എബി കുട്ടിയാനം
ഡാ, മരിച്ചത് നീയല്ല
ഞാനും എന്റെ രാജ്യവുമാണ്
കെട്ടിതൂക്കിയത് നിന്നെയും
നിനക്ക് ജോലി തന്നെ ആ പാവത്തിനെയുമല്ല
എന്നെയും എന്റെ ജീവിക്കാനുള്ള
അവകാശത്തെയുമാണ്
ഡാ കുട്ട
അടഞ്ഞുപോയത് നിന്റെ കണ്ണുകളല്ല
വെയിലേല്‍ക്കാതെ നാം കാത്തുവെച്ച മതേതരത്വമായിരുന്നു
ഡാ, മോനെ
ഒഴുകിപോയത് നിന്റെ രക്തമല്ല
എന്റെ നാടിന്റെ സല്‍പ്പേരായിരുന്നു
ഡാ, അനിയാ
എല്ലാം കണ്ടിട്ടും ഒന്നും കാണാതിരുന്ന
എന്നോട് പൊറുക്കുക
നിന്നെ കെട്ടിതൂക്കിയ കയറും
നിനക്കുവേണ്ടി പിടഞ്ഞ കാലിയും
ഇപ്പോഴും കരയുന്നുണ്ടാവും
കാരണം, അവ മനുഷ്യരല്ലല്ലോ

No comments:
Post a Comment