എബി കുട്ടിയാനം
ഫാസ്റ്റ് ഫുഡ് കടകളും പിസാ ഹട്ടുകളും ചുറ്റിക്കറങ്ങി
ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയും കഴിച്ച്
വയറു നിറച്ച് മടങ്ങുന്ന നമുക്ക്
അമ്മ ഉണ്ടാക്കി വെക്കുന്ന നാടന്‍ ഭക്ഷണങ്ങള്‍
നാവിന് പിടിക്കാറില്ലൊരിക്കലും
നല്ല ഹോട്ടലുകളില്‍ നിന്ന് നല്ല ഭക്ഷണം കഴിക്കുമ്പോള്‍
ചോറ് വിളമ്പിവെച്ച് കാത്തിരിക്കുന്ന
അമ്മയെ ഓര്‍മ്മയുണ്ടാവില്ല നമുക്ക്
ഈ തിരുവോണ നാളില്‍, ഹോട്ടല്‍പോലും തുറക്കാത്ത ദിവസം
ഓഫീസ് മുറിയിലിരുന്ന് പട്ടിണിയോടെ വാര്‍ത്ത എഴുതുമ്പോള്‍
എന്റെ വയറു നിറഞ്ഞുപോയ ചിത്രം ഇതാണ്
ചാണകം മെഴുകിയ വരാന്തയിലിരുന്ന്
അമ്മയോടൊപ്പം ഓണസദ്യയുണ്ണുന്ന മകന്റെ ചിത്രം
ആയിരം ലൈക്ക് കൊടുത്താലും മതിയാവില്ല ആ സ്‌നേഹത്തിന്
ഒരിക്കലും കാണാത്ത കൂട്ടുകാര...
നീ കഴിച്ചത്ര ആത്മസംതൃപ്‌തിയോടെ മറ്റൊരാളും
ഈ ഓണത്തിന് സദ്യ കഴിച്ചിട്ടുണ്ടാവില്ല
അമ്മയുടെ മോനെ...നീ കലക്കി ട്ടോ....

No comments:
Post a Comment