എബികുട്ടിയാനം
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും
ചുറ്റിക്കറങ്ങിയപ്പോള്‍ അനുഭവം എന്നോട് പറഞ്ഞത്
എന്റെ കേരളത്തോളം വരില്ല മറ്റൊരു നാടും എന്നാണ്
മതം മറ്റൊന്നായിപ്പോയതിന്റെ പേരില്‍
ആരും ആരെയും ചുട്ടുക്കൊല്ലാത്ത നാടാണിത്
മനുഷ്യന് മൃഗങ്ങളേക്കാള്‍
വിലകല്‍പ്പിക്കുന്ന നാടാണിത്
അമ്പലത്തിലെ ഉത്സവത്തിന് സാധനവുമായി പോകുന്ന
മുസ്‌ലിമും
പള്ളിയിലെ നേര്‍ച്ചയ്ക്ക് മനസ്സ് നിറയെ സ്‌നേഹവുമായി
വന്നുകയറുന്ന ഹിന്ദുവും ജീവിക്കുന്ന നാടാണിത്
വീട്ടുവരാന്തയില്‍ വന്നിരുന്ന്
ഉമ്മയും അമ്മയും വര്‍ത്തമാനം പറഞ്ഞ്
മുറുക്കിതുപ്പി സ്‌നേഹം പകര്‍ന്ന നാടാണിത്
ഞാന്‍ കണ്ട ഏറ്റവും നല്ല നാടാണ് എന്റെ കേരളം
എന്റെ കേരളത്തിന് മറ്റൊരു നാടിനെയും
കണ്ടുപഠിക്കേണ്ട ഗതികേട്
വന്നിട്ടില്ലിന്നുവരെ
.
No comments:
Post a Comment