Tuesday, May 9, 2017

ആരാണ് സുഹൃത്തെ ഈ ഗൗതം ഗംഭീര്‍


എബി കുട്ടിയാനം
നമ്മള്‍ നമ്മുടെ ഇഷ്ടതാരങ്ങളെ നോക്കി അവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് പറഞ്ഞ് പരിഭവിക്കും. എന്നാല്‍ പതിനഞ്ചുപേര്‍ക്ക് മാത്രം സെലക്ഷന്‍ ലഭിക്കുകയും പതിനൊന്ന്‌പേര്‍ക്ക് കളിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു ഗെയിമില്‍ എങ്ങനെയാണ് ഒരുപാട് പേരെ കളിപ്പിക്കുന്നത്.
ശിഖര്‍ധവാന്‍ കഴിവ് തെളിയിച്ചപ്പോഴാണ് ഗംഭീറിന് സ്ഥാനം നഷ്ടമായത്. അതേ ധവാന്‍ പരിക്ക് പറ്റി പുറത്തുപോയപ്പോള്‍ കെ.എല്‍.രാഹുല്‍ അവസരം മുതലെടുത്തു.
ധോനി അവന്റെ ഇഷ്ടതാരങ്ങള്‍ക്ക് മാത്രം(ജഡേജ, അശ്വിന്‍, റെയ്‌ന) അവസരം നല്‍കുന്നുവെന്ന് പറയുന്നു. അവര്‍ കത്തുന്ന ഫോമിലാകുമ്പോള്‍ എങ്ങനെ അവസരം നല്‍കാതിരിക്കും. ഐസിസി റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ളവരാണ് ജഡേജയും അശ്വിനുമെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ.(ഞാന്‍ കൊല്‍ക്കത്തയുടെ കട്ട ഫാനും ധോനിയെ അത്രയൊന്നും ഇഷ്ടമല്ലാത്ത ആളുമാണെന്ന് ഓര്‍മ്മിപ്പിച്ചോട്ടെ)
ഗംഭീറിന ്മാത്രമല്ല സുഹൃത്തെ അവസരമില്ലാതെ പോയത്. മനീഷ് പാണ്‌ഡെ, റോബിന്‍ ഉത്തപ്പ, യൂസഫ് പഠാന്‍, ദിനേശ് കാര്‍ത്തിക്, പാര്‍ത്ഥീപ് പട്ടേല്‍, വസിം ജാഫര്‍, രാഹുല്‍ നായര്‍ അങ്ങനെ എത്രയെത്ര താരങ്ങളാണ് കഴിവ് തെളിയിച്ചിട്ടും വേണ്ടത്ര അവസരമില്ലാതെപോയത്. അതൊരു ഗൗതം ഗംഭീറില്‍ മാത്രം ഒതുങ്ങുന്നില്ല. എന്നാല്‍ ഒന്നു രണ്ട് പ്രകടനത്തിന്റെ പേരില്‍ വേണ്ടുവോളം അവസരം ലഭിച്ച താരങ്ങളും ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ്, എസ്.ബദരിനാഥ്, മനോദ് തിവാരി, അജിത് അഗാര്‍ക്കര്‍ അങ്ങനെ അങ്ങനെ ആ പട്ടികയും നീളുന്നു...ഇര്‍ഫാന്‍ പഠാനെ കുറിച്ച് ഒന്നും പറയുന്നില്ല
(ഇത് ഒരു യാത്രയ്ക്കിടയില്‍ കുറിച്ചിട്ടതാണ്, ഒരുപാട് എഴുതാനുണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്തുന്നു)
abikutiyanamS FB post                          

1 comment:

  1. ശിഖര്‍ ധവാന്, അയാള്‍ അര്‍ഹിക്കുന്നതിലുമധികം അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്ന് തന്നെ തോന്നുന്നു. ഫോമിലുള്ള യുവതാരങ്ങള്‍ ഒരുപാട് ലിസ്റ്റിലൊന്നും പെടാതെ നില്‍ക്കുമ്പോഴാണിത്. (ഈ ബ്ലോഗില്‍ ആദ്യമായിട്ടാണ്. പഴയതിലേക്കൊക്കെ ഒന്ന്‍ ഊളിയിട്ട് നോക്കട്ടെ) :-)

    ReplyDelete