Tuesday, September 8, 2015
Monday, September 7, 2015
എന്റെ ഐലാന്‍
എബി കുട്ടിയാനം
ഡാ....കുട്ട
നീ എന്റെ അനുജന്റെ കൂടെ
എന്റെ വീട്ടുമുറ്റത്ത് പന്തുതട്ടി കളിക്കുകയാണെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്‌ടം
ബൈക്കില്‍ ചുറ്റിക്കറങ്ങാന്‍ വാശിപിടിക്കുന്ന
എന്റെ അനുജന്‍ തന്നെയാണ് നീ...
ലെയ്‌സും കോലുമിഠായിയും
വാങ്ങാന്‍ മറന്ന രാത്രി
ഞാന്‍ ഇനി മിണ്ടൂലെന്ന് പറഞ്ഞ്
കിടന്നുറങ്ങിയ എന്റെ അനുജന്‍
നിന്നെ ഓര്‍മ്മിപ്പിക്കുന്നു
ഡാ....മോനെ
ഇനി എന്റെ കൈപിടിച്ച് കഥപറയാന്‍
നീ വരില്ലെങ്കിലും ഞാന്‍ എന്റെ മനസ്സിനുള്ളില്‍
നിനക്കുള്ള കളിക്കോപ്പുകള്‍ വാങ്ങിവെച്ചിട്ടുണ്ട്
ഡാ, കടല്‍ കരയിലെ നിന്റെ ആ കിടത്തം
കള്ള ഉറക്കമായിരുന്നെങ്കിലെന്ന് ഞാന്‍ ആശിക്കുന്നു
കണ്ണ് തിരുമ്മി, വെറുതേ കരഞ്ഞ്
എന്റെ തോളില്‍ ചാഞ്ഞുറങ്ങാന്‍
നീ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...
Thursday, September 3, 2015
നൂറു രൂപയുടെ കടം
എബി കുട്ടിയാനം
ഒരു ഹര്‍ത്താല്‍ ദിവസം...ഓഫീസില്‍ നിന്ന് തൊട്ടടുത്ത പള്ളിയിലേക്ക് ഞാന്‍ അസര്‍ നമസ്‌ക്കരിക്കാന്‍ പോകുന്നു...വഴിയില്‍ വെച്ച് കുലീന വേഷധാരിയായ ഒരു മനുഷ്യന്‍ നൂറു രൂപ കടം ചോദിക്കുന്നു...
ഭക്ഷണം കഴിച്ചിട്ടില്ലത്രെ, കയ്യില്‍ കാശില്ലത്രെ...
എത്രയെത്ര തട്ടിപ്പിന്റെ മുഖങ്ങളെയാണ് നിത്യവും കാണുന്നതെന്ന് ചിന്തിച്ചെങ്കിലും ഞാന്‍ പാഴ്‌സില്‍ നിന്ന് പൈസ എടുത്തുകൊടുത്തു.
ഹര്‍ത്താലായതുകാരണം എക്‌സിക്യൂട്ടീവ് ലുക്കിന് പകരം ടീ ഷര്‍ട്ടും പാന്റുമായിരുന്നു എന്റെ വേഷം
പിന്നീട് പലപ്പോഴും ഞാന്‍ ഇയാളെ വഴിയരികില്‍ കണ്ടുവെങ്കിലും കണ്ട ഭാവം പോലും നടിച്ചില്ല.
മാസങ്ങള്‍ പലതു കഴിഞ്ഞ് ഒരു ദിവസം ഇയാള്‍ എന്നെ തടുഞ്ഞു നിര്‍ത്തി ചോദിച്ചു മോനോടല്ലെ ഞാനന്ന് നൂറു രൂപ കടം വാങ്ങിയത്...
എന്റെ കണ്ണ് നിറഞ്ഞുപോയി..ആ നൂറു രൂപ തിരിച്ചുതരാന്‍ വേണ്ടിയാണ് പേരും നാടുമറിയാത്ത എന്നെ കാത്ത് അയാള്‍ ആ വഴിയരികില്‍ നിന്നത്.
