എബി കുട്ടിയാനം
9995416999
മാഡം എന്നുവിളിക്കുന്നതിനേക്കാള്‍
എനിക്കിഷ്ടം സഹോദരി എന്ന് വിളിക്കാനാണ്
ജസിന്ത ആ്ന്‍ദേണ്‍
ഇന്ന് നിങ്ങളാണ് ലോകത്തിന്റെ പെങ്ങള്‍
നിങ്ങള്‍ തന്നെയാണ് മലാഖയും

ഇന്ന്
ലോകമെന്നാല്‍ അത്
നിങ്ങളുടെ രാജ്യമാണ്
സ്‌നേഹമെന്നാല്‍ അത്
നിങ്ങളുടെ രാജ്യത്തിന്റെ മറ്റൊരു പേരാണ്
മറ്റുള്ളവര്‍ വിദ്വേഷത്തെക്കുറിച്ച്
സംസാരിക്കുമ്പോള്‍ നിങ്ങള്‍
സ്‌നേഹമെന്താണെന്ന് കാണിച്ചുകൊടുക്കുന്നു
മറ്റുള്ളവര്‍ പര്‍ദ്ദ വലിച്ചെറിയണമെന്ന് പറയുമ്പോള്‍
അതേ പര്‍ദ്ധയണിഞ്ഞ്
നിങ്ങള്‍ ആയിരം കഥകള്‍ പറയുന്നു
പള്ളിപൂട്ടി ഖുത്തുബ നിര്‍ത്തണമെന്ന്
പറയുന്നകാലത്ത്
നിങ്ങള്‍ തട്ടമിട്ട് ഖുത്തുബ കേള്‍ക്കാനെത്തുന്നു
മറ്റുള്ളവര്‍ ബാങ്കുവിളി
അരോചകമെന്ന് വിളിച്ചുകൂവുമ്പോള്‍
അതേ ബാങ്ക് കൊണ്ട് നിങ്ങള്‍
ലോകത്തിന്റെ കയ്യടി നേടുന്നു
ഇന്നലെവരെ ന്യൂസിലണ്ട് എന്നാല്‍
ഞങ്ങള്‍ക്ക് കേവലമൊരു ക്രിക്കറ്റ് ടീമായിരുന്നു
ബ്രണ്ടന്‍ മക്കുല്ലത്തിന്റേയും
കെയിന്‍ വിംല്ല്യന്‍സിന്റേയും
കുപ്പായത്തിന്റെ പുറത്തുള്ള പേരായിരുന്നു അത്
എന്നാലിന്ന്
ന്യൂസിലാന്റും ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയും
അവരുടെ ക്രിക്കറ്റ് ക്യാപ്റ്റനും
അവിടുത്തെ ജനതയും
ഞങ്ങള്‍ക്കുമുന്നില്‍ സ്‌നേഹത്തിന്റെ
യൂണിവേഴ്‌സിറ്റിയാണ്
ചുട്ടുകൊന്ന് സുഖം കണ്ടെത്തുന്നവരുടെ
ലോകത്ത് നിങ്ങള്‍
നന്മയുടെ പുതിയ സുഗന്ധം പകരുകയാണ്
പെങ്ങളെ
സ്‌നേഹം കൊണ്ട് നിങ്ങള്‍ ഞങ്ങളെ
തോല്‍പ്പിച്ചു കളഞ്ഞല്ലൊ
സത്യം പറയാലോ
ഇതിനു മുമ്പ് മറ്റൊരു രാഷ്ട്‌നേതാവും
നിങ്ങളെപോലെ
ലോകത്തെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല
Youtube: https://www.youtube.com/channel/UCF7q0tbmEwvE7tDcXb2Mh-Q?view_as=subscriber
Blog: http://ezuthodezuth.blogspot.com/
Email: abikutiyanam@gmail.com
mob: 9995416999
whatsap: 9995416999
No comments:
Post a Comment