എബി കുട്ടിയാനം
അച്ഛന്‍ ചുമന്നുപോയത് നിന്റെ അമ്മയുടെ
ചേതനയറ്റ ശരീരത്തെ മാത്രമായിരുന്നില്ല
എന്റെ ഹൃദയത്തിന്റെ നൊമ്പരം കൂടിയായിരുന്നു
നിന്റെ കണ്ണീരുവീണ് കുതിര്ന്നുപോയ
ആ പത്തു കിലോമീറ്റര്‍ വഴിയരികില്‍
ആരും കേള്‍ക്കാത്ത എന്റെ വിലാപം കൂടിയുണ്ട്
കുഞ്ഞുപെങ്ങളെ
കരഞ്ഞ് കൂടെ വന്നിരുന്നു എന്റെ മനസ്സും
നാട്ടുകഥ പറഞ്ഞും
കുസൃതി വര്‍ത്തമാനം ചൊരിഞ്ഞും
അമ്മയുടെ വിരല്‍തുമ്പ് പിടിച്ച് നടന്ന
അതേ വഴിയിലൂടെ നേര്‍ത്ത വിങ്ങലുമായി
നീ നിന്റെ അച്ഛന്റെ പിന്നാലെ നടന്നുനീങ്ങുമ്പോള്‍
പിടഞ്ഞുപോയത് നിന്റെ ചങ്ക് മാത്രമായിരുന്നില്ല
എന്റെ ഹൃദയം കൂടിയായിരുന്നു
ഇല്ല മോളെ...
ഇത് നിന്റെ മാത്രം വിധിയല്ല
കയ്യില്‍ കാശില്ലെങ്കില്‍
നീയും ഞാനുമൊക്കെ തുല്ല്യമാണ്...
പൊന്നു മോളെ...
മരിച്ചുകഴിഞ്ഞാലെങ്കിലും നമ്മുടെ ദു:ഖം
കേള്‍ക്കാന്‍ ആരെങ്കിലും വരുമെന്നാണ്
പറഞ്ഞു കേട്ടത് പക്ഷെ എന്നിട്ടും
നിന്റെയും നിന്റെ അച്ഛന്റേയും രോദനം
കേള്‍ക്കാന്‍ ആരും വന്നില്ലല്ലോ
സാരമില്ല മോളെ എന്ന് പറഞ്ഞ്
ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാനെങ്കിലും
ഒരാളില്ലാതെ പോയത് നിന്റെയും നിന്റെ അച്ഛന്റെയും
കുപ്പായത്തിന് അത്തറിന്റെ ഗന്ധമില്ലാത്തതുകൊണ്ടാണ്
മണ്ണ് മണക്കുന്ന വിയര്‍പ്പിന് ഒരു വിലയുമില്ല മോളെ...
No comments:
Post a Comment