ഉര്‍ദുഗാന്‍....
വായ അടഞ്ഞുപോകുന്ന
വര്‍ത്തമാനകാലത്ത്
പ്രതീക്ഷയുടെ സൂര്യോദയമാണ് നിങ്ങള്‍
പ്രിയ നേതാവെ...
ആരെയും പേടിക്കാതെ പാവങ്ങള്‍ക്കൊപ്പം
നില്‍ക്കാന്‍ നിങ്ങളൊരാളെങ്കിലും
ഞങ്ങളുടെ കൂടെയണ്ടല്ലോ
മതി അത് മതി
ഞങ്ങള്‍ പേടിക്കാതെ കിടന്നുറങ്ങും
മ്യമാന്മാറിലെ ഭീകരന്മാര്‍
കഴുത്തറുത്തുമാറ്റി കൊന്നുകളയുന്ന
കുഞ്ഞുമക്കളുടെ നിഷ്‌കളങ്കമായ
മുഖം കണ്ടപ്പോള്‍
നിറഞ്ഞുപോയ നിങ്ങളുടെ കണ്ണുണ്ടല്ലോ
ആ കണ്ണും ആ കണ്ണീരും മതി
ഒരുപാട് നോവുകള്‍ക്കിടിയിലും
പുഞ്ചിരിക്കാന്‍ ഞങ്ങള്‍ക്ക് അത് മാത്രം മതി
ഓരോ കാര്യങ്ങള്‍ക്കുവേണ്ടി ഇറങ്ങി
പുറപ്പെടുമ്പോഴും അള്ളാഹുവിന്റെ മുന്നില്‍
സുജൂദ് ചെയ്ത് കൈകള്‍ മേലോട്ടുയര്‍ത്തി
പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ വിശ്വാസമുണ്ടല്ലോ
അത് മതി എല്ലാ തിന്മകളും
തോറ്റോടാന്‍ അത് ധാരാളം മതി....
ഉര്‍ദുഗാന്‍...
നിങ്ങളുടെ നിറഞ്ഞുപോയ കണ്ണീര്
റോഹിന്‍ഗ്യകളുടെ മുന്നില്‍ പ്രതീക്ഷയുടെ
കടലാണ്
ആ കടലിലൂടെ അവര്‍ തോണി തുഴഞ്ഞ് വരിക തന്നെ ചെയ്യും....
ഒരാളെങ്കിലും ഉർദു കാനെ കുറിച്ച് എഴുതിയത് കണ്ടല്ലോ ...നല്ല മനസ്സിന് ഒരായിരം പൂച്ചെണ്ടുകൾ ....
ReplyDelete