Wednesday, September 20, 2017
ആണൊരുത്തന്‍ ബാക്കിയുണ്ട്
ഉര്‍ദുഗാന്‍....
വായ അടഞ്ഞുപോകുന്ന
വര്‍ത്തമാനകാലത്ത്
പ്രതീക്ഷയുടെ സൂര്യോദയമാണ് നിങ്ങള്‍
പ്രിയ നേതാവെ...
ആരെയും പേടിക്കാതെ പാവങ്ങള്‍ക്കൊപ്പം
നില്‍ക്കാന്‍ നിങ്ങളൊരാളെങ്കിലും
ഞങ്ങളുടെ കൂടെയണ്ടല്ലോ
മതി അത് മതി
ഞങ്ങള്‍ പേടിക്കാതെ കിടന്നുറങ്ങും
മ്യമാന്മാറിലെ ഭീകരന്മാര്‍
കഴുത്തറുത്തുമാറ്റി കൊന്നുകളയുന്ന
കുഞ്ഞുമക്കളുടെ നിഷ്‌കളങ്കമായ
മുഖം കണ്ടപ്പോള്‍
നിറഞ്ഞുപോയ നിങ്ങളുടെ കണ്ണുണ്ടല്ലോ
ആ കണ്ണും ആ കണ്ണീരും മതി
ഒരുപാട് നോവുകള്‍ക്കിടിയിലും
പുഞ്ചിരിക്കാന്‍ ഞങ്ങള്‍ക്ക് അത് മാത്രം മതി
ഓരോ കാര്യങ്ങള്‍ക്കുവേണ്ടി ഇറങ്ങി
പുറപ്പെടുമ്പോഴും അള്ളാഹുവിന്റെ മുന്നില്‍
സുജൂദ് ചെയ്ത് കൈകള്‍ മേലോട്ടുയര്‍ത്തി
പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ വിശ്വാസമുണ്ടല്ലോ
അത് മതി എല്ലാ തിന്മകളും
തോറ്റോടാന്‍ അത് ധാരാളം മതി....
ഉര്‍ദുഗാന്‍...
നിങ്ങളുടെ നിറഞ്ഞുപോയ കണ്ണീര്
റോഹിന്‍ഗ്യകളുടെ മുന്നില്‍ പ്രതീക്ഷയുടെ
കടലാണ്
ആ കടലിലൂടെ അവര്‍ തോണി തുഴഞ്ഞ് വരിക തന്നെ ചെയ്യും....
ഡാ മുത്തേ ലോകത്തിലെ ഏറ്റവും മികച്ച മകനാണ് നീ റോഹിങ്ക്യ സമ്മാനിച്ച ഒരേയൊരു നല്ല ചിത്രം
എബി കുട്ടിയാനം
പ്രിയ സഹോദര
നിന്റെ പേരോ മേല്‍വിലാസമോ എനിക്കറിയില്ല
പക്ഷെ ഒന്നറിയാം
ഈ ഭൂമിയിലെ ഏറ്റവും നല്ല മകന്‍ ഏതെന്ന്
ചോദിക്കുമ്പോള്‍ ഞാനും ഈ ലോകവും
ആദ്യം ഓര്‍ക്കുന്ന
മുഖങ്ങളിലൊന്ന് നിന്റേതായിരിക്കും
ലോകത്തിലെ ഏറ്റവും മികച്ച മകന്‍
എന്ന മേല്‍വിസാലമെഴുതി ഒരു കത്ത്
പോസ്റ്റു ചെയ്താല്‍ അത് നീ വസിക്കുന്ന
തെരുവിലെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു
വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമില്ലാത്ത
നിന്നെ ഞാന്‍ എങ്ങനെയാണ് സഹോദര
അഭിനന്ദിക്കേണ്ടത്....
എവിടെയാണ് ഞാന്‍ നിന്നേതേടി വരേണ്ടത്
ഈ എഴുത്തുപോലും വൈകിപ്പോയത്
നിന്നെക്കുറിച്ചെഴുതാന്‍ പറ്റിയവാക്ക് കിട്ടാത്തതുകൊണ്ടായിരുന്നു
രക്ഷിതാക്കള്‍ ഭാരമാകുന്ന ലോകത്ത്
നീ കൊതിപ്പിച്ചുകളയുകയാണല്ലോ മുത്തേ...
