Saturday, October 18, 2014

അനാഥ മൃതദേഹങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അഷറഫ്...

അനാഥ മൃതദേഹങ്ങള്‍ക്കുവേണ്ടി
ജീവിതം സമര്‍പ്പിച്ച അഷറഫ്...

എബി കുട്ടിയാനം

ചില ജീവിതങ്ങള്‍ അങ്ങനെയാണ്, മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു തീര്‍ക്കുന്ന സുകൃതജന്മങ്ങള്‍...ഞാന്‍ മാത്രം എന്ന ചിന്തയില്‍ കൂടുതല്‍ സുഖം തേടി ഓടുന്ന മനുഷ്യര്‍ ഏറിവരുന്ന ലോകത്ത് അത്തരക്കാര്‍ വിസ്മയ കാഴ്ചയാണ്...സങ്കടപ്പെടുന്നവന്റെ മുന്നില്‍ സാന്ത്വനത്തിന്റെ തലോടല്‍പകര്‍ന്ന്, വെയിലേറ്റ്, മഴനനഞ്ഞ് ഓടിനടക്കുന്ന ചില ആളുകള്‍ ഇപ്പോഴും ഭൂമിയില്‍ എവിടെയൊക്കെയോ ബാക്കിയുണ്ട്. ജനം വല്ലാതെ ക്രൂരമായപ്പോഴും ഭൂമിയെ ദുരന്തങ്ങളില്ലാതെ ദൈവം കാത്തുവെക്കുന്നത്  ഇത്തരം നല്ല മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നതുകൊണ്ടായിരിക്കും.
കോഴിക്കോട് താമരശ്ശേരി അഷറഫിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെട്ടുപോകുന്നു മനസ്സ്. 
ജീവിതത്തിന്റെ അരി തേടി അറേബ്യന്‍ ഗള്‍ഫിലേക്ക് വിമാനം കയറുകയും സ്വപ്നങ്ങള്‍ പൂവണിയും മുമ്പ് അവിടെ വെച്ചുതന്നെ മരിച്ചുപോവുകയും ചെയ്യുന്ന പാവങ്ങളുടെ മയ്യിത്ത് അവരുടെ നാട്ടിലേക്ക് കയറ്റി അയച്ച് നിര്‍വൃതി കൊള്ളുന്ന മഹാമനസ്സിന്റെ ഉടമയാണയാള്‍.  ഒരു ദിവസം വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കരയുടെ വീട്ടിലെത്തിയപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിനിടയില്‍ യഹ്‌യച്ച അഷറഫിന്റെ സമാനതകളില്ലാത്ത പുണ്യ പ്രവൃത്തിയെക്കുറിച്ച് ഒരുപാട് പറഞ്ഞുതന്നു.
കൂടുതല്‍ അറിഞ്ഞതോടെ അഷറഫ് കൂടുതല്‍ കൂടുതല്‍ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. അപകടത്തില്‍പ്പെട്ട് പിടയുന്നവന്റെ ദയനീയമുഖം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അതിനെ വാട്‌സ് അപ്പിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്ത് ലൈക്കും കമന്റും വാങ്ങാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ വാഴുന്ന നാട്ടില്‍ അല്ലെങ്കിലും എങ്ങനെയാണ് അഷറഫ് വിസ്മയമാകാതിരിക്കുന്നത്.
    000                000               000
അവസാന ശ്വാസത്തിനു ശേഷവും ~ഒന്ന് സഹായത്തിനെത്താന്‍ ആരാരുമില്ലാത്ത ആയിരത്തിഅറന്നൂറോളം മൃതഹങ്ങളെയാണ് സ്വന്തം കൈകൊണ്ട് ഏറ്റുവാങ്ങി സംസ്‌ക്കരിക്കുകയോ നാട്ടിലേക്ക് കയറ്റി അയക്കുകയോ ചെയ്തത്.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍പോലും ഇടനിലക്കാരനായി നിന്നുകൊണ്ട് കമ്മിഷന്‍ പറ്റുന്ന മനുഷ്യന്‍ ജീവിക്കുന്ന ലോകത്ത് ഒരുരൂപ പോലും വാങ്ങാതെ സ്വയം സമര്‍പ്പിക്കുന്ന അഷറഫിന്റെ സേവനങ്ങളെ ഞാനെങ്ങനെയാണ് പറഞ്ഞുമുഴുപ്പിക്കേണ്ടത്
നന്മകൊണ്ട് മൂടിയ ഒരു വിസ്മയത്തിന്റെ കഥയാണ് അഷറഫ്...
പച്ചപിടിക്കാത്ത സൗദി ജീവിതത്തിനൊടുവില്‍ അജ്മാനിലെത്തിയ ദിവസങ്ങളിലൊന്നില്‍ അഷറഫ് ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ രോഗിയായി കിടക്കുന്ന ബന്ധുവിനെ കാണാന്‍ പോകുന്നു. അവിടെ നിന്ന് തിരിച്ചുവരുമ്പോള്‍ ആസ്പത്രി വരാന്തയില്‍ താങ്ങാനാവാത്ത ദു:ഖത്തോടെ രണ്ടുചെറുപ്പക്കാര്‍ ഇരിക്കുന്നു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അച്ഛന്‍ മരിച്ചിരിക്കുന്നുവെന്നും കുറേ നടപടി ക്രമങ്ങളുണ്ട് എന്തു ചെയ്യണമെന്നറിയില്ലെന്നും അവര്‍ ദയനീയമായി പറഞ്ഞു. അന്ന് അവരെ സഹായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു തുടക്കം...പിന്നീട് പത്തുവര്‍ഷങ്ങള്‍....38 രാജ്യങ്ങളിലേക്കായി 1600 മൃതദേഹങ്ങള്‍ കയറ്റി അയച്ചു. സഹായത്തിന് ഒരാളെപോലും ഒപ്പം കൂട്ടാതെ, ഭാഷയും ദേശവുമറിയാത്ത ഏതോ അമ്മയുടെ മകനെ അവസാനമായി ഒരു നോക്കുകാണാന്‍, ആ നെറ്റിതടത്തില്‍ ഒരു ഉമ്മ വെക്കാന്‍ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലേക്കെത്തിക്കാന്‍ അഷറഫ് നെട്ടോട്ടമോടും.
ഗള്‍ഫില്‍ ഒരു മരണം നടന്നാല്‍ പോലീസും സന്നദ്ധ സംഘടനകളും ആദ്യം വിളിക്കുന്നത് അഷറഫിനെയാണ് അജ്മാനില്‍ വര്‍ക്ക്‌ഷോപ്പ് കട നടത്തുന്ന അഷറഫ് എല്ലാം വിട്ട് ഓടിപോകും. പിന്നെ ആ ബോഡി വിമാനം കയറും വരെ അഷറഫിന് ഭക്ഷണോ വിശ്രമോ ഇല്ല.
നടുറോഡില്‍ ചിന്നിചിതറിയവനെ, ഷോക്കടിച്ച് പ്രകൃതം  തന്നെ മാറി  വികൃതമായിപോയവനെ, വെള്ളത്തില്‍ മുങ്ങി തടിച്ച് വീര്‍ത്തവനെ...അങ്ങനെ അങ്ങനെ നാമൊക്കെ മാറി നില്‍ക്കുന്ന അനാഥമൃതദേഹങ്ങള്‍ക്കരികിലേക്ക് അവരുടെ ബന്ധുക്കളെത്തും മുമ്പ് അഷറഫ് ഓടിയെത്തും.
ഇവിടെ മോര്‍ച്ചറിയില്‍ നിന്ന് ഒരു മൃതദേഹം വിട്ടുകിട്ടുന്നതുപോലെയല്ല ഗള്‍ഫിലെ അവസ്ഥ. പ്രവാസികളുടെ ബോഡി നാട്ടിലെത്തിക്കണമെങ്കില്‍ അവിടെ ആയിരം കടമ്പകളുണ്ട്. ചിലപ്പോള്‍ മരിച്ചവര്‍ക്ക് അഡ്രസ്സ്  പോലുമുണ്ടാവില്ല, ആദ്യം അത് കണ്ടെത്തണം, അതിനുവേണ്ടിയുള്ള നെട്ടോട്ടം, ബന്ധുക്കളുടെ സമ്മതപത്രം, പിന്നെ  ഓരോരോ ഓഫിസുകളുടെ ഫയല്‍  കാര്യങ്ങള്‍, എല്ലാം ശരിയായാല്‍ ബോഡി നാട്ടിലേക്ക് കയറ്റിയയക്കാന്‍ എയര്‍ടിക്കറ്റ് വേണം അതിനുവേണ്ടി ആരുടെയൊക്കെയ വാതിലില്‍ മുട്ടണം. സ്വന്തം കാര്യത്തിനുവേണ്ടി ഒരിക്കല്‍ പോലും മറ്റുള്ളവരോട് സഹായം ചോദിച്ചിട്ടില്ലാത്ത അഷറഫ് ആര്‍ക്കൊക്കെയോ വേണ്ടി എന്തു  ത്യാഗവും  ചെയ്യും. ട്രാഫിക് ജാമില്‍ ഇത്തിരി നേരം കുടുങ്ങിപോകുമ്പോള്‍ ക്ഷമനശിക്കുന്ന നമുക്കൊരിക്കലും അഷറഫിന്റെ ത്യാഗത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല.
  000             000               000
ഇവിടുത്തെ ചെറിയ പൊതുപ്രവര്‍ത്തകര്‍  പോലും ആളുകളുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കും, അല്ലെങ്കില്‍ അറ്റന്റുചെയ്യാതെ എല്ലാ കോളുകളേയും മിസ്‌കോളുകളാക്കി മാറ്റും. എന്നാല്‍ ഏതു പാതിരാത്രിയിലും അഷറഫിന്റെ ഫോണ്‍ അലേര്‍ട്ടാണ്. അനാഥരായിപോകുന്ന ഏതെങ്കിലും മൃതദേഹത്തിനുവേണ്ടി ആരുടെയെങ്കിലും വിളിവരും, പരാതിപറയാതെ, ഇപ്പോള്‍ ആവില്ലെന്ന മറുപടിയില്ലാതെ ഓടിപ്പോവും, ശരീരത്തിന്റെ അവസാനചൂടും തണുപ്പിന് വഴിമാറുന്നതിന് മുമ്പ് അയാളുടെ കണ്ണുപോലും അടഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യന്റെ കണ്‍പോളകളെ അമര്‍ത്തി, താടിയെല്ലിനൊരു തുണികഷ്ണം നീട്ടികെട്ടി, വയറിന്റെ മുകളില്‍  ചെറിയകനമുള്ള എന്തെങ്കിലും എടുത്ത് വെച്ച് പുറത്തിറങ്ങും. പിന്നെ ഓരോ കടലാസുകള്‍ക്കുവേണ്ടി ഓഫീസുകളില്‍ നിന്ന് ഓഫീസുകളിലേക്കുള്ള ഓട്ടമാണ്...
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഏതോ ഒരു രാജ്യത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കറിയില്ല, കാണാന്‍ കൊതിച്ച ആ മുഖത്തെ ഇവിടെ എത്തിക്കാന്‍  ഒരു മനുഷ്യന്‍ അവിടെ പെടാപാടുപെടുകയാണെന്ന്. അല്ലെങ്കിലും അഷറഫിന് എങ്ങനെ ഒരാഗ്രഹം ഇല്ലല്ലോ, ആരെയും അറിയിക്കാനോ അംഗീകാരങ്ങള്‍ വാങ്ങികൂട്ടാനോ അല്ല അഷറഫിന്റെ ഈ സേവനങ്ങളൊന്നും...
   000             000              000
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അഷറഫിന്റേത്. ചോര്‍ന്നൊലിക്കുന്ന പുരയും അര്‍ദ്ധപട്ടിണിയും.... അങ്ങനെയുള്ള ഒരു മനുഷ്യന്‍ ആഗ്രഹിക്കുക എങ്ങനെയെങ്കിലും പണം സമ്പാദിച്ച് ജനങ്ങളുടെ മുന്നിലൊന്ന് വിലസികനടക്കണമെന്നായിരിക്കും. എന്നാല്‍ അഷറഫ് നിരന്തരം ചോദിക്കുന്ന ചോദ്യമുണ്ട്. എന്തിനാണ് പണം(!) പണച്ചാക്കില്‍ കിടന്നുറങ്ങിയവരൊക്കെ മരിച്ചുകിടക്കുന്നത്  കാണുന്നില്ലെ. എത്ര സമ്പന്നരുടെ മൃതദേഹങ്ങളെയാണ് ഞാന്‍ കയറ്റി  അയച്ചത്. ഇവിടത്തെഎത്ര വലിയ സാമൂഹ്യ പ്രവര്‍ത്തകനും പറയും ഞാന്‍ എന്തായാലും ഇങ്ങനെയൊക്കെ ആയി. എന്റെ മക്കളെയങ്കിലും ഡോക്ടറോ  എഞ്ചീനിയറോ ആക്കി നല്ല നിലയിലെത്തിക്കണം. എന്നാല്‍ അഷറഫ് ഇവിടെയും നമ്മെ വിസ്മയിപ്പിച്ച്  കളയുന്നു.
എന്റെ  മക്കളും എന്നെപോലെ അനാഥ മയ്യത്തുകള്‍ക്ക് കൈതാങ്ങാവട്ടെ എന്ന് അഷറഫ് പറയുമ്പോള്‍ പകച്ചുപോകുന്നു  മനസ്സ്.
മരണവീട്ടിലും   ദുരന്തഭൂമിയിലും സേവനം അഭിനയിച്ചു തീര്‍ക്കുന്ന നമ്മള്‍ക്ക് അഷറഫിനെക്കുറിച്ച് പറയാന്‍പോലും അര്‍ഹതയില്ലാതാവുന്നു...
ചോട്ടാ നേതാവാകുന്നതെടെ ജനങ്ങളുടെ ആവശ്യം അയാള്‍ക്ക് ശല്ല്യമാവുന്നു...പിന്നെ ഏതു നേരവും അയാള്‍ സ്വിച്ച് ഓഫോ ലൈന്‍ ബിസിയോ ആയിരിക്കും...ആരും വിളിക്കരുതേയെന്ന് അയാള്‍  ആഗ്രഹിക്കുന്നു...
എന്നാല്‍  ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലാത്ത അഷറഫിന്റെ മൊബൈല്‍ സദാസമയവും അലേര്‍ട്ടാണ്...
 സഹായഭ്യര്‍ത്ഥനുമായി ഏതു സമയവും ഒരു വിളിവരുമെന്ന് അഷറഫ് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍പോലും തന്റെ ബാറ്ററി ലോ ആവരുതെന്നത് അഷറഫിന്റെ നിര്‍ബന്ധമാണ്.
 000            000          000 

