട് പറഞ്ഞിരുന്നു
മരണവിവരം അറയിക്കാന്‍ വേണ്ടി വിളിച്ചിട്ട് കിട്ടിയില്ലെന്ന്
പറഞ്ഞ് ജാസിര്‍ കുന്താപുരം അയച്ച വോയിസ് മെസേജ്
കേട്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞുപോയി
ജാസിര്‍ പറഞ്ഞു
കരീംക്ക ഞങ്ങളുടെ എല്ലാമായിരുന്നു
കരീക്ക ഇല്ലാതെ ചെങ്കളക്കാര്ക്ക്
ഒരുപരിപാടിയുമില്ലായിരുന്നു
ഏതു ചടങ്ങുവരുമ്പോഴും
അവിടെ ഓടിയെത്തി അവര്‍ക്കുവേണ്ട
എന്തും ചെയ്തുകൊടുക്കും
താരാട്ടുപാട്ടും പെരുന്നാള്‍ പാട്ടുമായി നിറഞ്ഞു നില്ക്കും
അങ്ങനെ അങ്ങനെ നാടിന്റെ
ഒരു ചലനം തന്നെയായിരുന്നു കരിം.ക്ക...
പറഞ്ഞുമുഴുപ്പിക്കാനാവാതെ വിതുമ്പുകയാണ് ജാസര്‍...
കരീക്കയെക്കുറിച്ച് എഴുതി
ഫെയ്സ്ബുക്കില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്യാന്‍ നേരത്ത്
കൂടെ ചേര്‍ക്കാന്‍ ഒരു ഫോട്ടോയ്ക്കുവേണ്ടി
ഫെയ്സ്ബുക്ക് വാളില്‍ പരതിനോക്കിയപ്പോള്‍
എവിടെയും നിങ്ങളുടെ നല്ലൊരു പിക്ക് കിട്ടുന്നില്ല
കരീംക്ക... ഒന്നുകൂടി നിങ്ങളെ
തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്
കാരണം നിങ്ങള്‍ നിങ്ങളെ സെല്‍ഫ്
പ്രമോട്ട് ചെയ്യുന്നതിനേക്കാളേറെ
മറ്റുള്ളവരെ പ്രമോട്ട് ചെയ്യാനാണ് ആഗ്രഹിച്ചത്..ല്ലെ
ഞാനടക്കമുള്ളവര്ക്കുവേണ്ടി നിങ്ങള്‍ പോസ്റ്റുചെയ്ത
വീഡിയോകള്‍ക്കും കുറിപ്പുകള്‍ക്കും
ഇപ്പോഴും ലൈക്കുകള്‍ വന്നുകൊണ്ടിരിക്കുകയാണ്
നിങ്ങള്‍ അഡ്മിനായിട്ടുള്ള ഗ്രൂപ്പുകളില്‍
നിങ്ങളുടെ വേര്‍പ്പാടിന്റെ ദു:ഖം പങ്കുവെച്ച്
ആളുകള്‍ കരയുകയാണല്ലൊ
പക്ഷെ, അതിന് ഒരു റിപ്ലേ പോലും നല്കാന് നില്‍ക്കാതെ
നിങ്ങള്‍ അവസാന യാത്രയ്ക്കൊരുങ്ങി കിടക്കുകയാണല്ലൊ..
കരിംക്ക...കരച്ചില് വരുന്നു
സങ്കടം അടക്കാനാവുന്നില്ല...
അള്ളാഹു
സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു