Monday, May 15, 2017
Sunday, May 14, 2017
സോറി എനിക്കറിയില്ല അമ്മ എന്ന സ്‌നേഹത്തിന് എന്ത് പേരിടണമെന്ന്
എബി കുട്ടിയാനം
കോലുമിഠായി വാങ്ങിതിന്നാന്‍പോലും
കാശില്ലാതെ സാമ്പത്തികമായി തകരുന്ന ബാല്യത്തില്‍
ഏതു നിമിഷവും ലോണ് കിട്ടുന്ന
ബാങ്കായിരുന്നു എന്റെ ഉമ്മ
എഴുതി തള്ളിയതല്ലാതെ, ഇന്നുവരെ അതിന്റെ
ഒരു ഗഡുവും ഞാന്‍ അടച്ചുതീര്‍ത്തിട്ടില്ല
നേരം ഏറെ കഴിഞ്ഞാലും ഊണു തീര്‍ന്നു എന്ന
ബോര്‍ഡ് തൂക്കാത്ത ഹോട്ടലായിരുന്നു
എന്റെ ഉമ്മയുടെ അടുക്കള
ഡാ മാമന്റെ വീട്ടില്‍ പോകണമല്ലൊ
എന്ന് പറയുമ്പോള്‍ യ്യോ, കാറില്‍
എണ്ണയിലുമ്മ എന്ന് കള്ളം പറയുന്നതിന് മുമ്പ്
പൊരിവെയിലത്ത് തോളത്ത് ചുമന്ന് നടന്നിട്ടും
ഊര്‍ജ്ജം തീര്‍ന്നുവെന്ന് പരാതിപറയാത്ത
രണ്ടുകാലുള്ള കാറായിരുന്നു എന്റെ ഉമ്മ
ഒരു യൂട്യൂബിലും സേര്‍ച്ച് ചെയ്താല്‍ കിട്ടാത്ത
ഒരു പാട്ടുണ്ട് എന്റെ മനസ്സിനുള്ളില്‍
അത് കുഞ്ഞുന്നാളില്‍ മടിയില്‍ കിടത്തി
ഉമ്മ പാടി തന്ന താരാട്ടുപാട്ടാണ്
സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടെങ്കിലും
ഗ്രാന്റ് ഇവന്റുകളില്‍
പങ്കെടുത്തിട്ടുണ്ടെങ്കിലും
ഉമ്മയുടെ മുലപ്പാലിനോളം രുചിയുള്ള
ഒരു പാനിയവും ഞാന്‍ കുടിച്ചിട്ടില്ലിന്നുവരെ
ഉമ്മയെക്കൂട്ടാതെ, ഉമ്മയോട് പറയാതെ
നാടുചുറ്റാറുണ്ട്
പക്ഷെ
എന്നെ കൂട്ടാതെ ഒരു ദിക്കിലും
പോയിട്ടുണ്ടാവിലെന്റുമ്മ
വാടക നല്‍കാതെ കയറി ചെന്നുറങ്ങാന്‍ പറ്റുന്ന
റസറ്റ് ഹൗസാണ് എന്റുമയുടെ മടിതട്ട്
കോലുമിഠായി വാങ്ങിതിന്നാന്‍പോലും
കാശില്ലാതെ സാമ്പത്തികമായി തകരുന്ന ബാല്യത്തില്‍
ഏതു നിമിഷവും ലോണ് കിട്ടുന്ന
ബാങ്കായിരുന്നു എന്റെ ഉമ്മ
എഴുതി തള്ളിയതല്ലാതെ, ഇന്നുവരെ അതിന്റെ
ഒരു ഗഡുവും ഞാന്‍ അടച്ചുതീര്‍ത്തിട്ടില്ല
നേരം ഏറെ കഴിഞ്ഞാലും ഊണു തീര്‍ന്നു എന്ന
ബോര്‍ഡ് തൂക്കാത്ത ഹോട്ടലായിരുന്നു
എന്റെ ഉമ്മയുടെ അടുക്കള
ഡാ മാമന്റെ വീട്ടില്‍ പോകണമല്ലൊ
എന്ന് പറയുമ്പോള്‍ യ്യോ, കാറില്‍
എണ്ണയിലുമ്മ എന്ന് കള്ളം പറയുന്നതിന് മുമ്പ്
പൊരിവെയിലത്ത് തോളത്ത് ചുമന്ന് നടന്നിട്ടും
ഊര്‍ജ്ജം തീര്‍ന്നുവെന്ന് പരാതിപറയാത്ത
രണ്ടുകാലുള്ള കാറായിരുന്നു എന്റെ ഉമ്മ
ഒരു യൂട്യൂബിലും സേര്‍ച്ച് ചെയ്താല്‍ കിട്ടാത്ത
ഒരു പാട്ടുണ്ട് എന്റെ മനസ്സിനുള്ളില്‍
അത് കുഞ്ഞുന്നാളില്‍ മടിയില്‍ കിടത്തി
ഉമ്മ പാടി തന്ന താരാട്ടുപാട്ടാണ്
സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടെങ്കിലും
ഗ്രാന്റ് ഇവന്റുകളില്‍
പങ്കെടുത്തിട്ടുണ്ടെങ്കിലും
ഉമ്മയുടെ മുലപ്പാലിനോളം രുചിയുള്ള
ഒരു പാനിയവും ഞാന്‍ കുടിച്ചിട്ടില്ലിന്നുവരെ
ഉമ്മയെക്കൂട്ടാതെ, ഉമ്മയോട് പറയാതെ
നാടുചുറ്റാറുണ്ട്
പക്ഷെ
എന്നെ കൂട്ടാതെ ഒരു ദിക്കിലും
പോയിട്ടുണ്ടാവിലെന്റുമ്മ
വാടക നല്‍കാതെ കയറി ചെന്നുറങ്ങാന്‍ പറ്റുന്ന
റസറ്റ് ഹൗസാണ് എന്റുമയുടെ മടിതട്ട്
Tuesday, May 9, 2017
ആരാണ് സുഹൃത്തെ ഈ ഗൗതം ഗംഭീര്‍
എബി കുട്ടിയാനം
നമ്മള്‍ നമ്മുടെ ഇഷ്ടതാരങ്ങളെ നോക്കി അവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് പറഞ്ഞ് പരിഭവിക്കും. എന്നാല്‍ പതിനഞ്ചുപേര്‍ക്ക് മാത്രം സെലക്ഷന്‍ ലഭിക്കുകയും പതിനൊന്ന്‌പേര്‍ക്ക് കളിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു ഗെയിമില്‍ എങ്ങനെയാണ് ഒരുപാട് പേരെ കളിപ്പിക്കുന്നത്.
ശിഖര്‍ധവാന്‍ കഴിവ് തെളിയിച്ചപ്പോഴാണ് ഗംഭീറിന് സ്ഥാനം നഷ്ടമായത്. അതേ ധവാന്‍ പരിക്ക് പറ്റി പുറത്തുപോയപ്പോള്‍ കെ.എല്‍.രാഹുല്‍ അവസരം മുതലെടുത്തു.
ധോനി അവന്റെ ഇഷ്ടതാരങ്ങള്‍ക്ക് മാത്രം(ജഡേജ, അശ്വിന്‍, റെയ്‌ന) അവസരം നല്‍കുന്നുവെന്ന് പറയുന്നു. അവര്‍ കത്തുന്ന ഫോമിലാകുമ്പോള്‍ എങ്ങനെ അവസരം നല്‍കാതിരിക്കും. ഐസിസി റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ളവരാണ് ജഡേജയും അശ്വിനുമെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ.(ഞാന്‍ കൊല്‍ക്കത്തയുടെ കട്ട ഫാനും ധോനിയെ അത്രയൊന്നും ഇഷ്ടമല്ലാത്ത ആളുമാണെന്ന് ഓര്‍മ്മിപ്പിച്ചോട്ടെ)
ഗംഭീറിന ്മാത്രമല്ല സുഹൃത്തെ അവസരമില്ലാതെ പോയത്. മനീഷ് പാണ്‌ഡെ, റോബിന്‍ ഉത്തപ്പ, യൂസഫ് പഠാന്‍, ദിനേശ് കാര്‍ത്തിക്, പാര്‍ത്ഥീപ് പട്ടേല്‍, വസിം ജാഫര്‍, രാഹുല്‍ നായര്‍ അങ്ങനെ എത്രയെത്ര താരങ്ങളാണ് കഴിവ് തെളിയിച്ചിട്ടും വേണ്ടത്ര അവസരമില്ലാതെപോയത്. അതൊരു ഗൗതം ഗംഭീറില്‍ മാത്രം ഒതുങ്ങുന്നില്ല. എന്നാല്‍ ഒന്നു രണ്ട് പ്രകടനത്തിന്റെ പേരില്‍ വേണ്ടുവോളം അവസരം ലഭിച്ച താരങ്ങളും ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ്, എസ്.ബദരിനാഥ്, മനോദ് തിവാരി, അജിത് അഗാര്‍ക്കര്‍ അങ്ങനെ അങ്ങനെ ആ പട്ടികയും നീളുന്നു...ഇര്‍ഫാന്‍ പഠാനെ കുറിച്ച് ഒന്നും പറയുന്നില്ല
(ഇത് ഒരു യാത്രയ്ക്കിടയില്‍ കുറിച്ചിട്ടതാണ്, ഒരുപാട് എഴുതാനുണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്തുന്നു)
abikutiyanamS FB post
Wednesday, May 3, 2017
തിരക്ക്
എബി കുട്ടിയാനം
രാവിലെ എഴുന്നേറ്റ്
ഫേസ്ബുക്ക് മതിലിലൂടെ എത്തിനോക്കണം
പിന്നെ
വാട്‌സ്ആപ്പ് ബോക്‌സില്‍
ചര്‍ച്ചയില്‍ പങ്കെടുക്കണം
അതിനിടയില്‍ ഇന്‍സറ്റഗ്രാമില്‍
ഒന്ന് മുഖം കാണിക്കണം
ബാറ്ററി ലോ ആവാതെ നോക്കാന്‍
പവര്‍ ബാങ്ക് കൂടെ തന്നെ കരുതും
കാരണം
ഗ്രൂപ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത്
മതപണ്ഡിതന്മാരെ തെറിപറയാനും
നേതാക്കന്മാരെ പരിഹസിക്കാനും
സോഷ്യല്‍ മീഡിയയില്‍
നാടുനന്നാക്കാനുമായി
ഒത്തിരി പണിയുണ്ട് കൂട്ടുകാര...
Thursday, April 27, 2017
വാര്‍ത്ത എടുക്കാനല്ല വിതുമ്പി കരയാനായിരുന്നു ഞാന്‍ പോയത്
എബി കുട്ടിയാനം
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
ആ ദിവസം ഞാന്‍ ഇന്നുമോര്‍ക്കുന്നു...ടി.എം.ചാരിറ്റി പ്രവര്‍ത്തകരോടൊപ്പം മല്ലം കുമ്പള തൊട്ടി എന്ന സ്ഥലത്തെത്തിയ ആ ദിവസം...ജീവിതത്തില്‍ അത്രമാത്രം സ്തംഭിച്ചുപോയ അനുഭവങ്ങള്‍ അധികമുണ്ടായിട്ടുണ്ടാവില്ല.
ദുരിതം അനുഭവിക്കുന്ന പാവങ്ങളുടെ സങ്കടങ്ങള്‍ ഒപ്പിയെടുത്ത് ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുവാനായി എത്രയോ വട്ടം എത്രയോ കുന്നുകളും മലകളും താണ്ടി പോയിട്ടുണ്ട്...കണ്ണ് നിറഞ്ഞുപോവുന്ന കാഴ്ചകള്‍ക്ക് എത്രയോ വട്ടം സാക്ഷിയായിട്ടുണ്ട്...അപ്പുറം മാറി നിന്ന് കരഞ്ഞുപോയിട്ടുണ്ട് പലവട്ടം...പക്ഷെ ഇതുപോലെ ഒന്നും പറയാനാവാതെ സ്തംഭിച്ചിരുന്നുപോയ അനുഭവം എന്റെ ജീവിതത്തില്‍ അപൂര്‍വ്വമായിരുന്നു സത്യം.....
മല്ലം സ്‌കൂളിനടുത്ത് നിന്ന് ഇത്തിരി സഞ്ചരിച്ച് അല്‍പ്പം മാറി ചെമ്മണ്‍ പാതയിലൂടെ സഞ്ചരിച്ച് ഒരു മുറ്റത്ത് കാറ് നിര്‍ത്തി കുന്നും ചെരിവും നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ ടി.എം.ചാരിറ്റിയുടെ പ്രവര്‍ത്തകരോടൊപ്പം ഞാന്‍ നടന്നത് വാര്‍ത്ത എടുക്കാനല്ല വിതുമ്പി കരയാനായിരുന്നുവെന്ന് തോന്നിപോയ നിമിഷമായിരുന്നു അത്.
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Videoമല്ലം ചാല് പാട്ടുപാടി ഒഴുകുന്നു, അതിന്റെ അഴകിലേക്ക് കണ്ണ് ചലിപ്പിക്കുന്നതിനിയില്‍ ടി.എം.ചാരിറ്റിയുടെ ഷാഫിയാണ് പറഞ്ഞത് ദാ, ആ കുടില് കണ്ടോ അതാണ് ഞങ്ങള്‍ പറഞ്ഞ വീട്.
അതിനുള്ളില്‍ ഒരുമ്മയും മൂന്ന് പിഞ്ചു മക്കളും താമസിക്കുന്നുണ്ട്.
എത്തിനോക്കേണ്ട താമസം എന്റെ മനസ്സ് അറിയാതെ യാ അള്ളാ എന്നുവിളിച്ചുപോയി. സാരി കൊണ്ട് കെട്ടിയ ചുമര്, പാമ്പുകള്‍ വസിക്കുന്ന മണ്‍പുറ്റുകള്‍, ചിതലരിച്ചുനില്‍ക്കുന്ന മേല്‍ക്കൂരകള്‍ അതിനടയില്‍ ആ കുഞ്ഞുമക്കള്‍ അവരുടെ പുസ്തകങ്ങളെ ചെളിയില്‍ നിന്ന് രക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എവിടെയൊക്കെയോ കെട്ടിതൂക്കിയിരിക്കുന്നു, അതെ ചെളിയില്‍ മുസല്ല വിരിച്ച് ആ പെങ്ങള്‍ നിസ്‌ക്കരിക്കുന്നു, പകലുപോലും സുരക്ഷിതമല്ലാത്ത ആ ടാര്‍പോളിന്റെ ഉള്ളിലാണ് അവര്‍ കൂരിരുട്ടുള്ള രാത്രിയില്‍ വൈദ്യുതി വെളിച്ചംപോലുമില്ലാതെ കിടന്നുറങ്ങുന്നത്. ടോയ്‌ലറ്റ് സംവിധാനമില്ലാത്ത അവര്‍ അപ്പുറത്തെ വീട്ടുമുറ്റത്ത് പോയി കാത്തിരിക്കണം...