അനുഭവങ്ങളുടെ ആയിരം കഥകളുണ്ട് അഷറഫിന്റെ മനസിന്റെ  ഫോള്‍ഡറില്‍...
ഒരു ഇംഗ്ലീഷുകാരന്‍ മരിച്ചപ്പോള്‍ ഗള്‍ഫില്‍ ഭാര്യ ഒറ്റപ്പെട്ടുപോയി. എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന ആ പാവം  സ്ത്രീയുടെ  മുന്നിലേക്ക് അഷറഫ് രക്ഷകനായെത്തി. ഒരു സഹോദരനെപോലെ  കൂടെ നിന്ന് അവരുടെ ഭര്‍ത്താവിന്റെ ബോഡി കാര്‍ഗോ ടെര്‍മിനലിലേക്ക് എത്തിച്ചു.  ഒടുവില്‍ പിരിയാന്‍ നേരം  ഒരു  കെട്ട് ഡോളര്‍ അവര്‍ നല്‍കി. അഷറഫ് അത് വാങ്ങാതെ പുഞ്ചിരിച്ചു. ഡോളറുകൊണ്ട് അളക്കാനുള്ളതല്ലല്ലോ മനുഷ്യ സ്‌നേഹമെന്ന് അഷറഫ് പറയാതെ പറഞ്ഞു.
മറ്റൊരു  അനുഭവം പറയുമ്പോള്‍ അഷറഫിന്റെ കണ്ണ് നിറയും...അജ്മാനിലെ മീന്‍ മാര്‍ക്കറ്റിലേക്ക് സ്ഥിരമായി ചെല്ലാറുള്ള അഷറഫ് ഒരു  ദിവസം അവിടെയെത്തിയപ്പോള്‍ ഒരാള്‍ നിറഞ്ഞ  പുഞ്ചിരിയോടെ അഷറഫിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു. ഇങ്ങളെപ്പറ്റി വന്നവാര്‍ത്തയും  ടിവിയില്‍വന്നകാര്യങ്ങളും ഞമ്മള്‍ കണ്ട്ക്ക്ണ്, നല്ല  കാര്യ ങ്ങ്‌ള് ചെയ്യുന്നെ...ഒന്നുല്ലെങ്കിലും ഇവിടെന്ന് മരിച്ചുപോയാല്‍ മ്മക്ക് മ്മാന്റേയും ബാപ്പാന്റെയും ഖബറിനരികില്‍പോയി കെടക്കാലോ... നല്ല കാര്യ അഷറഫ് ബായ് ങ്ങ്‌ള് ചെയ്യുന്നേ...അവസാനം പിരിയാന്‍ നേരം ങ്ങള് നമ്പറൊന്ന് കുറിച്ച് തരീന്‍ എന്ന് മലപ്പുറം  ഭാഷയില്‍ ആ മീന്‍ വില്‍പ്പനക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ നമ്പര്‍ കൊടുത്ത് അഷറഫ്  പിരിഞ്ഞു...
പിറ്റേന്ന് അതി  രാവിലെ  ബെല്ലടിക്കാന്‍ തുടങ്ങി.അജ്മാന്‍ മീന്‍ മാര്‍ക്കറ്റിലെ ഒരു കച്ചവടക്കാരനാണ് വിളിക്കുന്നത്. അഷറഫ്  ബായ് മ്മടെ മീന്‍ മാര്‍ക്കറ്റിലെ  ഒരാള്‍ ഇന്നലെ  അറ്റാക്കായി മരിച്ചിരിക്കുന്നു. അജ്മാനിലെ  അല്‍ഷറൂഖ് പ്രൈവറ്റ് ക്ലീനിക്കിലാണ് ബോഡി  ഉള്ളത്. ഇങ്ങള് വേണ്ടത്‌ചെയ്യണം. അഷറഫ്  ഓടികിതച്ചെത്തിയപ്പോള്‍  ഒരുമ നുഷ്യ രൂപം വെള്ളപുതച്ച് കിടക്കുന്നു. മയ്യിത്തിന്റെ മുഖം അങ്ങനെ നോക്കാറില്ലാത്ത അഷറഫ് അന്ന് വെറുതെ ആ പുടവ മാറ്റി  നോക്കി. സുബ്ഹാനള്ള ..അത് അയാളായാരുന്നു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ വെച്ച് സംസാരിച്ച്  നമ്പര്‍ വാങ്ങിയ ആ  മത്സ്യവില്‍പ്പനക്കാരന്‍.
ഒരുപാട് കഥകള്‍  പറയുമ്പോഴും വേദനയുടെ  അനുഭവങ്ങളും ധാരാളമുണ്ട്. 
ഒരു ചെറുപ്പക്കാരന്റെ ബോഡി എല്ലാ ക്ലിയറന്‍സും കഴിഞ്ഞ് കയറ്റി അയച്ച് പോകാന്‍ നേരത്ത് കുടെയുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞു. എന്റെ കാറുള്ളത് രണ്ട് കിലോമീറ്റര്‍ അപ്പുത്താണ്. ഒന്ന് അവിടെ ഡ്രോപ്പ് ചെയ്യാമോ...അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു അയാളുടേത്. എനിക്ക് സമയമില്ല. ഇന്ന നിങ്ങളുടെ പൈസ പിടിച്ചോ. പാഴ്‌സില്‍ നിന്ന് എടുത്തു നീട്ടിയ കാശ് നിരസിച്ച് ഞാന്‍ പണം വാങ്ങാറില്ല എന്ന് പറയുമ്പോഴും അയാളുടെ മുഖത്ത് നന്ദിയുടെ  ഒരു പുഞ്ചിരി  പോലും ഉണ്ടായിരുന്നില്ലത്രെ.
പെരുന്നാള്‍ ദിവസം ഒരു മയ്യത്തിനെ  കയറ്റി അയക്കാന്‍ അതിരാവിലെ പോയി പാതിരാനേരത്ത് തിരിച്ചുവന്നതടക്കമുള്ള  നിരവധി കഥകളാണ് അഷറഫിന്  പങ്കുവെക്കാനുള്ളത്. അനാഥമയ്യത്തുകളും അപകട  സംഭവവും ഇല്ലാത്ത ദിവസം തന്റെ ഷോപ്പിലെത്തി കൂടുതല്‍ പണമുണ്ടാക്കണമെന്ന് ചിന്തിക്കാതെ, ഏതെങ്കിലും ആസ്പത്രിയില്‍പോയി നിര്‍ധനരായ രോഗികളെ സാന്ത്വനിപ്പിക്കും.

്‌നല്ല മനുഷ്യരുടെ കൂടെ ദൈവമുണ്ട്
മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം  ജീവിക്കുന്ന ആളുകള്‍ നമുക്ക്മുന്നില്‍ പരിഹാസ്യ  കഥാപാത്രങ്ങളാണ്. ഇയാള്‍ക്കു വെറേ പണിയൊന്നുമില്ലെ എന്ന് വെറുതെ ചോദിക്കും. സഹായം ലഭിക്കുന്നവര്‍പോലും മനസ്സുകൊണ്ട് പറയും ഇയാളെന്തിന് എന്നെ ഇങ്ങനെ സഹായിക്കുന്നു. എന്തെങ്കിലും ലാഭമോ ലക്ഷ്യമോ ഉണ്ടായിരിക്കും.
എന്നാല്‍ നല്ല മനുഷ്യന്റെകൂടെ എന്നും ദൈവം കൈപിടിക്കാനുണ്ടാകുന്നു. തന്റെ വര്‍ക്ക്‌ഷോപ്പിലേക്ക്  കയറിചെല്ലാന്‍ പോലും അഷറഫിന് നേരമുണ്ടാവുന്നില്ല. എന്നാല്‍ തന്റെ പാര്‍ട്ട്ണറായുള്ള മനുഷ്യന്‍ കനിവിന്റെ മുഖമാണ്. ഒരു പരാതിയും പറയാതെ, മുഖം കറുപ്പിക്കാതെ  കിട്ടുന്നതിന്റെ പകുതി അയാള്‍ നല്‍കും.  അഷറഫ് പോയ്‌ക്കോളും ഇവിടെ ഞാന്‍ നോക്കികൊള്ളമെന്ന പാര്‍ട്ണറുടെ ആ വാക്കുപോലും ദൈവത്തിന്റേതായിരിക്കും.
കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ ആരായാലും തളര്‍ന്നുപോകും. ഇവിടെയും അഷറഫിന്റെ ജീവിതം പുണ്യമാണ്. ഗള്‍ഫിലുള്ള ഭാര്യ സുഹറയും മക്കളും അഷറഫിന്റെ എല്ലാ നന്മകള്‍ക്കും സര്‍വ്വപിന്തുണയുമായി എന്നും കൂട്ടിനുണ്ട്. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍ അത് ഏതു പാതിരാത്രിയായാലും കുപ്പായവുമായി സുഹ്‌റ ഓടിയെത്തും. ബാപ്പയുടെ  സേവനത്തെ കൊതിയോടെ  കാണുന്ന മക്കളായ ഷാഫിയും ഷിഫാനയും അമീനും ഒരു  നല്ല മനുഷ്യന് ദൈവം  നല്‍കിയ സൗഭാഗ്യമാവുന്നു.
ഒന്നരപതിറ്റാണ്ടിന്റെ  പ്രവാസത്തിനിടയില്‍ അഷറഫ് ഒരിക്കല്‍പോലും ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ല. പണം കൂട്ടിവെക്കലാണ് ജീവിത വിജയമെന്ന് കണക്കുകൂട്ടാത്ത മനുഷ്യന് അല്ലെങ്കിലും എന്തു സമ്പാദ്യം. എന്നാല്‍ അഷറഫിന്റെ പോക്കറ്റില്‍ ഒരു എ.ടി.എം കാര്‍ഡ് കാണാം. ആ  കാര്‍ഡിലെ പേര് അഷറഫിന്റേതല്ല. അത് ജമാല്‍ ഈസ അഹമ്മദ് എന്ന പേരാണ്. ഈസ അഹമ്മദ് ആരെന്നറിയാമോ(?) അത് അഷറഫിന്റെ സ്‌പോണ്‍സറായ അറബിയാണ്.
എപ്പോഴെങ്കിലും പണം ആവശ്യമായി  വന്നാല്‍ എടുത്തോളു എന്ന് പറഞ്ഞ് തന്റെ ബാങ്ക് തന്നെ നല്‍കിയ അറബി അഷറഫിന് മുന്നില്‍ ദൈവം കൊണ്ടുവന്ന മറ്റൊരു അനുഗ്രഹമാണ്.
   000          000           000
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി ഉപ്പയെ കൊന്ന മക്കളുടെ കഥ നമ്മള്‍ ഇന്നലെയുംവായിച്ചു. അപകടം കണ്ടാസ്വദിക്കാനുള്ളതാണ് എന്ന് വിളിച്ചുപറയുന്ന ന്യൂജനറേഷന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ നമുക്ക് പിന്നെയും കാണേണ്ടിവന്നു. സഹോദരനോട് ഒരു നല്ല വാക്കുപോലും പറയാനാവാതെ മനസ്സ് ഇടുങ്ങിപോകുമ്പോള്‍ അഷറഫിന്റെ സേവനങ്ങളെ എങ്ങനെയാണ് നമുക്ക് നിര്‍വ്വചിക്കാന്‍ കഴിയുക...
ആരാരുമില്ലാത്തവന്റെ  മുന്നിലേക്ക് ദൈവം ചിലപ്പോള്‍ വേഷം മാറി  വരും... ഒന്ന് ചലിക്കാനാവാതെ അവസാന ശ്വാസവും നിലച്ച് ഏതോ രാജ്യത്ത് നിശ്ചലനായി കിടക്കുന്ന   മനുഷ്യന്റെ അരികിലേക്ക് ഓടിയെത്തുന്ന ആ മുഖം ദൈവം പറഞ്ഞയക്കുന്ന മാലാഖയല്ലാതെ മറ്റെന്താണ്(!)
അഷറഫ്ക്ക സോറി...ഈ നന്മയെ പകര്‍ത്തിയെഴുതാനാവുന്നില്ല...ഭാഷകള്‍ മതിയാവാതെ വരുന്നു, വാക്കുകള്‍ ക്രമം തെറ്റുന്നു...ഹൈടെക്ക് കാലത്തെ ഫേസ്ബുക്കുകാരന്റെ അതെ ഭാഷയില്‍  ഞാന്‍ പറഞ്ഞോട്ടെ....നോ വേര്‍ഡ്‌സ്...
കടപ്പാട്:  യഹ്‌യ തളങ്കര, ബഷീര്‍ തിക്കോടി