റോഹിങ്ക്യയിലെ ചോരചാലുകളും
കുഞ്ഞുനിലവിളികളും കണ്ട് കരഞ്ഞ് കലങ്ങിപ്പോയ മനസ്സിനെ ഒറ്റ നിമിഷം കൊണ്ട് നീ
സന്തോഷിപ്പിച്ചു കളഞ്ഞല്ലോ സഹോദര....
ഈ കെ.എസ്.ആര്‍.ടി.സിക്കാര്‍ പേടിപ്പിച്ച് കൊല്ലും ഈ വരവ് കണ്ടിട്ട് നിങ്ങളും പേടിച്ചിട്ടില്ലെ...
എബി കുട്ടിയാനം
ഏറ്റവും മോശമായ ഡ്രൈവിംഗ് ആരുടേതാണെന്ന് ചോദിച്ചാല്‍ അത് കേരളത്തിലെ കെ.എസ്.ആര്‍.ടി.സിക്കാരന്റേതാണെന്ന് ഞാനും നിങ്ങളും ഒറ്റവാക്കില്‍ ഉത്തരമെഴുതും.
ഈ റോഡ് എനിക്ക് മാത്രമുള്ളതാണെന്ന ധാരണയില്‍ ഹെഡ്‌ലൈറ്റിട്ട് പാഞ്ഞുവരുന്ന ഡ്രൈവര്‍മാര്‍ എത്രയോ വട്ടം മനുഷ്യനെ പേടിപ്പിക്കുന്നുണ്ട്....അമ്പതോ നൂറോ കീലോമീറ്റര്‍ ഒരു യാത്ര നടത്തിയാല്‍ അതിനിടയില്‍ പത്തു തവണയെങ്കിലും കെ.എസ്.ആര്‍.ടി.സി റോംഗ് സൈഡിലുടെ നമുക്ക് മുന്നിലേക്ക് പാഞ്ഞുവന്നിട്ടുണ്ടാവും....അനുസരയുള്ള ആളായി നമ്മള്‍ അരികില്‍ നിര്‍ത്തിയിടുന്നത് കൊണ്ട് മാത്രമാണ് പല അപകടങ്ങളും ഒഴിവാകുന്നത്....
ഞാന്‍ വരുമ്പോള്‍ മാറി തന്നോളണം എന്നാണ് ഇവിടത്തെ ഓരോ കെ.എസ്.ആര്‍.ടി.സിക്കാരനും പറയാതെ പറയുന്നത്... കെ.എസ്.ആര്‍.ടി.സിയുടെ ഭീകരമുഖം കാണാത്ത ഒരു ദിവസവും നമ്മുടെ മുന്നിലുണ്ടാവില്ല...വാഹനമില്ലാതെ നടന്നുപോകുന്ന പാവപ്പെട്ട മനുഷ്യനെ പോലും ഓവര്‍ ടേക്കിന്റെ പേരില്‍ റോഡിന് പുറത്തേക്ക് കയറിയിട്ടാണെങ്കിലും അവര്‍ അയാളുടെ ഉള്ള് നടുക്കിയിട്ടുണ്ടാവും...
ഡ്രൈവര്‍മാരുടെ രോഗം കണ്ടക്ടര്‍മാരിലും പകര്‍ന്നുനില്‍ക്കുന്നത് അതിന്റെ ഉള്ളില്‍ കയറിയാല്‍ കാണാന്‍ കഴിയും...മിക്ക കണ്ടക്ടര്‍മാരും പാസഞ്ചേഴ്‌സിനോട് മര്യാദയില്ലാതെ തട്ടിക്കയറുന്നവരാണ്. ഒരു രൂപയോ രണ്ടു രൂപയോ ചെയ്ഞ്ചില്ലെങ്കിലോ, ടിക്കറ്റ് എടുക്കുന്നതിനിടയില്‍ ഫോണില്‍ സംസാരിച്ചുപോയാലോ ഉള്ള തെറി മൊത്തം പറഞ്ഞ് ആളുകളുടെ മുന്നില്‍ വെച്ച് യാത്രക്കാരനെ അപമാനിക്കുന്ന എത്രയോ കണ്ടക്ടര്‍മാരെ നമ്മള്‍ കാണുന്നു...എന്നാല്‍ തിരിച്ചുതരാനുള്ള ഒരു രൂപയും രണ്ടു രൂപയും അവര്‍ പലപ്പോഴും മറക്കുന്നു...
കെ.എസ്.ആര്‍.ടി.സിക്കാര, നിങ്ങള്‍ ഓര്‍ക്കണം....ഇങ്ങനെയൊക്കെ തോന്നിവാസം കാണിക്കുമ്പോഴും ആരും നിങ്ങളെ ചോദ്യം ചെയ്യാത്തത് നിങ്ങള്‍ നൂറ് ശതമാനം ശരിയായതുകൊണ്ടല്ല...മറ്റുള്ളവര്‍ മാന്യന്മാരായതുകൊണ്ടുമാത്രമാണ്....ടിക്കറ്റില്ലാത്തതിന്റെ പേരില്‍ സ്ത്രീകളെ പോലും പരസ്യമായി തെറിപറയുന്നവരാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സിക്കാര്‍...
ആരെങ്കിലും ചോദ്യം ചെയ്താല്‍ യാത്രക്കാരന്‍ മര്‍ദ്ദിച്ചു, അപമാനിച്ചുവെന്നൊക്കെ പറഞ്ഞ് ട്രിപ്പ് കട്ട് ചെയ്ത് ഇറങ്ങി നടക്കാനും പോലീസിനെ വിളിക്കാനും നിങ്ങള്‍ക്ക് എളുപ്പമാണെല്ലോ...(എബി കുട്ടിയാനം)
കെഎസ്.ആര്‍.സിയില്‍ കയറിയാല്‍ ഉള്ളില്‍ ചിരി വരുന്ന ഒരു സംഭവമുണ്ട്...അത് രണ്ട് ചെക്കര്‍മാര്‍ കയറിവന്ന് യാത്രക്കാരുടെ മൊത്തം ടിക്കറ്റ് പരിശോധിക്കും...അത് കണ്ടാല്‍ തോന്നും ആയിരം കോടി ലാഭത്തിലാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സി ഓടുന്നതെന്ന്....കൈ കാണിച്ചവനെ പോലും കയറ്റാതെ ഓടുന്ന ഇവരാണ് ടിക്കറ്റിന്റെ കാര്യത്തില്‍ ഇങ്ങനെ ജാഗ്രത കാണിക്കുന്നത് എന്നറിയുമ്പോള്‍ ചിരിക്കുകയല്ലാതെ പിന്നെതാണ് ചെയ്യേണ്ടത്...ചെക്കര്‍മാര്‍ എന്ന ആ പോസ്റ്റ് ഒഴിവാക്കിയിരുന്നെങ്കില്‍ നഷ്ടത്തിന്റെ കണക്ക് അത്രയും കുറക്കാമായിരുന്നു....ല്ലെ...
മറ്റു സംസ്ഥാനങ്ങളുടെ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ യാത്രക്കാരെ വിളിച്ച് കയറ്റുമ്പോള്‍ നമ്മള്‍ ഒന്നിന് പിറകെ ഒന്നായി എത്തേണ്ടടുത്ത് എത്താന്‍ ഒടുകയാണല്ലൊ....നമുക്കെന്ത് ലാഭം....ശമ്പളം കിട്ടണം....
കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ നിയന്ത്രിക്കുന്ന ആരെങ്കിലും മുകളിലുണ്ടെങ്കില്‍ ഒന്ന് പറഞ്ഞോട്ടെ...
സര്‍,
നമ്മുടെ ജീവനക്കാര്‍ക്ക് വണ്ടിയോടിക്കാനുള്ള കഴിവുണ്ടോ എന്ന് നോക്കുന്നതോടൊപ്പം എങ്ങനെ റോഡിലൂടെ ഓടണമെന്നും എങ്ങനെ യാത്രക്കാരോട് പെരുമാറണമെന്നും പറഞ്ഞുകൊടുക്കുന്ന പരിശീലന ക്ലാസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി തുടക്കം കുറിക്കണം...അല്ലെങ്കില്‍ ഇവര്‍ ജനങ്ങളെ പേടിപ്പിച്ച് കൊല്ലും സര്‍....
Thursday, September 7, 2017
ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്
മരിച്ചത് നിങ്ങളല്ല
എന്റെ ഇന്ത്യയാണ്
ഗൗരി ലങ്കേഷ്
വെടിയേറ്റത് നിങ്ങളുടെ
നെഞ്ചത്തേക്കായിരുന്നില്ല
ഇന്ത്യയുടെ ഹൃദയത്തിലേക്കായിരുന്നു
മുറിവേറ്റ് പിടഞ്ഞ് നിങ്ങളുടെ ശരീരമല്ല
ഇന്ത്യയുടെ ആത്മാവാണ്
ഒഴുകിപോയ രക്തമത്രയും ഒരു
രാജ്യത്തിന്റെ കണ്ണീരായിരുന്നു
ഗൗരി ലങ്കേഷ്
ആ പഴയതോക്ക്
ഇപ്പോഴും ഇവിടെ ബാക്കിയുണ്ടെന്നറിഞ്ഞിട്ടും
നിശബ്ദമാവാതിരുന്ന
നിങ്ങളുടെ വാക്കുകള്‍ ഒരു തോക്കിനും
തോല്‍പ്പിക്കാനാവാതെ ജ്വലിച്ച് നില്‍ക്കും
നേരിന് വേണ്ടി ശബ്ദിക്കുന്ന
അവസാന മനുഷ്യനെയും നിറയൊഴിച്ച് വീഴ്ത്തുംവരെ..
ആണൊരുത്തന്‍ ബാക്കിയുണ്ട്
എബി കുട്ടിയാനം
ഉര്‍ദുഗാന്‍....
വായ അടഞ്ഞുപോകുന്ന
വര്‍ത്തമാനകാലത്ത്
പ്രതീക്ഷയുടെ സൂര്യോദയമാണ് നിങ്ങള്‍
പ്രിയ നേതാവെ...
ആരെയും പേടിക്കാതെ പാവങ്ങള്‍ക്കൊപ്പം
നില്‍ക്കാന്‍ നിങ്ങളൊരാളെങ്കിലും
ഞങ്ങളുടെ കൂടെയണ്ടല്ലോ
മതി അത് മതി
ഞങ്ങള്‍ പേടിക്കാതെ കിടന്നുറങ്ങും
മ്യമാന്മാറിലെ ഭീകരന്മാര്‍
കഴുത്തറുത്തുമാറ്റി കൊന്നുകളയുന്ന
കുഞ്ഞുമക്കളുടെ നിഷ്‌കളങ്കമായ
മുഖം കണ്ടപ്പോള്‍
നിറഞ്ഞുപോയ നിങ്ങളുടെ കണ്ണുണ്ടല്ലോ
ആ കണ്ണും ആ കണ്ണീരും മതി
ഒരുപാട് നോവുകള്‍ക്കിടിയിലും
പുഞ്ചിരിക്കാന്‍ ഞങ്ങള്‍ക്ക് അത് മാത്രം മതി
ഓരോ കാര്യങ്ങള്‍ക്കുവേണ്ടി ഇറങ്ങി
പുറപ്പെടുമ്പോഴും അള്ളാഹുവിന്റെ മുന്നില്‍
സുജൂദ് ചെയ്ത് കൈകള്‍ മേലോട്ടുയര്‍ത്തി
പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ വിശ്വാസമുണ്ടല്ലോ
അത് മതി എല്ലാ തിന്മകളും
തോറ്റോടാന്‍ അത് ധാരാളം മതി....
ഉര്‍ദുഗാന്‍...
നിങ്ങളുടെ നിറഞ്ഞുപോയ കണ്ണീര്
റോഹിന്‍ഗ്യകളുടെ മുന്നില്‍ പ്രതീക്ഷയുടെ
കടലാണ്
ആ കടലിലൂടെ അവര്‍ തോണി തുഴഞ്ഞ് വരിക തന്നെ ചെയ്യും....
Subscribe to:
Posts (Atom)