എക്‌സിക്യൂട്ടിവ് ലുക്കുള്ള എന്നെ ഒരിക്കലും അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മറ്റൊരു ഹര്‍ത്താല്‍ ദിവസം പഴയ അതേ ടീ ഷര്‍ട്ട് വേഷത്തിലെത്തിയപ്പോള്‍ എന്നെ തിരിച്ചറിഞ്ഞ് അയാള്‍ നൂറു രൂപ നീട്ടി കടം വീട്ടാനൊരുങ്ങുന്നു. ഒരു രൂപയുടേതാണെങ്കില്‍ പോലും കടം കടം തന്നെയാണ് മോനെ എന്നു പറഞ്ഞപ്പോള്‍ ആളുകളെ പറ്റിക്കാന്‍ മാത്രം തന്ത്രം മെനയുന്ന മനുഷ്യരുടെ ലോകത്ത് വെച്ച് ഞാന്‍ അയാളെ തന്നെ നോക്കി നിന്നുപോയി. നൂറു രൂപ വാങ്ങാതെ അത് പെരുവഴിയില്‍ കുടുങ്ങിപോവുന്ന ഏതെങ്കിലും പാവങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് കൈ പിടിച്ച് പിരിയുമ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് കണ്ട തിളക്കം പറഞ്ഞറിയിക്കാനാവുന്നില്ലെനിക്ക്...
നന്മ വറ്റിപോയിട്ടില്ലാത്ത മനുഷ്യര്‍ ഇപ്പോഴും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്...ഇല്ല നല്ല മനുഷ്യര്‍ മരിച്ചിട്ടില്ല...
Saturday, August 29, 2015
വയറു നിറഞ്ഞുപോയ ചിത്രം
എബി കുട്ടിയാനം
ഫാസ്റ്റ് ഫുഡ് കടകളും പിസാ ഹട്ടുകളും ചുറ്റിക്കറങ്ങി
ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയും കഴിച്ച്
വയറു നിറച്ച് മടങ്ങുന്ന നമുക്ക്
അമ്മ ഉണ്ടാക്കി വെക്കുന്ന നാടന്‍ ഭക്ഷണങ്ങള്‍
നാവിന് പിടിക്കാറില്ലൊരിക്കലും
നല്ല ഹോട്ടലുകളില്‍ നിന്ന് നല്ല ഭക്ഷണം കഴിക്കുമ്പോള്‍
ചോറ് വിളമ്പിവെച്ച് കാത്തിരിക്കുന്ന
അമ്മയെ ഓര്‍മ്മയുണ്ടാവില്ല നമുക്ക്
ഈ തിരുവോണ നാളില്‍, ഹോട്ടല്‍പോലും തുറക്കാത്ത ദിവസം
ഓഫീസ് മുറിയിലിരുന്ന് പട്ടിണിയോടെ വാര്‍ത്ത എഴുതുമ്പോള്‍
എന്റെ വയറു നിറഞ്ഞുപോയ ചിത്രം ഇതാണ്
ചാണകം മെഴുകിയ വരാന്തയിലിരുന്ന്
അമ്മയോടൊപ്പം ഓണസദ്യയുണ്ണുന്ന മകന്റെ ചിത്രം
ആയിരം ലൈക്ക് കൊടുത്താലും മതിയാവില്ല ആ സ്‌നേഹത്തിന്
ഒരിക്കലും കാണാത്ത കൂട്ടുകാര...
നീ കഴിച്ചത്ര ആത്മസംതൃപ്‌തിയോടെ മറ്റൊരാളും
ഈ ഓണത്തിന് സദ്യ കഴിച്ചിട്ടുണ്ടാവില്ല
അമ്മയുടെ മോനെ...നീ കലക്കി ട്ടോ....
Tuesday, August 18, 2015
Friday, August 14, 2015
മണ്ണ്

മണ്ണ്
എബി കുട്ടിയാനം
ജീവിക്കുന്നുവെങ്കില്‍
ഈ മണ്ണില്‍ ജീവിക്കും
അഭിമാനത്തോടെ
എന്റെ ഹൃദയം ഈ മണ്ണിനോട്
ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നുണ്ട്
ഈ മണ്ണ് ഒരിക്കലും പറഞ്ഞിട്ടില്ല
അതിര്‍ത്തി കടന്നുപോവണമെന്ന്
ഈ മണ്ണിനറിയാം
ഞാനും രാജ്യവും തമ്മിലുള്ള
പൊക്കിള്‍കൊടി ബന്ധം
ഇവിടെ തന്നെ മരിക്കണം
ഇതേ ആറടി മണ്ണില്‍ കിടന്നുറങ്ങണം
Subscribe to:
Posts (Atom)