Friday, October 17, 2014

എങ്ങനെ സാധിക്കുന്നു നൊന്തുപെറ്റ അമ്മയെ കൊന്ന് കെട്ടിത്തൂക്കാന്‍

എബി കുട്ടിയാനം

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമുണ്ട്...
നാടും വീടും വിട്ടുപോയ മകന്‍ മാസങ്ങള്‍ പലതുകഴിഞ്ഞ് ഒരു പാതിരാത്രി വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. രാവേറെ കഴിഞ്ഞ് വീട്ടില്‍ വന്നു കയറുമ്പോള്‍ മകന്‍ കാണുന്നത് ചോറുവിളമ്പിവെച്ച് വാതില്‍ക്കല്‍ കാത്തിരിക്കുന്ന ഉമ്മയെയാണ്.
ഇത് കണ്ടപ്പോള്‍ അല്‍ഭുതത്തോടെ ആ മകന്‍ ചോദിക്കുന്നു. ഭക്ഷണമെടുത്ത് വെച്ച് ഉറങ്ങാതെ കാത്തിരിക്കാന്‍ എങ്ങനെയാണ് ഞാന്‍ വരുമെന്ന കാര്യം ഉമ്മ അറിഞ്ഞത്.
ഉടനെ ഉമ്മയുടെ മറുപടി. അറിയാനെന്തിരിക്കുന്നു. മോനെ, നീ പോയതിന് ശേഷം എന്റെ ജീവിത രീതി ഇതാണല്ലോ. നീ വരുമെന്ന പ്രതീക്ഷയോടെ ഓരോ ദിവസവും ഭക്ഷണമെടുത്ത് വെച്ച് ഒരുപോള കണ്ണടക്കാതെ ഞാന്‍ കാത്തിരിക്കും.
കഴിഞ്ഞ ദിവസം ബേഡകം പെര്‍ളടുക്കയില്‍ മകനും മരുമകളും ചേര്‍ന്ന് സ്വന്തം അമ്മയെ കൊന്ന് കെട്ടിതൂക്കിയ വാര്‍ത്തകേട്ടപ്പോള്‍ ബഷീര്‍ കഥയിലെ ആ രംഗമാണ് ഓര്‍മ്മ വന്നത്.
ഓരോ അമ്മയും ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണ്. അവര്‍ വളരുന്നതും അവര്‍ ഉയരുന്നതുമല്ലാതെ മറ്റൊന്നും അമ്മയുടെ മനസ്സിലും പ്രതീക്ഷയിലുമുണ്ടാവില്ല. കൈവളരുന്നതും കാല് വളരുന്നതും നോക്കി ലാളിച്ച് ലാളിച്ച് ഓമനിച്ച് തീര്‍ത്ത ബാല്യം. കരയുമ്പോള്‍ കൂടെ കരഞ്ഞ്, സങ്കടപ്പെടുമ്പോള്‍ മാറത്തുചേര്‍ത്ത്, കഥകളായിരം പറഞ്ഞു തന്ന് സ്‌നേഹിച്ചുവീര്‍പ്പുമുട്ടിച്ച അമ്മ. ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോള്‍ കൈതന്ന് കൂടെ വന്ന അമ്മ, ക്ലാസ് കഴിയും വരെ സ്‌കൂള്‍ മുറ്റത്ത് കാത്തിരുന്ന അമ്മ...ഒരു പനിവരുമ്പോള്‍ ,ജലദോശം വരുമ്പോള്‍ കരയാതെ കരഞ്ഞ് തലങ്ങും വിലങ്ങും പാഞ്ഞ അമ്മ...ഓരോ നിമിഷത്തിലും നെറ്റിത്തടം തൊട്ടുനോക്കി വേവലാതിപ്പെട്ട അമ്മ...ബാല്യം വിട്ട് ബാല്യകാരനാകുമ്പോഴും കുഞ്ഞുമോനെ പോലെ ലാളിച്ച അമ്മ...നമ്മള്‍ ഭക്ഷണം കഴിച്ചാലെ അമ്മ ഭക്ഷണം കഴിക്കു...നമ്മള്‍ ചിരിച്ചാലെ അമ്മയുടെ മുഖം വിടരു...നമ്മള്‍ ജയിച്ചുവരുന്ന ദിവസം, സമ്മാനം നേടുന്ന നിമിഷം അമ്മയ്ക്ക് അന്ന് പെരുന്നാളായിരിക്കും.
പെണ്ണ് അഹങ്കാരത്തിന്റെയും അസൂയയുടേയും പര്യായമാണെന്ന് പറയുമ്പോഴും അമ്മയാവുന്നതോടെ ഒരു പെണ്ണ് മാലാഖയായി മാറുന്നു. വിസ്മയകരമായ എന്തോ ഒരു മാറ്റമാണ് അവിടെ സംഭവിക്കുന്നത്.
ലാളിച്ചുവളര്‍ത്തിയ മകന്റെ കൈകള്‍ മരണത്തിലേക്ക് കുരുക്കിട്ട അമ്മാളു അമ്മ ഹൃദയത്തിന്റെ നൊമ്പരമാവുകയാണ്. ആ വാര്‍ത്ത കേട്ടതുമുതല്‍ മനസ്സിന് സങ്കടത്തിന്റെ താളമാണ്. ആ അമ്മയ്ക്ക് 68 വയസ്സുണ്ട്. പ്രായം ചെന്ന ആ അമ്മയെ ഒന്ന് പിടിച്ചുതള്ളിയിരുന്നെങ്കില്‍ വീഴുമായിരുന്നു. പിന്നെന്തിനാണ് ഒന്ന് ശ്വാസം പോലും വിടാന്‍ അനുവദിക്കാതെ ആ പാവത്തിനെ അവര്‍ കഴുത്ത് ഞെരിച്ചുകൊന്നുകളഞ്ഞത്. എന്നിട്ടും പ്രതികാരം തീരാത്തതിന് കഴുത്തില്‍ കയറിട്ട് കെട്ടിതൂക്കിയില്ലെ അവര്‍. ആ മകനെ ആ അമ്മ എത്രവട്ടം അതേ തോളത്ത് കിടത്തി താരാട്ടുപാടിയിട്ടുണ്ടാവും, ജീവനുവേണ്ടി കെഞ്ചിയ ആ കൈകള്‍കൊണ്ട് എത്രവട്ടം ചോറുരുട്ടി വായിലിട്ടിറ്റുണ്ടാവും.
ഏക മകന്‍ ആ അമ്മയുടെ പ്രതീക്ഷയും സ്വപ്നവുമായിരിന്നിട്ടുണ്ടാവും. വയസുകാലത്ത് തുണയാവാന്‍ എനിക്ക് എന്റെ മോനുണ്ടല്ലോ എന്ന് ആ അമ്മ മനസ്സ് പലവട്ടം ആശ്വാസം കൊണ്ടിട്ടുണ്ടാവും. ബാല്യം പിന്നിട്ട് ബാല്യക്കാരനായി മകന്‍ കല്ല്യാണം കഴിക്കുന്ന ദിവസം മകനെക്കാളേറെ സന്തോഷിച്ചത് അമ്മയായിരിക്കും. എകാന്തതയുടെ വിരസതയകറ്റാന്‍ എനിക്ക് കൂട്ടിനൊരു ആളായല്ലോ എന്ന ആഹ്ലാദമായിരിക്കും അന്നേരം അമ്മയുടെ മനസ്സിലും മുഖത്തും നിറഞ്ഞിട്ടുണ്ടാവുക. മകന് ഒരു കുട്ടി പിറന്ന ദിവസം മുത്തശ്ശിയായതിന്റെ സന്തോഷത്തില്‍ അവര്‍ മനസ്സുനിറയെ താരാട്ടുപാടിയിട്ടുണ്ടാവും. പേരകുട്ടിയെ കാത്തുകൊള്ളാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും.
പക്ഷെ, അപ്പോഴും ആ അമ്മ കരുതിയിട്ടുണ്ടാവില്ല ഈ മകനും മരുമകളും പേരകുട്ടിയും ചേര്‍ന്ന് തന്നെ കൊന്ന് കെട്ടിതൂക്കുമെന്ന്.
നിസാരമായ കാര്യത്തിനായിരുന്നു അമ്മയെ അവര്‍ കൊന്നത്. 68 വയസായ ആ അമ്മ ജീവിതത്തിന്റെ സായന്തനത്തിലാണ്. ഇനി കുറച്ചുകാലം മാത്രമായിരിക്കും അവര്‍ ഈ ഭൂമിയില്‍ ബാക്കിയുണ്ടാവുക. കാത്തിരിക്കാമായിരുന്നില്ലെ ആ കിരാത കൈകള്‍ക്ക്.
കരിങ്കല്‍ ക്വാറിയില്‍ വെയിലേറ്റ്, മഴനനഞ്ഞ് കഠിനാധ്വാനം ചെയ്ത്, ആരുടെ മുന്നിലും കൈനീട്ടാതെ, ആരെയും ശല്ല്യം ചെയ്യാതെ ജീവിച്ചു. എന്നിട്ടും ആ പാവം അമ്മയെ അവര്‍ കൊന്നുകളഞ്ഞു.
സംരക്ഷണം നല്‍കേണ്ട കൈകള്‍ മരണത്തിന്റെ കുരുക്കുകയര്‍ ഒരുക്കുന്ന കാഴ്ച വല്ലാത്ത സങ്കടം തന്നെ. രണ്ടു വര്‍ഷം മുമ്പ് ഒരേ ദിവസം രണ്ടു മണിക്കര്‍ ഇടവിട്ട് രണ്ടു അമ്മമാരെയാണ് സ്വന്തം മകന്‍ കൊന്നുകളഞ്ഞത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ നടന്ന ആ കൊലപാതകങ്ങള്‍ അരങ്ങേറിയത് ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലുമായിരുന്നു. എല്ലാം നേടി എന്നഹങ്കരിക്കുമ്പോഴും മനുഷ്യത്വം മാത്രം നമുക്ക് നഷ്ടമാവുകയാണ്. അമ്മപോലും പണത്തേക്കാള്‍ വലുതല്ലെന്ന് ഹൈടെക് കാലം കാണിച്ചുതരുന്നു.
വൃദ്ധസദനങ്ങളെ തള്ളിപറഞ്ഞ നമുക്ക് മെല്ലെയാണെങ്കിലും അതിനെ അംഗീകരിക്കേണ്ടിവരുന്നു. ആര്‍ക്കും വേണ്ടെങ്കില്‍ ഞങ്ങള്‍ക്കുവേണമെന്ന മനസ്സോടെ വലിച്ചെറിയപ്പെടുന്ന അമ്മമാരെ സ്വീകരിച്ചിരുത്താന്‍ ഒരു ഇടമുണ്ടല്ലോ. അവിടെയെങ്കിലും നമ്മുടെ അമ്മമാര്‍ക്ക് നിറഞ്ഞ മനസ്സോടെ സുരക്ഷിതമായി കഴിയാലോ. സ്വത്തിനും പണത്തിനും ചോദിച്ച് ആരും കഴുത്ത് ഞെരിച്ച് കൊല്ലില്ലല്ലോ.
ജോര്‍ജ് ഓണക്കൂറെന്ന എഴുത്തുകാരന്റെ ഒറ്റക്കണ്ണി എന്ന രചനയില്‍ വല്ലാതെ ഹൃദയത്തില്‍ തൊടുന്ന ഒരു ഭാഗമുണ്ട്.
ഒരു നാട്ടില്‍ ഒരമ്മയും ഒരു മകനുമുണ്ടായിരുന്നു. അച്ഛനില്ലാത്ത ആ മകനെ അംഗന്‍വാടിയില്‍ ആയയായ ആ അമ്മ പൊന്നുപോലെ വളര്‍ത്തി. അമ്മയോടൊപ്പം മകനും അംഗന്‍വാടിയില്‍ പോകും. അമ്മയ്ക്ക് ഒരു കണ്ണ് ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം ക്ലാസിനിടയില്‍ കൂട്ടുകാരിലൊരാള്‍ അവനെ ഒറ്റക്കണ്ണിയുെട മകനെന്ന് വിളിച്ച് കളിയാക്കി. അത് അവനെ വല്ലാതെ വേദനിപ്പിച്ചു. അമ്മ ഒറ്റക്കണ്ണി ആയതില്‍ അവന് വല്ലാത്ത കുറവ് തോന്നി. പിന്നെ അമ്മയോട് പഴയ അടുപ്പമോ സ്‌നേഹമോ ഇല്ലാതായി. അമ്മ ഒറ്റക്കണ്ണിയാതിന്റെ പേരില്‍ ഞാന്‍ അപമാനം പേറണമെന്ന തോന്നല്‍.
വര്‍ഷങ്ങള്‍ ഓരോന്ന് കഴിഞ്ഞു. മകന്‍ പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തി. തലസ്ഥാന നഗരയില്‍ നല്ല ജോലിയും കിട്ടി. ഒടുവില്‍ അവിടന്നു തന്നെ കല്ല്യാണവും കഴിച്ചു. ഒന്നും അമ്മയെ അറിയിച്ചില്ല. അവസാനം ആ അമ്മ മകന് സങ്കടത്തിന്റെ മഷി ചേര്‍ത്ത് ഒരു കത്തെഴുതുന്നു. മോനോ, നീ ഇത് വായിച്ച് എന്നെ കാണാന്‍ വരില്ലെന്നറിയാം, എങ്കിലും ഒരു കാര്യം അറിയിക്കാനാണ് ഞാനിതെഴുതുന്നത്.
ഞാന്‍ ഒറ്റക്കണ്ണിയായതിന്റെ പേരിലാണല്ലോ നീ എന്നെ വെറുത്തത്. എന്നാല്‍ ഞാന്‍ എങ്ങനെയാണ് ഒറ്റക്കണ്ണിയായതെന്ന് നിനക്കറിയുമോ.
അന്ന് കുഞ്ഞുന്നാളിലൊരിക്കല്‍ കളിക്കുന്നതിനിടയില്‍ നീ വീഴുകയുണ്ടായി. വീഴ്ചയില്‍ എന്തോ ഒരു കോല്‍കഷ്ണം തറച്ച് നിന്റെ ഒരു കണ്ണ് തകര്‍ന്നു.
എന്റെ മോന് ജീവിതത്തില്‍ ഒറ്റക്കണ്ണനായി നടക്കരുതെന്ന് ആഗ്രഹിച്ച് ഞാന്‍ എന്റെ ഒരു കണ്ണ് നിനക്കുവേണ്ടി പറിച്ചുനല്‍കുകയായിരുന്നു. അങ്ങനെയാണ ഡാ, ഞാന്‍ ഒറ്റക്കണ്ണിയായത്.
എങ്ങനെ സാധിക്കുന്നു
നൊന്തുപെറ്റ അമ്മയെ കൊന്ന് കെട്ടിത്തൂക്കാന്‍

ഭക്ഷണം വലിച്ചെറിയാന്‍ എന്തെളുപ്പം

 എബി കുട്ടിയാനം

ഈ അടുത്തകാലത്ത് വാട്‌സ് അപ്പും ഫേസ്ബുക്കുമുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പുണ്ട്. ഭക്ഷണത്തിന്റെ പ്രാധാന്യവും അത് പാഴാക്കുന്നതിന്റെ ദയനീയതയും കാണിച്ചു തരുന്ന ആ വീഡിയോയിലെ രംഗം ഇങ്ങനെയാണ്. എക്‌സിക്യൂട്ടീവ് ലുക്കുള്ള ഒരു യുവാവ് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തുന്നു. മനസ്സില്‍ നിന്ന് നന്മ അസ്തമിച്ചുപോയിട്ടില്ലാത്ത അയാള്‍ അവിടെ ഒരു സീറ്റില്‍ ഇരിക്കുന്നു. തൊട്ടപ്പുറത്ത് ഒരാള്‍ ബിരിയാണി കഴിക്കുകയാണ്. ഇയാള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യും മുമ്പ് അപ്പുറത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ആള്‍ പകുതി ഭക്ഷണം പ്ലേറ്റില്‍ വെയ്സ്റ്റായി ബാക്കിവെച്ച് എഴുന്നേറ്റ് പോയി. അതേ നിമിഷത്തില്‍ ഈ യുവാവ് ആ പ്ലേറ്റ് മുന്നിലേക്ക് നീക്കിവെത്ത് ബാക്കി വന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഹോട്ടലിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ വന്നവരും പുച്ഛത്തോടെ അയാളെ നോക്കുന്നു, പരിഹാസ്യത്തിന്റെ കമന്റടിക്കുന്നു. ചുറ്റുപാടുനിന്നും അപമാനം പെയ്തിറങ്ങുകയാണ്. ഒടുവില്‍ കൈ കഴുകി,ക്യാഷ് കൗണ്ടറിന് അരികിലെത്തി പോക്കറ്റില്‍ നിന്ന് പാഴ്‌സെടുത്ത് ഭക്ഷണത്തിന് കരുതിവെച്ചിരുന്ന ആ കാശ് കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന അനാഥാലയത്തിന്റെ പെട്ടിയില്‍ നിക്ഷേപിക്കുന്നു.

എബി കുട്ടിയാനം

ഈ അടുത്തകാലത്ത് വാട്‌സ് അപ്പും ഫേസ്ബുക്കുമുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പുണ്ട്.
ഭക്ഷണത്തിന്റെ പ്രാധാന്യവും അത് പാഴാക്കുന്നതിന്റെ ദയനീയതയും കാണിച്ചു തരുന്ന ആ വീഡിയോയിലെ രംഗം ഇങ്ങനെയാണ്.
എക്‌സിക്യൂട്ടീവ് ലുക്കുള്ള ഒരു യുവാവ് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തുന്നു. മനസ്സില്‍ നിന്ന് നന്മ അസ്തമിച്ചുപോയിട്ടില്ലാത്ത അയാള്‍ അവിടെ ഒരു സീറ്റില്‍ ഇരിക്കുന്നു. തൊട്ടപ്പുറത്ത് ഒരാള്‍ ബിരിയാണി കഴിക്കുകയാണ്. ഇയാള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യും മുമ്പ് അപ്പുറത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ആള്‍ പകുതി ഭക്ഷണം പ്ലേറ്റില്‍ വെയ്സ്റ്റായി ബാക്കിവെച്ച് എഴുന്നേറ്റ് പോയി. അതേ നിമിഷത്തില്‍ ഈ യുവാവ് ആ പ്ലേറ്റ് മുന്നിലേക്ക് നീക്കിവെത്ത് ബാക്കി വന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഹോട്ടലിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ വന്നവരും പുച്ഛത്തോടെ അയാളെ നോക്കുന്നു, പരിഹാസ്യത്തിന്റെ കമന്റടിക്കുന്നു. ചുറ്റുപാടുനിന്നും അപമാനം പെയ്തിറങ്ങുകയാണ്. ഒടുവില്‍ കൈ കഴുകി,ക്യാഷ് കൗണ്ടറിന് അരികിലെത്തി പോക്കറ്റില്‍ നിന്ന് പാഴ്‌സെടുത്ത് ഭക്ഷണത്തിന് കരുതിവെച്ചിരുന്ന ആ കാശ് കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന അനാഥാലയത്തിന്റെ പെട്ടിയില്‍ നിക്ഷേപിക്കുന്നു.
പുച്ഛത്തോടെ നോക്കിയവര്‍ ഒരു നിമിഷം എഴുന്നേറ്റ് നിന്ന് ആ നനല്ല മനസ്സിന് സല്യൂട്ട് ചെയ്തുപോയി.
ജീവിതം ആഘോഷമാക്കി മാറ്റിയ തലമുറ ഭക്ഷണം കൊണ്ട് ആറാട്ട് നടത്തുകയാണിന്ന്. ജീവിക്കാന്‍ വേണ്ടി തിന്നുന്നു എന്നതിന് പകരം തിന്നാന്‍ വേണ്ടി ജീവിക്കുന്നു എന്ന രീതിയിലേക്ക് ഇന്നിന്റെ മനസ്സ് മാറിയിരിക്കുന്നു. റീി േലമ േവലമ്്യ ളീീറ മളലേൃ ലെ്‌ിെ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍ രാപ്പകല്‍ ഭേദമില്ലാതെ വാരിവലിച്ച് തിന്നുകയാണ് നമ്മള്‍. കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ കഴിച്ച് രോഗത്തെ വിലക്കു വാങ്ങുന്നു നമ്മള്‍. ചായകടകളൊക്കെ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ഗ്രില്‍ഡ് ചിക്കനും ബീഫ് ബോട്ടിയും അല്‍ഫാമും നമ്മുടെ നിത്യഭക്ഷണങ്ങളാവുന്നു. പരിപ്പുവടയും കട്ടന്‍ ചായയുമെന്ന പ്രയോഗത്തെ ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയുമെന്നാക്കി പുതുതലമുറ മാറ്റിയെഴുതിയിരിക്കുന്നു. ആവശ്യത്തിന് ഭക്ഷണമില്ലാതെ അര്‍ദ്ധപട്ടിണിയോടെ ജീവിതത്തെ തള്ളിനീക്കിയ തലമുറ മുത്തശ്ശിക്കഥയിലെ ചിത്രങ്ങളാണിന്ന്.
ചെറിയ കല്ല്യാണങ്ങള്‍പോലും ഭക്ഷ്യമേളകളായി മാറിക്കഴിഞ്ഞു. മാര്‍ക്കറ്റിലുള്ള സകല ഉല്‍പ്പന്നങ്ങളും മേശയില്‍ നിരത്തണമെന്നത് കാലത്തിന്റെ ആവശ്യമായി മാറി.
000 000 000
തിന്ന് തീര്‍ക്കുന്നുവെന്നതിനപ്പുറം തിന്നുന്നതിലേറെ ഭക്ഷണങ്ങള്‍ പാഴാക്കി കളയുന്നുവെന്നതാണ് സങ്കടകരമായ സത്യം. സാധാരണക്കാരന്റെ ശരാശരി കല്ല്യാണത്തിന് പോലും പാഴാക്കി കളയുന്ന ഭക്ഷണങ്ങളുടെ കണക്ക് ഞെട്ടിച്ചുകളയും. വെച്ചുവിളമ്പുന്നടുത്ത് നിന്ന് അതിന്റെ ധൂര്‍ത്ത് തുടങ്ങുന്നു. മുതിര്‍ന്നവര്‍ക്ക് വിളമ്പുന്ന അതേ അളവിലാണ് കുട്ടികള്‍ക്കുമുമ്പിലും പാത്രം നിരത്തുന്നത്. ആശ്യത്തിലുമധികം വിളമ്പും ഒടുവില്‍ കുട്ടികള്‍ പകുതിമാത്രം കഴിച്ച് എഴുന്നേറ്റ് പോകും. തീര്‍ന്നില്ല അതിഥികളെല്ലാം വന്നുപോയാലും ഊട്ടുപുരയിലെ പാത്രം നിറയെ ബിരിയാണിയും ചിക്കന്‍ ഫ്രൈയും അനുബന്ധ ഭക്ഷണങ്ങളും ബാക്കിയുണ്ടാവും. പണ്ട് ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ എതെങ്കിലും അനാഥാലയത്തിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. എവിടെയെങ്കിലും ബാക്കിയായ ഭക്ഷണം തിന്നാനുള്ളവരല്ല അനാഥമക്കളെന്ന അഭിപ്രായം ശക്തമായതോടെ അനാഥാലയത്തിലേക്ക് കയറ്റി അയക്കുന്ന ഏര്‍പ്പാട് നിര്‍ത്തി. ഇപ്പോള്‍ പല ദിക്കിലും ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ചില ചെറുപ്പക്കാര്‍ കല്ല്യാണ വീടുകളില്‍ ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ ശേഖരിക്കുന്ന പരിപാടി തുടങ്ങി. ശേഖരിക്കുന്ന ഭക്ഷണങ്ങള്‍ ആസ്പത്രിയില്‍ കഴിയുന്ന സാധുക്കളായ രോഗികള്‍, പരിചാരകര്‍, തെരുവിന്റെ മക്കള്‍...അങ്ങനെ നീണ്ടുപോകുന്ന അഗതികളും നിസഹായരുമായ പാവങ്ങളുടെ മുന്നിലേക്ക് എത്തിച്ചുകൊടുക്കും.

്‌നിങ്ങളുടെ വീട്ടിലെ ആഘോഷപരിപാടിയില്‍ ഭക്ഷണം ബാക്കിയാവുകയാണെങ്കില്‍ അതിനെ വലിച്ചെറിയാതെ ഞങ്ങളെ അറിയിക്കുക എന്ന സന്ദേശത്തോടെ സോഷ്യല്‍ മീഡിയയിലടക്കം നമ്പറും അറിയിപ്പും നല്‍കിയാണ് അവര്‍ ഭക്ഷണങ്ങള്‍ കണ്ടെത്തുന്നത്.
കൊല്ലമ്പാടിയിലെ അത്താഴക്കൂട്ട് എന്ന സംഘം ഒരു വര്‍ഷത്തോളമായി ഇത്തരം സേവനം നടത്തിവരുന്നു. ~ഒന്നു തുറക്കുക പോലും ചെയ്യാത്ത നിരവധി പാത്രം ബിരിയാണികളാണിന്ന് പലപ്പോഴും ബാക്കിയുണ്ടാവാറുള്ളത് എന്ന് അവര്‍ പറഞ്ഞു.
കൊല്ലമ്പാടി സ്വദേശിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ മജീദ് കൊല്ലമ്പാടി, ഹാരിസ്മസ്താന്‍, ഗഫൂര്‍ കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഒരു വര്‍ഷം മുമ്പ് ഒരു കല്ല്യാണ വീട്ടിലെത്തിയപ്പോള്‍ ബാക്കിവന്ന ഭക്ഷണം കുഴിച്ചുമൂടുന്ന ദയനീയ കാഴ്ച കണ്ടു. അന്ന് മുതലാണ് അവരുടെ മനസ്സില്‍ ഇങ്ങനെയൊരു ആശയം ഉദിച്ചത്. വൈകിട്ട് നാട്ടിലെത്തി അവര്‍ ആലോചിച്ചു. ഭക്ഷണം ശേഖരിച്ച് ഏതെങ്കിലും പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനമുണ്ടാക്കിയാലോ എന്ന്. അന്ന് തന്നെ അത്താഴക്കൂട്ട് എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. കാര്യം സൂചിപ്പിച്ച് വാട്‌സ് അപ്പിലും ഫേസ്ബുക്കിലും അറിയിപ്പ് നല്‍കി. പിന്നെ ഓരോ ദിക്കില്‍ നിന്നും കോളുകള്‍ വരാന്‍ തുടങ്ങി. ഓരോ കോളിലേക്കും ആവേശപൂര്‍വ്വം ഓടിപ്പോയി അവര്‍ ഭക്ഷണം ശേഖരിച്ചു. സ്വന്തം ചെലവില്‍ ജനറല്‍ ആസ്പത്രിയിലും റോഡരികിലുമൊക്കെ വിതരണം ചെയ്തു. പിന്നെ പിന്നെ ഓരോ ഞായറാഴ്ചയും വ്യാഴാഴ്ചയും അവര്‍ക്ക് തിരക്കിന്റേതുമാത്രമായി. ഇന്ന് വിവിധ ദിക്കുകളില്‍ നിന്ന് വിളിയെത്തുന്നതായി മജീദ് കൊല്ലമ്പാടി പറഞ്ഞു. പാതിപട്ടിണിയുമായി കിടക്കുന്ന പാവങ്ങള്‍ക്ക് ഭക്ഷണംകിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് പറയുമ്പോള്‍ ഭക്ഷണം കുഴിച്ചുമൂടുന്ന നേരിട്ടുള്ള ദൃശ്യങ്ങള്‍ക്ക് സാക്ഷിയായ മജീദിന്റെ കണ്ണ് നിറയുന്നു.
000 000 000
ഭക്ഷണം നമ്മുടെ ഏറ്റവും വലിയ ആഘോഷമാകുമ്പോള്‍ ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവരുടെ എണ്ണം ലോകത്ത് പെരുകികൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം നൂറുകോടി ടണ്ണിലധികം ഭക്ഷണമാണ് പാഴാക്കുന്നത്. അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തില്‍ ഏഴിലൊരാള്‍ പട്ടിണിയിലാണ്. ലോകത്തെ 82 രാജ്യങ്ങള്‍ കടുത്ത ക്ഷാമം അനുഭവിക്കുന്നു. 81.5 കോടി ജനങ്ങള്‍ പട്ടിണിയിലും കഴിയുന്നു.
ഇന്ന് ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നു. ഓരോ വര്‍ഷവും 130 കോടി ടണ്‍ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതെ പാഴാക്കുന്നു.
000 000 000
ലോകത്ത് ഏറ്റവും തീവ്രമായ വികാരം വിശപ്പാണ്. അത് അനുഭവിച്ചുതന്നെ അറിയണം.എന്തുവേണമെങ്കിലും മുന്നിലെത്തുന്നവര്‍ക്ക് ഒരിക്കലും പാവപ്പെട്ടവന്റെ പട്ടിണിയുടെ വേദനയറിയില്ല.
അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുതിന്നുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്നാണ് മുഹമ്മദ് നബി(സ) ഓര്‍മ്മിപ്പിച്ചത്. പക്ഷെ, സഹോദരന്റെ വീട്ടില്‍ അടുപ്പ് പുകഞ്ഞോ എന്നുപോലും അന്വേഷിക്കാതെയാണ് ഇപ്പുറത്ത് ഭക്ഷ്യമേള ഒരുക്കി സമാന്തര സ്വര്‍ഗ്ഗം തീര്‍ക്കുന്നത്.
നിന്നെ മറന്നുപോവുന്ന പണവും നിന്നെ മറന്നുപോവുന്ന ദാരിദ്ര്യവും ഞങ്ങള്‍ക്ക് തരല്ല അള്ളാഎന്നാണ് പ്രവാചകന്‍(സ) പ്രാര്‍ത്ഥിച്ചത്. ദാരിദ്ര്യം മനുഷ്യനെ തീരാദുരിതത്തിലേക്കും വഴിവിട്ടജീവിതത്തിലേക്കുമെത്തിക്കുന്നു. പട്ടിണികാരണം മോഷ്ടാക്കളാകേണ്ടിവരുന്ന ആളുകളുടെ എണ്ണം പെരുകുന്നു. നൈജീരിയ, ഹെയ്തി, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് കലാപം നടക്കുന്നത്. കപ്പലുതട്ടിക്കൊണ്ടുപോകുന്ന സോമാലിയയിലെ കടല്‍കൊള്ളക്കാരുടെ ലക്ഷ്യംപോലും കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണം എന്ന ആഗ്രഹത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്.

~ഒരു വറ്റുപോലും വലിച്ചെറിയരുത്
വിളമ്പിവെച്ച ഭക്ഷണം മുഴുവന്‍ കഴിക്കാതെ വെയ്സ്റ്റാക്കി എഴുന്നേറ്റു പോകുന്നവരാണ് നമ്മള്‍. എത്രയെത്ര ഭക്ഷണങ്ങളാണെന്നോ ഓരോ ദിവസവും നമ്മള്‍ പാഴാക്കി കളയുന്നത്. ഒരു ഫോണ്‍കോള്‍ വരുന്ന നേരത്ത് ഭക്ഷണം നിര്‍ത്തി എഴുന്നേറ്റ് ഓടുമ്പോള്‍ നീ വിശന്നുകരയുന്ന ഗാസയിലെ കുഞ്ഞുമോന്റെ മുഖം ഓര്‍ക്കാറുണ്ടോ(?) ആഫ്രിക്കയിലെ ദരിദ്ര ബാലന്റെ ചിത്രം പ്രൊഫൈല്‍ പിക്കാക്കി വെച്ച അതേ നമ്മളല്ലെ ബുഫെ സ്റ്റാളില്‍ കണ്ടെതെല്ലാം പാത്രത്തിലേക്ക് വലിച്ചിട്ട് ഒടുവില്‍ ഒന്നും കഴിക്കാതെ വെയ്സ്റ്റ് ബിന്നില്‍ തള്ളി കുസലില്ലാതെ നടന്നുകളയുന്നത്.
കൂട്ടുകാര...പ്രതിജ്ഞയെടുക്കാന്‍ കഴിയുമോ ഒരു വറ്റുപോലും വലിച്ചെറിയില്ലെന്ന്....

Thursday, October 16, 2014

ദുരന്തഭൂമിയിലെ വിനോദ സഞ്ചാരികള്‍

ദുരന്തഭൂമിയിലെ വിനോദ സഞ്ചാരികള്‍

ഫേസ്ബുക്കിലിടുമ്പോള്‍ കുറച്ച് നല്ല ആംഗിളുകള്‍ വേണം, എങ്കിലേ ലൈക്കുകളം കമന്റുകളുമുണ്ടാകും, നീ കുറച്ച് മാറി നില്‍ക്ക് ഞാനൊന്ന് പകര്‍ത്തട്ടെ...
ഇത് ബേക്കലത്തെ കോട്ടചുറ്റാന്‍പോയന്നേരത്ത് വിനോദ സഞ്ചാരത്തിനെത്തിയ ചെറുപ്പക്കാര്‍ കടലോരത്ത് നിന്ന് പറഞ്ഞ വര്‍ത്തമാനമല്ല, ഏതോ കോളജ് കാമ്പസില്‍ വെച്ചുമല്ല ഇത് കേട്ടത്...
നാടുമുഴുവന്‍ തരിച്ചുനിന്നുപോയ മായിപ്പാടിയിലെ കൂട്ടമരണം അരങ്ങേറിയ ദിക്കില്‍ നിന്നാണ് ഈ കമന്റ് കേള്‍ക്കേണ്ടിവന്നത്....സോണിയും ജോളിയും പിന്നെ കുട്ടനും മാളുവും മരിച്ചുകിടക്കുന്നത് കണ്ടപ്പോള്‍ മനുഷ്യത്വത്തിന് പകരം ന്യൂ ജനറേഷന്റെ ക്യാമറയാണ് ഉണര്‍ന്നത്. മൃതദേഹങ്ങളെ ക്യാമറയില്‍ പകര്‍ത്താനുള്ള തിരക്കും ആവേശവുമായിരുന്നു പലര്‍ക്കും....ഓരോ രംഗവും ഒപ്പിയെടുത്ത് ഫേസ് ബുക്കിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ വെമ്പല്‍കൊള്ളുകയായിരുന്നു അവര്‍...
മാധ്യമപ്രവര്‍ത്തകരും പോലീസുകാരും കാറിനരികിലേക്ക് നീങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഒരു യുവാവിന്റെ കമന്റ്...ഞങ്ങള്‍ നേരത്തെ ടിക്കറ്റെടുത്ത് നിന്നതാ സാറെ...എന്താ ഇത് സര്‍ക്കസാണോ എന്ന് മനസ്സ് സ്വയം ചോദിച്ചു(!) യുവത്വമേ മരണത്തെപോലും ആഘോഷമാക്കി മാറ്റാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു. ദുരന്തവും ദുരിതവും മറ്റാര്‍ക്കോ സംഭവിക്കുന്ന താണെന്ന ചിന്ത എന്ത് കൊണ്ടാണിങ്ങനെ മനസില്‍ നിറയുന്നത്...
രണ്ട് മൃതദേഹങ്ങളാണെന്നറിഞ്ഞപ്പോള്‍ പിടയാത്ത മനസ്സുപോലും കുഞ്ഞുങ്ങള്‍ മരിച്ചുകിടക്കുന്നത് കണ്ടപ്പോള്‍ വിങ്ങിപ്പോയി. ഓമനത്വം തുളുമ്പുന്ന കുട്ടന്റെയും മാളുവിന്റെയും മുഖങ്ങള്‍ ചേതനയറ്റ് ചോരയില്‍ കുളിച്ചുകണ്ടപ്പോള്‍ പലരുടെയും കണ്ണുനിറഞ്ഞു, ഏറെ കരുത്തും ക്ഷമയും കാണിക്കേണ്ട പോലീസുകാരും മാധ്യമപ്രവര്‍ത്തകരും ഒരു നിമിഷം അതുള്‍ക്കൊള്ളാനാവാതെ കണ്ണ് പൊത്തിപോയി. തൊട്ടു തലേന്നാള്‍ വരെ ഒരു പൂക്കാലം വിടര്‍ത്തുന്ന പുഞ്ചിരിയുമായി കുട്ടന്‍ ചവിട്ടി നടന്ന സൈക്കിളും മാളുവിന്റെ കളിപ്പാട്ടങ്ങളും ദു:ഖത്തിന്റെ തനിപകര്‍പ്പായി ഇപ്പുറം വീട്ടിനുള്ളില്‍ മിഴിച്ച് നില്‍പ്പുണ്ട്...
കുഞ്ഞുങ്ങള്‍ ലോകത്തിന്റെ അലങ്കാരമാണ്, അവരുടെ കുഞ്ഞുവര്‍ത്തമാനവും പുഞ്ചിരിയും പ്രകൃതിയുടെ സമ്മാനമാണ്, അവര്‍ ഉറങ്ങുന്നതുപോലും നമ്മുടെ നേരിയ ദു:ഖമാണ്, അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ മരണം അത് എത്ര അന്യരായാലും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല, മാളുവും കുട്ടനും മരിച്ചുവീണത് കണ്ടപ്പോള്‍ ഏറ്റവും അടുത്ത ആരോ മരിച്ച വേദനയായിരുന്നു മനസ്സിന്...പക്ഷെ, അപ്പോഴും ഫേസ് ബുക്ക് മീഡിയയിലെ മൊബൈല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അത് പകര്‍ത്തി രസിക്കുകയായിരുന്നു, വാര്‍ത്തശേഖരിക്കാനെത്തിയ ഓരോ മീഡിയയിലേയും ഉത്തരവാദിത്വമുള്ള പ്രസ് ഫോട്ടോ ഗ്രാഫര്‍മാര്‍ വിറങ്ങലോടെ, നിര്‍ബന്ധത്തിന് വഴങ്ങി പടമെടുക്കുമ്പോഴാണ് ഇവര്‍ ഒരു കുസലുമില്ലാതെ ക്യാമറ ഫ്‌ളാഷ് ചെയ്തുകൊണ്ടിരുന്നത്. ഭ്രാന്ത് അസഹനീയമായിപ്പോള്‍ പോലീസ് ലാത്തിവീശിയിട്ടുപോലും അടങ്ങാത്ത ആവേശമായിരുന്നു അവര്‍ക്കന്നേരം...
000 000 000
ചാലയിലെ ടാങ്കര്‍ ദുരന്തമുണ്ടായപ്പോഴും ഇതേ ആവേശമായിരുന്നു പലര്‍ക്കും. വീടുകളും മനുഷ്യരും ഒരുപോലെ കത്തിയെരിയുമ്പോള്‍ കനിവിന്റെ കൈകള്‍ കോര്‍ത്ത് സ്വയം വൊളേണ്ടിയര്‍മാര്‍ ആവേണ്ടതിന് പകരം വിനോദ കേന്ദ്രത്തിലേക്കെന്ന പോലെയായിരുന്നു ചിലരെങ്കിലും ഓടിയെത്തിയത്...
സ്‌പോര്‍ട്‌സ് ബൈക്കിലും ടാക്‌സി കാറിലും പാഞ്ഞെത്തിയവര്‍ എത്താനാവാത്ത കൂട്ടുകാരോട് വിളിച്ചുപറഞ്ഞുവത്രെ...എടാ, ജീവിതത്തിലെ വല്ലാത്തൊരു കാഴ്ചയാണിത്, കണ്ടില്ലെങ്കില്‍ നഷ്ടം തന്നെ...വേഗം വന്നോളു...അന്നും ഫേസ് ബുക്കിന്റെ വാളിലും വാട്‌സപ്പിലും പുതിയ ചിത്രങ്ങള്‍ നിറഞ്ഞു...
000 000 000
എല്ലാം നേടി എന്നത് നമ്മുടെ അഹങ്കാരമാണ്, യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളെ ഉള്‍ക്കൊള്ളാനാവാതെ നമ്മുടെ അലമാരകള്‍ വീര്‍പ്പുമുട്ടുന്നു...പക്ഷെ, അപ്പോഴും നല്ല മനുഷ്യനാവാന്‍ മാത്രം നമുക്ക് കഴിയുന്നില്ല...
ഫേസ് ബുക്കില്‍ അതിന്റെ പരമാവധി എണ്ണമായ അയ്യായിരം ഫ്രണ്ട്‌സും നമുക്ക് സ്വന്തമായി കഴിഞ്ഞു...ബന്ധങ്ങള്‍ വിശാലമാണെന്ന് പറയുമ്പോഴും ആത്മാര്‍ത്ഥത മാത്രം അകലെ മാറി നില്‍ക്കുന്നു...
ഫേസ് ബുക്കിന്റെ വാളില്‍ നമ്മള്‍ നമുക്കറിയുന്ന ഭാഷകളുടെ എണ്ണം പെരുപ്പിച്ച് എഴുതിവെച്ചിരിക്കുകയാണ്...ഇംഗ്ലീഷും മലയാളവും മാത്രമല്ല ഉറുദുവും കൊങ്കണിയുമെല്ലാം നമുക്കറിയുന്നുണ്ട്...എന്നാല്‍ സഹോദരനോട് നല്ലൊരു വാക്കുപറയാന്‍ മാത്രം നമുക്ക് ഭാഷയില്ല...
000 000 000
ജീവിതത്തിന് അടിപൊളി എന്നു മാത്രം അര്‍ത്ഥം നല്‍കിയ സൈബര്‍ യുവത്വമേ സോറി...
നീ(മായിപ്പാടിയിലെ മൊബൈല്‍ ക്യാമറാമാന്മാര്‍) ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞോട്ടെ...നീ മനുഷ്യനല്ല, ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ ആവാന്‍ കഴിയില്ല...ഫേസ് ബുക്കിലെ ലൈക്കിനും കമന്റിനും എത്രയോ അപ്പുറമാണ് മനുഷ്യത്വമെന്ന ആര്‍ദ്രമായ ആ വികാരം...
മരിച്ചുവെന്ന് ഫേസ് ബുക്കില്‍ പുതിയ പോസ്റ്റ് വരുമ്പോള്‍ ലൈക്ക് ദിസ് എനിക്ക് ഇഷ്ടമായി എന്ന് മറുപടി നല്‍കുന്ന സൈബര്‍ കൂട്ടുകാര ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ
ദുരന്തവും ദുരിതവും മറ്റാര്‍ക്കോ സംഭവിക്കുന്നതാണെന്ന ആ ഒരു തോന്നലുണ്ടല്ലോ അത് തിരുത്തണം...എഴുപതിലും കൂടുതല്‍ വേഗതയില്‍ നീ കത്തിച്ചുവിടുന്ന ബൈക്കിന് മുന്നിലേക്ക് ഒരു പട്ടി ഓടിയാല്‍ തീരുന്നതാണ് നമ്മുടെ അഹങ്കാരം...ദുരന്തം നമ്മെയും വന്ന് തൊടണം, അപ്പോഴേ നമുക്കൊക്കെ അതിന്റെ വേദനയും വികാരവും അറിയുകയുള്ളു...

ദുരന്തഭൂമിയിലെ
വിനോദ സഞ്ചാരികള്‍

Wednesday, October 15, 2014

കത്ത് സമ്മാനിച്ച മേല്‍വിലാസവുമായി സന്തോഷ് നഗര്‍

എബി കുട്ടിയാനം

കാസര്‍കോട്:കത്തെഴുത്ത് ഗൃഹാതുരത്വം മാത്രമായി മാറുന്ന വര്‍ത്തമാനകാലത്ത് ഒരു കത്തിന്റെ കഥയില്‍ പിറവിയെടുത്ത ഒരു നാടുണ്ട് കാസര്‍കോട് ജില്ലയില്‍.
ദേശീയ പാത 17ല്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന സന്തോഷ് നഗര്‍ എന്ന പ്രദേശത്തിന് ആ പേര് വന്നതിനു പിന്നില്‍ ഒരു കത്തിന്റെ കഥയുണ്ട്.
സോഷ്യല്‍ നെറ്റുവര്‍ക്കുകളും മൊബൈല്‍ ഫോണുകളും  വിപ്ലവം സൃഷ്ടിക്കുന്നതിന് മുമ്പ് കത്തെഴുത്തുമാത്രം ആശ്രയമായിരുന്ന കാലത്ത് സന്തോഷ് നഗര്‍ എന്ന പ്രദേശത്തിന് പ്രത്യേകിച്ച് പേരൊന്നുമുണ്ടായിരുന്നില്ല. ചെങ്കളയുടെ പടിഞ്ഞാര്‍ ഭാഗം മാത്രമായി അത് അറിയപ്പെട്ടു. ഇത് നാടിനെതിരിച്ചറിയുന്നതിന് ചില്ലറ പ്രയാസമൊക്കെ സൃഷ്ടിച്ചുവെങ്കിലും വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാക്കിയില്ല. വിശാല ചെങ്കളയായി അറിയപ്പെട്ടു. എന്നാല്‍ കത്തുകള്‍ എത്തിക്കുന്ന പോസ്റ്റ്മാന്മാര്‍ക്ക് അത് വലിയ പ്രയാസമായി തീര്‍ന്നു.
ആയിടക്കാണ് 1970കളില്‍ ബാലന്‍ എന്നൊരാള്‍   ചെങ്കള എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിക്കെത്തുന്നത്.  ചെങ്കളയുടെ പടിഞ്ഞാര്‍ ഭാഗത്ത് താമസമാക്കിയ മാഷ് മകന്‍ സന്തോഷിന്റെ പേരായിരുന്നു വീടിന് നല്‍കിയത്. അദ്ദേഹത്തിന് ധാരാളം കത്തുകള്‍ വരുമായിരുന്നു.   ആദ്യമൊക്കെ ഇദ്ദേഹത്തെ തിരിച്ചറിയാന്‍ പോസ്റ്റുമാന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പിന്നെ കത്തുകള്‍ വിതരണം ചെയ്യുന്ന പ്രയാസമൊഴിവാക്കാന്‍ അദ്ദേഹം പോസ്റ്റോഫീസില്‍ മാഷിന്റെ വീടിനു പകരം സന്തോഷ് നഗര്‍ എന്നെഴുതിവെച്ചു. പിന്നെ പിന്നെ ആ നാട്ടിലേക്ക് വരുന്ന ഓരോ കത്തിലും സന്തോഷ് നഗര്‍ എന്ന അഡ്രസ് പതിയാന്‍ തുടങ്ങി.
ഒരു തിരിച്ചറിവിന് വേണ്ടി മാത്രം ഒരു പോസ്റ്റുമാന്‍ നല്‍കിയ പേര് പിന്നീട് ഒരു നാടിന്റെ സ്ഥിരംനാമമായി മാറുകയായിരുന്നു. ബാലന്‍ മാഷ് സ്‌കൂളില്‍ നിന്ന് മറ്റെവിടെയോ പോയി, അയാള്‍ താമസിച്ച വീടും അയാളുടെ  ഓര്‍മ്മകളുമെല്ലാം മാഞ്ഞുപോയി. പുതുതലമുറക്ക് ബാലന്‍ മാഷിനെയോ അയാള്‍ പണിയെടുത്ത കാലത്തേയോ കുറിച്ച് ഒന്നുമറിയില്ല. അന്ന് നാടിന്റെ നെറ്റ്‌വര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റുമാനെയും ആര്‍ക്കും പരിചയമില്ല. എന്നാല്‍ അവര്‍ നല്‍കിയ നാമം ഇന്നും ഇത്തിരിപോലും മാറ്റം വരുത്താതെ  കൊണ്ടുനടക്കുന്നു.
കാലം മാറി കഥമാറി. ബാലന്‍ മാഷും പോസ്റ്റുമാനുമെല്ലാം മുത്തശ്ശികഥയിലെ ചിത്രങ്ങളായി. പഴയ പേരുകള്‍ക്കൊക്കെ ഓരോ നാട്ടിലും പുതിയ പേരുകള്‍ വന്നു. ഭരണാധികാരികള്‍ അവരുടെ താല്പര്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് നാടിന്റെ പേരും ചരിത്രവുമൊക്കെ മാറ്റിയെഴുതി. പലരും അവരുടെ നാടുകള്‍ക്ക് വര്‍ഗ്ഗീയ ചൊവയുള്ള പേരുകള്‍ നല്‍കി അധികാരത്തിന്റെ ബലം പ്രകടമാക്കി. എന്നിട്ടും സന്തോഷ് നഗര്‍ ഇപ്പോഴും സന്തോഷ് നഗര്‍ തന്നെയായി നിലകൊള്ളുന്നു.

മറക്കാനാവില്ല മക്കയിലെത്തിയ നിമിഷം...