നമ്മുടെ അനുജന്മാരും മക്കളും നല്ല നല്ല കുപ്പായങ്ങളിടുമ്പോള്‍, നല്ല മുറിയില്‍ കിടന്നുറങ്ങുമ്പോള്‍, പഠിക്കാനും കിടക്കാനും വെവ്വേറെ മുറികള്‍ സെല്കട് ചെയ്യുമ്പോള്‍ ഒന്ന് ഇരുന്ന് തിരിയാന്‍ പോലും അവര്‍ക്ക് മുറികളില്ല. നല്ലൊരു മഴവന്നാല്‍ അവര്‍ നനഞ്ഞ് കുതിരും, നല്ലൊരു കാറ്റടിച്ചാല്‍ അവര്‍ പേടിച്ച് വിറക്കും...
സേവനത്തിന്റെ വഴിയില്‍ സര്‍വ്വം സമര്‍പ്പിച്ച ടി.എം.ചാരിറ്റിയുടെ ബാനറില്‍ വാര്‍ത്ത ചെയ്തിറങ്ങുമ്പോള്‍ അവരുടെ കണ്ണീര് മായുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ടി.എം ഏറ്റെടുത്ത ഒന്നും പരാജയപ്പെട്ടിരുന്നില്ല.
ഒടുവില്‍ ആഗ്രഹിച്ചതു തന്നെ സംഭവിച്ചു. സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ വൈറലുകളിലൊന്നായി അത് മാറി. മ ണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ ആ സങ്കടകാഴ്ച കണ്ടു. കണ്ടവര്‍ കണ്ടവര്‍ കരഞ്ഞു, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി സഹായങ്ങള്‍ ഒഴുകി. അവരുടെ വീടെന്ന സ്വപ്നത്തിന് വേണ്ടി ടി.എം.ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ രാപ്പകല്‍ അധ്വാനിച്ചു. അവസാനം ആ ടാര്‍പ്പോളിന്‍ സീറ്റ് നിലനിന്നിരുന്ന ദിക്കില്‍ മനോഹരമായ കോണ്‍ക്രീറ്റ് വീട് ഉയര്‍ന്നുവന്നു.
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Videoകഴിഞ്ഞ ദിവസം അവരുടെ വീട് കുടികൂടലായിരുന്നു. നിരാശയും സങ്കടവും കൊണ്ട് വാടിപോയ ആ കുഞ്ഞുമോന്റെയും കുഞ്ഞുപെങ്ങന്മാരുടെയും മുഖത്ത് ആഹ്ലാദത്തിന്റെ വലിയ പെരുന്നാളായിരുന്നു അന്ന്. ചെളി നിറഞ്ഞ നിലങ്ങളും സാരി കെട്ടിവെച്ച ചുമരും ഓര്‍മ്മകള്‍ മാത്രം...ടൈല്‍സ് പാകിയ മനോഹരമായ വീട്ടില്‍ ആ പെങ്ങള്‍ ആദ്യമായി ചെളി പുരളാതെ നിസ്‌ക്കരിച്ചു, ആ കുഞ്ഞുമക്കള്‍ പാമ്പിനെയും തേളിനേയും പേടിക്കാതെ കിടന്നുറങ്ങി...
അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിനുമുന്നില്‍ ഒരിക്കല്‍ കൂടി എന്റെ കണ്ണ് നിറഞ്ഞു, എന്നാല്‍ ആ പഴയ സങ്കടത്തിന്റെ കണ്ണീരിനുപകരം ഇത് ആഹ്ലാദത്തിന്റെ അടക്കാനാവാത്ത കണ്ണീരായിരുന്നു അത്...
അള്ളാഹുവെ നിന്റെ അപാരമായ അനുഗ്രഹത്തിന് നന്ദി....എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നവനെ ഞാന്‍ നിരാശപ്പെടുത്തില്ലെന്ന നിന്റെ വാക്കുകള്‍ എത്ര സത്യമാണ്....
എബി കുട്ടിയാനം
Subscribe to:
Posts (Atom)