.
എബി കുട്ടിയാനം

സ്വപ്നങ്ങള്‍ സഫലമായ വഴികളില്‍ ഞാന്‍ ധന്യനാണ്.. ഈ രാത്രിക്ക് നന്ദി...യാ, അള്ളാ, നിന്നെ സ്തുതിക്കുന്നു ആയിരംവട്ടം...
മനസ്സേ ഉള്‍ക്കൊള്ളുക, ഞാനിപ്പോഴുള്ളത് പുണ്യ ഹറമിന്റെ ചാരത്താണ്, മക്കയും മദീനയും കാണാതെ നീ എന്നെ മരിപ്പിക്കല്ല അള്ളാ എന്ന എന്റെ പ്രാര്‍ത്ഥന അവന്‍ കേട്ടിരിക്കുന്നു...എന്തില്ലെങ്കിലെന്ത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നില്‍ എന്റെ മനസ്സും ശരീരവും തൊട്ടിരിക്കുന്നു. അഞ്ചുനേരവും മനസ്സിലേക്കാവാഹിച്ച ആ പുണ്യഗേഹമിതാ എന്റെ കണ്‍മുന്നില്‍...വിശ്വസിക്കാനാവുന്നില്ലെനിക്ക്...തൊട്ടുമുത്താന്‍ കൊതിച്ച ഹജറുല്‍ അസ്‌വദും മഖാം ഇബ്രാഹിമും സഫ മര്‍വ്വകുന്നുകളും എന്റെ കയ്യെത്തും ദൂരത്താണിപ്പോള്‍...പറഞ്ഞറിയിക്കാനാവുന്നില്ല എനിക്കെന്റെ ആഹ്ലാദത്തെ...കുഞ്ഞുന്നാള്‍ തൊട്ട് കിനാവ് കണ്ടത് ഈ മണ്ണിലെത്താനായിരുന്നു, കയ്യുയര്‍ത്തിയപ്പോഴൊക്കെ അള്ളാഹുവിനോട് കേണതും അതിനുവേണ്ടി മാത്രം...പണ്ടുപണ്ടെപ്പഴോ മദ്രസയില്‍ ഓതിപഠിച്ച പാഠഭാഗങ്ങളില്‍ മക്കയും മദീനയും നിറയുമ്പോള്‍ കാണണമെന്ന് മോഹിച്ച ഇടമായിരുന്നു അത്...പിന്നെപ്പഴോ അത് ഒരു വികാരവും അഭിനിവേശവുമായി മാറി...മക്ക കണ്ട് മടങ്ങിവരുന്ന ഓരോരുത്തനേയും ഇത്തിരി അസൂയയോടെ നോക്കി നിന്നു...ഓരോ വര്‍ഷവും ദശലക്ഷങ്ങള്‍ ആ മഹാഭാഗ്യത്തിന്റെ അവകാശികളായി മാറുമ്പോള്‍ ഞാന്‍ മാത്രം നഷ്ടസ്വപ്നത്തിന്റെ കൂട്ടുകാരനാവുകയാണല്ലോ എന്ന് സങ്കടപ്പെട്ടു. യമനിയും നീഗ്രോയും സൊമാലിയയിലെ ദരിദ്രനുമെല്ലാം ആത്മീയതയുടെ സുഖമറിയുമ്പോള്‍ അള്ളാ, എന്നെ മാത്രം ബാക്കിയാക്കരുതെന്ന് എത്രയോ വട്ടം കേണുകരഞ്ഞിട്ടുണ്ട് ഞാന്‍....
ഓരോ പ്രതിസന്ധിയിലും കൊച്ചുകുട്ടിയെ പോലെ കരഞ്ഞ് സങ്കടം പറയുമ്പോള്‍ ഉത്തരം തന്ന് അനുഗ്രഹം ചൊരിഞ്ഞ നാഥന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു....ഒടുവില്‍ ഞാനും ലോകത്തില ഏറ്റവും പവിത്രമായ മണ്ണിലെത്തിയിരിക്കുന്നു...
    000              000                 000
ഇത് ഒരു വിശുദ്ധ യാത്രയുടെ ഓര്‍മ്മയാണ്...മക്കയും മദീനയും കണ്ടതിന്റെ ഓര്‍മ്മ....വിശുദ്ധഭൂമിയിലെത്തുന്ന ആദ്യ മനുഷ്യനൊന്നുമല്ല ഞാന്‍...ഓരോ വര്‍ഷവും എത്രയോ ദശലക്ഷങ്ങള്‍ തിരുഗേഹങ്ങളിലെത്തുന്നുണ്ട്, പിന്നെ നീയെന്തിനിങ്ങനെ വാചാലനാകുന്നുവെന്ന ചോദ്യത്തിനുമുന്നില്‍ എനിക്കുത്തരമില്ല...എങ്കിലും പറയട്ടെ, ഓരോ മനുഷ്യനും ഇത് വാക്കുകളിലൊതുങ്ങാത്ത അനുഭൂതിയായിരിക്കും, അതിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനെക്കുറിച്ച് പറയാനാണ്...
ഡിസംബറിലെ ഒരു തണുത്ത പ്രഭാതം, മഞ്ഞുതുള്ളികള്‍ മരുഭൂമിയില്‍ കവിത എഴുതുന്നു, ഗള്‍ഫില്‍ എത്തിയ നാള്‍ മുതല്‍ സ്‌നേഹം കൊണ്ട് മൂടി ആതിഥ്യമൊരുക്കിയ കെ.എം.സി.സി നേതാവ് ഹമീദ് തോട്ടയുടെ വീട്ടില്‍ നിന്ന് അതിരാവിലെ എഴുന്നേറ്റ് കുളിയും നിസ്‌ക്കാരവും കഴിഞ്ഞ് ഒരു യാത്രക്കൊരുങ്ങുകയാണ്...പുലരിയുടെ അനുഭൂതിയോടൊപ്പം ക്യാമ്പുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാനായി എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ട് അന്നും പതിവിലുമെത്രയോ നേരത്തേ എഴുന്നേറ്റ് ആവേശത്തോടെ ഒരുങ്ങിയിട്ടുണ്ട്.പക്ഷെ ഇന്ന് ഞാനനുഭവിക്കുന്ന ത്രില്ല് പറഞ്ഞറിയിക്കാനാവുന്നില്ല. ഇത്രമാത്രം ആഹ്ലാദത്തോടെ ഒരു യാത്രയും ഞാന്‍ ചെയ്തിട്ടില്ല, എത്രയോ ഉംറകള്‍ ചെയ്ത എ.കെ.എം.അഷറഫും യൂസഫ് ഉളുവാറും എന്നോടൊപ്പമുണ്ട്, അവരും വാക്കുകള്‍ക്കുമപ്പുറത്തെ മൂഡിലാണ്.
കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ നിമിഷം മുതല്‍കൂട്ടിനുള്ള ഫേസ്ബുക്കിലെ കൂട്ടുകാരന്‍ ഫത്താഹും അവന്റെ എലാന്‍ട്ര കാറും എപ്പഴേ റെഡിയായിരിക്കുന്നു.
ആദ്യം മദീനയിലേക്കാണ്, റോഡുമാര്‍ഗ്ഗം റിയാദില്‍ നിന്ന് പത്തുമണിക്കൂറിലേറെ യാത്രയുണ്ട്...റിയാദിന്റെ നഗരപൊലിമയില്‍ നിന്ന് മരുഭൂമിമാത്രമുള്ള ദിക്കിലൂടെ വണ്ടി ചീറിപായുകയാണ്..അല്‍ മദീന 900 കി.മി, അല്‍ മദീന 400 കി.മി, അല്‍ മദീന 2.50 കി.മി, എന്നിങ്ങനെ ബോര്‍ഡുകള്‍ ദൂരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു....ഓരോ കിലോമീറ്ററുകള്‍ പിന്നിടുമ്പോഴും ഞാന്‍ എന്റെ പ്രവാചകന്റെ സന്നിധിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവന്നു...സുന്ദരമായ റോഡുകളിലൂടെ ഏതൊക്കെയോ നാടുകളിലേക്ക് ചരക്കുകളുമായി പോകുന്ന ലോറികളും കിലോമീറ്ററുകള്‍ വിട്ട്സ്ഥാപിച്ചിരിക്കുന്ന പെട്രോള്‍ പമ്പുകളുമല്ലാതെ മറ്റൊന്നുമില്ലാത്ത മരുഭൂമിയാണിത്. അങ്ങിങ്ങായി നടന്നു സമയം കളയുന്ന ഒട്ടകങ്ങള്‍, മരുഭൂമിയില്‍ ഒരിലയുടെ തണലുപോലുമില്ലാത്തദിക്കില്‍ ഒട്ടകങ്ങളെ പരിചരിക്കുന്ന മനുഷ്യനെ കണ്ടപ്പോള്‍ ബെന്യാമന്റെ ആടുജീവിതമാണ് മനസിലെത്തിയത്.
ഓരോ പെട്രോള്‍ പമ്പുകളിലും നിസ്‌ക്കാര പള്ളികളുണ്ട്, വെള്ളത്തിനാണ് തീവില, പെട്രോളിന് പുല്ലുവിലയാണ്, ഫുള്‍ ടാങ്കല്ലാതെ ഇവിടെ ആരും അടിക്കാറില്ല, എല്ലാ പമ്പുകളിലും കോഫി ഷോപ്പുകളുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന ഫത്താഹിന് ഇവരെല്ലാം പരിചയക്കാരാണ്. അതിന്റെ ബലത്തില്‍ ഓരോ ദിക്കില്‍ നിന്നും പ്രത്യേക രുചി തരുന്ന മോക്ക നുണഞ്ഞുകൊണ്ടാണ് യാത്ര...
മരുഭൂമിയിലെ മനോഹാരിതയും ഒട്ടകങ്ങളേയും ചരക്കുലോറികളേയുമൊക്കെ കാണുമ്പോള്‍ ഓര്‍മ്മകള്‍ ബാല്ല്യത്തിലേക്ക് മടങ്ങിപോയി. പണ്ട് മദ്രസയിലെ ചെറിയ ക്ലാസില്‍ താരിഖിന്റെ പേജുകളില്‍ നിറഞ്ഞുനിന്ന അറേബ്യന്‍ കഥകളില്‍ ഇതൊക്കെ ഉണ്ടായിരുന്നു. പ്രവാചകനും  അനുയായികളും ഈ മണ്‍തരിയെ തൊട്ടിറ്റുണ്ടാകുമോ എന്ന് മനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു...സഹാബാക്കളും ഖദീജബീവിയുമെല്ലാം കച്ചവടത്തിനുപോയ കഥകളില്‍ ഈ മരുഭൂമിയും ഉണ്ടായിരുന്നില്ലെ...
ഒടുവില്‍ അന്നിന്റെ രാത്രി പത്തുമണിയോടെ ഞാന്‍ മദീനനഗരിയെ തൊട്ടു. റൗളക്കരികിലെ ലോഡ്ജില്‍ മുറിയെടുത്ത് കുളിച്ചൊരുങ്ങുമ്പോള്‍ മനസ്സ് ഒരു അല്‍ഭുത ലോകത്തായിരുന്നു. മദീന മുനവ്വറിയിലെത്തുമ്പോള്‍ പാതിരാമായിരുന്നു.  മദീനയിലേക്കെത്തിക്കാതെ നീ എന്നെ മരിപ്പിക്കല്ലെ അള്ള എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്ന അതേ പാതിരാനേരം. അവസാനം പവിത്രമായ അതേ സമയത്ത് വിശുദ്ധമായ തിരുസന്നിധിയിലെത്തുന്നു...അള്ളാഹുവിന് സ്തുതി....
ആറാം നമ്പര്‍ഗേറ്റിലൂടെ മദീന മുനവ്വറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഹൃദയം കോരിതരിച്ചുപോയി. ആയിരങ്ങള്‍ അരികിലുണ്ടെങ്കിലും ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണെന്നൊരു തോന്നല്‍...
പച്ചകുമ്പ കണ്ണില്‍പതിഞ്ഞപ്പോള്‍ കണ്ണും മനസ്സും ജീവിതത്തില്‍ മറ്റൊരിക്കലും അനുഭവിക്കാത്തൊരു നധ്യത അനുഭവിച്ചു....അള്ളാഹുവിന്റെ വഹിയുമായി ജിബ്‌രീല്‍ വന്നബാബു ജിബ്‌രീല്‍ എന്ന വാതിലിലൂടെ എന്റെ റസൂലിന്റെ അരികിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ആ ചാരത്തെത്താന്‍, ഒന്നു സലാം ചൊല്ലാന്‍ എത്രകാലമായി ഞാന്‍ കൊതിക്കുകയായിരുന്നു...റസൂലിന്റെ റൗളക്കും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടമാണ്...അവിടെ നിസ്‌ക്കരിക്കലും പ്രാര്‍ത്ഥന നടത്തലും ഏറെ പുണ്യമാണ്, അതിനുവേണ്ടി ആളുകള്‍ തിരക്കുകൂട്ടുന്നു...തിരക്കുകാരണം അവിടെയെത്താന്‍ ഏറെ പ്രയാസമായിരിക്കുമെന്നാണ് കേട്ടറിഞ്ഞത്...എന്നാല്‍ അന്ന് തിരക്ക് കുറവാണ്(സൗദിയിലേക്ക് വിസ കിട്ടാന്‍ പ്രയാസമുള്ള സമയമാണത്രെ ഇത്)ഭാഗ്യമെന്നല്ലാതെ പിന്നെന്തുപറയാന്‍, എല്ലാവരും കൊതിക്കുന്ന ദിക്കില്‍  ഏറെ നേരം പ്രാര്‍ത്ഥിക്കാന്‍ അവസരം കൈവരുന്നു...എന്റെ പ്രവാചകന്‍ ഖുത്തുബ നിര്‍വ്വഹിച്ച മിമ്പര്‍ ഇതാ, കണ്‍മുന്നില്‍ നില്‍ക്കുന്നു...ജിബ്‌രീല്‍ മാലാഖ മൂന്ന് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ എന്റെ പ്രവാചകന്‍ ആമീന്‍ പറഞ്ഞത് ഇവിടെ വെച്ചല്ലെ...
സലാമും സ്വലാത്തും ചൊല്ലി റൗളയുടെ ചാരത്ത് എത്ര നേരമാണെന്നോ ഞാന്‍ നിന്നത്....ഞാന്‍ മാത്രം നിന്നാല്‍ പോരല്ലോ എന്ന് മനസ്സ് പറയുമ്പോഴും അവിടെ തന്നെ നിന്നു പോകുന്നു...എന്തോ റസൂലിന്റെ സ്‌നേഹത്തിനുമുന്നില്‍ സ്വാര്‍ത്ഥനായി പോവുകയായിരുന്നു ഞാന്‍...മറ്റൊന്നും ഓര്‍ക്കാന്‍ കഴിയാതിരിക്കുമ്പോഴും പ്രവാചകന്റെ റൗളയില്‍ സെക്യൂരിറ്റിയുടെ ചുമതലയുള്ള ചെറുപ്പക്കാരായ പോലീസുകാരോട് എനിക്ക് അസൂയ തോന്നിപ്പോയി.എന്റെ പ്രായം മാത്രമുള്ള അവര്‍ എത്ര ഭാഗ്യവാന്മാരാണ്. ആ പുണ്യദിക്കിലങ്ങനെ നില്‍ക്കാന്‍ കഴിയുക എന്നത് എന്തൊരു സുകൃതമാണ്...റസൂലിന്റെ തൊട്ടരികില്‍ സിദ്ധീഖുല്‍ അക്ബറും ഉമര്‍ ഖത്താബുമുണ്ട്...സിദ്ധീഖ്(റ)വിനോട് സലാം ചൊല്ലി ഉമര്‍(റ)വിന്റെ അടുത്തെത്തുമ്പോള്‍ എന്തോ മനസ്സ് വിറക്കുന്നു. ധീരകഥകളിലെ  ആ നായകന്‍ ഇന്നും പൗരഷത്തിന്റെ പ്രതീകമാണ്...ഉസ്മാന്‍(റ)വിന്റെയും മറ്റു സഹാബാക്കളുടെയും സലാം ചൊല്ലി, പിന്നെ മടക്ക യാത്രയാണ്...മടക്കയാത്രയില്‍ പോരാട്ടവീര്യം നിറഞ്ഞനില്‍ക്കുന്ന ഉഹ്ദ് മലയും ധീരരക്തസാക്ഷി ഹംസത്ത്(റ) ഖബറിടവും കണ്ടു.
ഹൃദയം പറിച്ചെടുക്കുന്ന വേദനയുണ്ട് ഈ വിടവാങ്ങലിന്. വിലമതിക്കാനാവാത്ത നേട്ടവുമായാണ് മടങ്ങുന്നതെങ്കിലും ഈ വിരഹം സഹിക്കാനാവുന്നില്ല....കൊച്ചുകുട്ടിയെപോലെ പിന്നെയും പിന്നെയും റൗളയിലേക്ക് പാഞ്ഞുപോവുകയാണറിയാതെ....
അള്ളാഹുവേ നിനക്ക് നന്ദി...കാണാന്‍ കൊതിച്ചതിനെ കാണിച്ചതിനും എന്റെ ഖല്‍ബ് നിറച്ചതിനും...
  000              000            000
ഭൂമിയിലെ മഹാസൗഭാഗ്യം മനസ്സിലാവാഹിച്ചുകൊണ്ട് നിന്ന്  യാത്രയാകുന്നത് മക്കയുടെ പരിശുദ്ധിയിലേക്കാണ്...ഉച്ചയോടെ പുറപ്പെട്ട യാത്ര നാലുമണിയോടെ മക്കയില്‍ നിന്ന് 420 കി.മി ഇപ്പുറത്തുള്ള ദു ഹുലൈഫയിലെ അബ്‌യാര്‍ പള്ളി മിഖാത്തിലെത്തുന്നു, അവിടെ നിന്നാണ് ഇഹ്‌റാം വസ്ത്രമണിഞ്ഞത്...ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജ് ചെയ്തിട്ടുള്ള എന്റെ പ്രവാചകനും ഇവിടെ വെച്ചാണത്രെ ഇഹ്‌റാം കെട്ടിയിട്ടുള്ളത്. ്  അരകയറുപോലും മാറ്റിവെച്ച് രണ്ട് വെള്ളവസ്ത്രണിഞ്ഞ് ലബ്ബയ്ക്ക് ചൊല്ലുമ്പോള്‍ കരച്ചില്‍വന്നുപോയി.(പണ്ടെപ്പഴോ ഉമ്മ സ്‌നേഹത്തോടെ കെട്ടിതന്ന അരകയറാണ് അഴിച്ചുമാറ്റുന്നത്, പക്ഷെ അപ്പോഴും ആഹ്ലാദം മാത്രമാണ് മനസ്സിന്) ലോകത്തിലെ ഭാഗ്യവാന്മാരെല്ലാം അണിഞ്ഞ അതേ വേഷം ഞാനുണിയുകയാണ്...രാത്രി ഒമ്പത്  മണിയോടെ മക്കയിലെത്തുന്നു...പിന്നെ ഈ ലോകമോ ലോകത്തിന്റെ നൂറുനൂറു കാര്യങ്ങളോ ഒന്നും മനസ്സിലില്ല....അള്ളാഹുവും ആഖിറവും മാത്രം ഉള്ളില്‍ നിറയുന്നു...
അള്ളാഹുവിന്റെ തിരുഭവനത്തിലാണ് ഞാനിപ്പോഴുള്ളത്, പശ്ചതപിച്ചുമടങ്ങുന്നവനെയും പിന്നെയും പിന്നെയും ചോദിക്കുന്നവനേയുമാണെനിക്കിഷ്ടമെന്നു പറഞ്ഞ നാഥനോട് അവന്‍ ഏറ്റവും പവിത്രത കല്‍പ്പിച്ച ദിക്കില്‍ നിന്ന് ഞാന്‍ കേഴുകയാണ്, എത്രയോ നേരം കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചിട്ടും മടുപ്പുവരാതെ, സുജൂദിലങ്ങനെ കിടന്നിട്ടും മതിവരാതെ...യാ, അള്ളാ എന്തൊരു സൗഭാഗ്യമാണിത്...യാത്രയിലുടനീളം കഅബയുടെ പെരുമയെക്കുറിച്ച് പറഞ്ഞുതന്ന കൂട്ടുകാരന്‍ എ.കെ.എം.അഷറഫിന്റെ വര്‍ണ്ണനകള്‍ക്കും വിവരണങ്ങള്‍ക്കും എത്രയോ അപ്പുറമാണിത്...വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും     ഒന്നുമല്ല...മക്കയും മദീനയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തീരാ നഷ്ടമാണ്...
ഹറം കണ്ണില്‍ പതിഞ്ഞ നിമിഷമുണ്ടല്ലോ....അന്നേരം മനസ്സനുഭവിച്ച വികാരത്തെ വിവരിക്കാനേ കഴിയുന്നില്ല...കറുത്തവരും വെളുത്തവരുമായ മനുഷ്യര്‍ക്കൊപ്പം ഞാനും അതില്‍ അലിഞ്ഞുചേരുന്നു...തവാഫിനായി ഏഴു വട്ടം കഅബയെ വട്ടമിടുമ്പോള്‍ പുതിയ മനുഷ്യനായി മാറുകയാണ്...ചുറ്റിലും ഒരുപാട്‌പേരുണ്ട് അതൊരുപക്ഷേ ഇറാന്‍ പ്രസിഡണ്ട് അഹമ്മദ് നജാദോ ഈജിപ്തിന്റെ അധീപന്‍ മുഹമ്മദ് മുര്‍ഷിദോ സാക്ഷാല്‍ ഷഹീദ് അഫ്രീദിയോ എ.ആര്‍.റഹ്മാനോ ആവാം....പക്ഷെ ഇവിടെ ആരും ആരെയും ശ്രദ്ധിക്കുന്നില്ല, എല്ലാവരും തുല്യരാണ്...ആര്‍ക്കും ഇഹലോകത്തിന്റെ സുഖമോ അതിന്റെ വര്‍ത്തമാനമോ ഇല്ല...അള്ളാഹു എന്ന ലക്ഷ്യം മാത്രാണ് മനസ്സില്‍...ഹാജറാബീവി കുഞ്ഞുമോന്‍ ഇസ്മയിലിന്റെ ദാഹമകറ്റാന്‍ ഓടിതളര്‍ന്ന സഫ മര്‍വ്വ കുന്നുകള്‍, അള്ളാ, ഒടുവില്‍ ഞാനും ആ കുന്നു കയറുകയാണ്...സഫയെയും മര്‍വ്വയേയും മാറി മാറി തൊട്ടു ഞാന്‍...സ്വലാത്ത് കൊണ്ട്, അള്ളാഹുവിന്റെ നാമംകൊണ്ട് അഭിവാദ്യം ചെയ്തു. സംസം ഇന്നും വിസ്മയിപ്പിക്കുകയാണ്...ജീവിതത്തില്‍ ഓരോ അസ്വസ്ഥതകള്‍ വരുമ്പോഴും ആശ്വാസമായിരുന്ന സംസം...പനിവരുമ്പോള്‍, നേരിയൊരു ക്ഷീണമുണ്ടാകുമ്പോള്‍ ശരീരത്തിലാകെ തലോടി മോനെ  ഇത് കുടിക്കട എന്ന് പറഞ്ഞ് ഉമ്മ തരാറുള്ള സംസം...ഹജ്ജിന് പോയി മടങ്ങുന്നവരോടൊക്കെ കൈനീട്ടി വാങ്ങിയ സംസം ആ ദിവ്യ ഔഷധത്തിന്റെ അരുവികള്‍ക്കരികിലാണ് ഞാന്‍...
എന്ത് ഉദ്ദേശത്തിലാണോ സംസം കുടിക്കുന്നത് അതിനുള്ള ഔഷധമാണത് എന്ന സത്യമുള്‍ക്കൊണ്ട് ഓരോരുത്തനും കോരികോരി കുടിക്കുന്നു...ഏറ്റവുമധികം ഈമാനുള്ളവന് ഏറ്റവുമധികം സംസം കുടിക്കാന്‍ പറ്റുമത്രെ...

   ,,,,,,,,,,,,,
ഹജറുല്‍ അസ്‌വദിനെ തൊട്ടുമുത്തി, കഅബാലയത്തിന്റെ വാതില്‍ക്കല്‍ മുഖമമര്‍ത്തി അങ്ങനെ നിന്നനേരം...ചോദിക്കാന്‍ പറഞ്ഞനാഥനോട് എല്ലാം ചോദിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ലോകത്തെ മറന്നുപോകുന്നു, ചോദ്യങ്ങളത്രയും പരലോക ജീവിതത്തെക്കുറിച്ച് മാത്രമാകുന്നു...അത് തന്നെയാണ് മക്കയുടെ വിസ്മയം....അവിടെയെത്തിയാല്‍ മറ്റെല്ലാം മറന്നുപോവുകയാണ്...നാടും വീടും ജീവിതസുഖവുമൊന്നും ഒരു വിഷയമേയല്ല...
അപ്പോഴും ദുഅ കൊണ്ട് വസീയത്ത് ചെയ്തവരും ഉമ്മയും ഉപ്പയുമെല്ലാം പ്രാര്‍ത്ഥനയില്‍ നിറയന്നു...ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്‌നേഹവും കരുത്തുമായി നിന്നവര്‍ക്ക് ഉള്ളുരുകിയ പ്രാര്‍ത്ഥനയല്ലാതെ മറ്റെന്താണ് പകരം നല്‍കാനുള്ളത്...അതുകൊണ്ട് തന്നെ അവര്‍ക്കുവേണ്ടി ഒത്തിരിനേരം പ്രാര്‍ത്ഥിച്ചു...
എല്ലാം കഴിഞ്ഞ് വിടവാങ്ങലിന്റെ തവാഫ് ചെയ്യുമ്പോള്‍ മനസ്സിന് സങ്കടമാണ്...എല്ലാം തീര്‍ന്നുപോയല്ലോ എന്നൊരു ദു:ഖം .....അപ്പോഴും മനസ്സിലെ ഓരോ രോമവും കോരിരിപ്പോടെ എഴുന്നേറ്റ് നിന്ന് അഭിമാനത്തോടെ പറയുന്നു...എന്തില്ലെങ്കിലെന്ത്...മക്കയും മദീനയും കണ്ടല്ലോ...മതി ഈ ജന്മം സഫലമാവാന്‍ അതു മതി...
   000            000         000
ഇനി എന്റെ മനസ്സിന് അഭിമാനത്തോടെ പറയാം...ഇത് മക്കയും മദീനയും കണ്ട കണ്ണാണ്, ഇത് ഹജറുല്‍ അസ്‌വദിനെ ഉമ്മ വെച്ച ചുണ്ടാണ്...ഇത് ഹറമിന്റെ ചാരത്തിരുന്ന് മതിവരുവോളം സംസം കുടിച്ച വയറാണ്, തെറ്റിലേക്ക് നടന്നിട്ടുണ്ടാവാം പക്ഷെ, എന്റെ ഈ കാലുകള്‍ സഫ മര്‍വ്വ കുന്നുകള്‍ക്കിടയിലൂടെ സാഫല്ല്യത്തിന്റെ ഓട്ടമോടിയ കാലാണ്...റസൂലിന്റെ മിമ്പറിനും പുണ്യറൗളക്കുമരികില്‍ സ്വര്‍ഗ്ഗത്തിന്റെ മണമുള്ള ദിക്കിലിരുന്ന് ഞാന്‍ നിസ്‌ക്കരിച്ചിട്ടുണ്ട്, ഇത്തിരിനിമിഷമല്ല ഒത്തിരി നേരം ഞാനവിടെയിരുന്ന് പ്രാര്‍ത്ഥിച്ചിചട്ടുണ്ട്, അസലാമു അലൈക്കും യാ റസൂലള്ള എന്ന് പിന്നെയും പിന്നെയും സലാം ചൊല്ലിയിട്ടുണ്ട് ഞാന്‍...
പറഞ്ഞുമുഴുപ്പിക്കാനാവാതെ, എഴുതിപൊലിപ്പിക്കാനാവാതെ ഞാന്‍ പിന്മാറുന്നു, സത്യം പറഞ്ഞറിയിക്കാനുള്ളതല്ല, ഇത് സ്വയം അനുഭവിച്ച് തീര്‍ക്കാനുള്ളതാണ്... ആ പ്രാര്‍ത്ഥന ഇപ്പോഴും ബാക്കിയുണ്ട് അള്ളാ, ഇത് മക്കയിലേക്കും മദീനയിലേക്കുമുള്ള എന്റെ അവസാന യാത്രയാക്കല്ല അള്ള...

മഴയെക്കുറിച്ച് പറയാന്‍ നിനകകെന്തവകാശം?

എബി കുട്ടിയാനം

എഡാ, ഇനിയെപ്പഴാ നീ ടൗണില്‍ പോവുക(?) ഒരു പ്ലാസ്റ്റിക് ഷീറ്റു വാങ്ങികൊണ്ടുവരാന്‍ പറ്റുമോഡ കുട്ട....ഇത്തവണ വീട് പുല്ലുമേഞ്ഞിട്ടില്ല, അതുകൊണ്ട് ഒരു പ്ലാസ്റ്റിക്കെങ്കിലും ഇട്ടില്ലേല്‍ ഈ മഴയത്രയും നിന്നു നനയേണ്ടിവരും...
                            (പണ്ടൊരു മഴക്കാലത്ത് അയലത്തെ അങ്കാറുവേട്ടന്‍ പറഞ്ഞത്)
   00                000            000
കണ്‍മുന്നില്‍ മഴ വീണ്ടും പാടുന്നു...വെളുത്ത ആകാശത്തിനിപ്പോള്‍ കറുത്ത നിറമാണ്...കവിതയാണ് മഴയെന്ന് ഞാന്‍പറയും....എഡാ, എന്നോടിനി ചോദിക്കരുത് മഴയെക്കുറിച്ചെന്തിനിങ്ങനെ എഴുതിവെക്കുന്നുവെന്ന്, അല്ലെങ്കിലും ഞാനല്ലാതെ പിന്നെ ആരാ മഴയെപറ്റി പറയേണ്ടത്?
എസി വെച്ച മുറിയില്‍ തണുപ്പും ചൂടുമില്ലാതെ ഇന്റര്‍നെറ്റ് സൈറ്റില്‍ മഴ ചിത്രം കാണുന്ന പ്രിയ കൂട്ടുകാര നിനക്കുള്ളതല്ല ഈ മഴകളൊന്നും, പ്ലീസ് നീ അതിനെക്കുറിച്ച് വാചലമാകരുത്...കടലാസു തോണിയൊഴുക്കാന്‍ കാത്തുനില്‍ക്കാതെ മഴയെ തൊടാന്‍ പേടിക്കുന്ന കുഞ്ഞനുജത്തിക്ക് എന്തിനാണ് നീ മഴയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്? ഇന്റര്‍ലോക് പാകിയ മുറ്റത്ത് മുത്തംവെക്കാനാവാതെ മഴ വിതുമ്പി മടങ്ങുമ്പോള്‍ മാര്‍ബിള്‍ പതിച്ച സിറ്റൗട്ടിലിരുന്ന് ചിരിക്കുന്ന കൂട്ടുകാര, മഴയെക്കുറിച്ച് പറയാന്‍ നിനക്കെന്ത് അവകാശമാണ്(?)  ഗ്ലാസ് താഴ്ത്താത്ത നിന്റെ ഫുള്‍ ഓപ്ഷന്‍ കാറിന്റെ വൈപ്പറുകൊണ്ട് മഴത്തുള്ളികളെ തല്ലിയോടിച്ച നിനക്ക് മഴയെക്കുറിച്ച് പറയാന്‍  ആരാണ് അവകാശം തന്നത്? ഈ മഴ നനഞ്ഞ് നിനക്കെപ്പോഴെങ്കിലും ഇളം പനി വന്നിട്ടുണ്ടോ?
ചോദിച്ചോട്ടെ, കോണ്‍ക്രീറ്റുകൊണ്ട് പ്രതിരോധം തീര്‍ത്ത നിന്റെ വീടിനുള്ളിലേക്ക് എന്നെങ്കിലും മഴയുടെ സംഗീതം എത്തിയിട്ടുണ്ടോ? മഴ വീണ് മുറ്റം വികൃതമാകാതിരിക്കാന്‍ ടെറസ്സിനുമുകളിലെ വെള്ളത്തെ നീ അഴുക്കുചാലിലേക്ക് പൈപ്പുവെച്ച് കൊടുത്തില്ലെ? പ്രിയ സുഹൃത്തെ ശരീരമാസകലം മറയുന്ന ജാക്കറ്റണിഞ്ഞ് പുത്തന്‍ ബൈക്കില്‍ പായുന്ന നീ മഴയെ തോല്‍പ്പിച്ചവനാണ്...ഓട്ടവീണ കുടപിടിച്ച് വീടണയുന്ന ഞങ്ങള്‍ക്കുള്ളതാണി മഴകളത്രയും...ആസ്വദിക്കുക മാത്രമല്ല കെട്ടിപിടിച്ചുമ്മവെക്കുകയാണ് ഞങ്ങളീ മഴയെ!
നല്ല നിലവാരമുള്ള നിന്റെ ബാഗിലെ പുസ്തകം ഒരിക്കലും നനഞ്ഞിട്ടുണ്ടാവില്ല. പക്ഷെ, ഞങ്ങള്‍ക്കെന്നും അടുപ്പിനരികില്‍ വെച്ച് അതിന്റെ നനവെടുക്കണം. എന്നിട്ടും മഴയെ ശപിച്ചിട്ടില്ല ഞങ്ങള്‍....അതെ, മഴ പെയ്യുന്നത് ഞങ്ങളുടെ മനസ്സിലേക്കാണ്...നീ എപ്പോഴെങ്കിലും മഴചെളിയില്‍ വഴുതി വീണിട്ടുണ്ടോ? നിന്റെ ഒറ്റചെരുപ്പ് ഒഴുകിപോയിട്ടുണ്ടോ? ചോദിച്ചോട്ടെ, കാറ്റിനെസഹിക്കാനാവാതെ ഒരു പെരുമഴയത്രയും നീ നിന്നു നനഞ്ഞിട്ടുണ്ടോ? കുട മടക്കിവെച്ച് ഓടിയിട്ടുണ്ടോ നീ? നിര്‍ത്താതെ പെയ്യുന്ന നാളുകളില്‍ ഇടക്കിടെ ക്ലാസ് കട്ടാകുമ്പോള്‍ മാവേലിയെന്നുപറഞ്ഞ് നിങ്ങളെന്നെ കളിയാക്കും. നനഞ്ഞുകുതിര്‍ന്ന ഉടുപ്പണിഞ്ഞ് അല്ലെങ്കിലും ഞാനെങ്ങനെയാഡ വാനില്‍ വരാന്തയില്‍ വന്നിറങ്ങുന്ന നിങ്ങളുടെ അരികിലിരിക്കുക?
അറിയാം, നല്ല മഴവരുമ്പോള്‍ നീ ബിരിയാണിയും ചിക്കന്‍ തന്തൂരിയുമൊരുക്കും. വെളിയിലിറങ്ങാതെ സുഖിച്ച് കഴിച്ചുകൊണ്ടിരിക്കാന്‍! സുഹൃത്തെ, അപ്പോള്‍ ഞാന്‍ ആധിയോടെ മഴയെ നോക്കുകയാവും...നിനക്കറിയുമോ ഈ മഴപെയ്യുന്നത്  എന്റെ നെറുകയിലേക്കാണ്, പക്ഷെ മഴയെ വെറുക്കില്ല ഞാന്‍, വെള്ളം കുടിച്ചെങ്കിലും ജീവിക്കാമല്ലോ. അപ്പോള്‍ നീ കണക്കുകൂട്ടുന്നത് വെള്ളം കുപ്പിയിലാക്കി എങ്ങനെ കീശനിറക്കാമെന്നതിനെക്കുറിച്ചായിരിക്കുമല്ലെ?
സുഹൃത്തെ മഴ വരുമ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ മഴയെ മാത്രം നോക്കിയിരിക്കും. അതേഡ,  ഓരോ മഴത്തുള്ളിയിലും എന്റെ ബാല്യമുണ്ട്, ഓരോ മഴത്തുള്ളിക്കുമുന്നിലും ഞാനെന്റെ അമ്മയുടെ കുഞ്ഞുമോനാവുന്നുണ്ട്. ചോരുന്ന കുടിലില്‍ ഉറങ്ങാതെ നേരം പുലര്‍ന്നതും ഉണ്ണാതെ കാത്തിരുന്നതുമെല്ലാം ഓര്‍ക്കുമ്പോള്‍ സുഹൃത്തെ എനിക്കല്ലാതെ പിന്നെയാര്‍ക്കാണ് മഴയെക്കുറിച്ചെഴുതാന്‍ അവകാശമുള്ളത്?
മഴവെള്ളത്തില്‍ ബ്രേക്കുറക്കാത്ത നേരം ഏതോ ഒരു കുട്ടി നടുറോഡില്‍ മരിച്ചുവീണപ്പോള്‍ ട്രാഫിക് ജാമില്‍ കുടങ്ങിയ നേരത്തായിരിക്കും നീ അല്‍പ്പമെങ്കിലും മഴയെ കണ്ടത്!
തിമിര്‍ത്തുപെയ്യുന്നൊരു കര്‍ക്കിടകത്തില്‍ സ്‌കൂള്‍ വിട്ട് പേടിച്ചുപായുമ്പോള്‍  നാട്ടുവയലിലെ ഒറ്റയടിപ്പാലത്തില്‍ നിന്ന് തോട്ടിലേക്ക് വീണുപോയിട്ടുണ്ട് ഞാന്‍. അന്ന് മഴയെയും മഴവെള്ളത്തേയും ഭീതിയോടെ നോക്കി നിന്നു ഒരുപാട് നേരം..മഴയെ ആസ്വദിക്കുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു ഞാന്‍...
മഴക്കാലം വരുമ്പോള്‍ ചളിപുരണ്ട് പാവാതിരിക്കാന്‍ നീ നിന്റെ  ബൈക്ക് വില്‍ക്കുകയോ കയറ്റിവെക്കുകയോ ചെയ്യും...അനങ്ങാതെ ഒരു മഴക്കാലമത്രയും ഒതുങ്ങിയിരിക്കാന്‍ നിനക്ക് വീടും നല്ല ഭക്ഷണവുമുണ്ടല്ലോ...ഞാനന്നേരം പാടത്ത് പണിക്കുപോവാന്‍ ഒരു ഓട്ടക്കുട തേടുകയാവും...
വീടു വിട്ടാലും മഴ നിനക്ക് കുളിരു തരുമല്ലോ? എനിക്കറിയാം, മഴ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് നീ കൂട്ടുകാരനോട്  വാട്‌സ്അപ്പില്‍ ചാറ്റുമായിരിക്കും  വെറുതെ...
എപ്പോഴും മഴ എന്റെ ഉള്ള് തൊടും, നാട്ടിലെ പൊളിഞ്ഞു വീഴാറായ വീട്, എന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മ..പ്രിയ കൂട്ടുകാര ഇനിയെങ്കിലും സമ്മതിക്കൂ, ഞാനല്ലാതെ പിന്നെയാരാണ് മഴയെക്കുറിച്ച് പറയേണ്ടത്?
                             fb:abikutiyanam@gmail.com