നീലപാന്റിന് വെള്ളക്കുപ്പായമിട്ട്
സ്‌കൂളില്‍പോയ ആ കാലം
നീ ഓര്‍ക്കുന്നില്ലെ
മഴ തുള്ളികള്‍ തോല്‍പ്പിച്ച
കുപ്പായങ്ങളുടെ നനവെടുക്കാന്‍ വേണ്ടി
കല്ലടുപ്പിന് മുകളില്‍കാത്തിരുന്ന ആ കാലം...
നനഞ്ഞൊട്ടിയ പുസ്തകങ്ങളെ
നെഞ്ചോട് ചേര്‍ത്ത് വീട്ടിലേക്ക് ഓടിയതും
പാടവരമ്പത്ത് വഴുതിവീണതും
കനത്ത കാറ്റില്‍ കുട മലര്‍ന്നതും
നീ ഓര്‍ക്കുന്നില്ലെ
ഡാ,
കാലില്‍ കുപ്പിചില്ല് തറച്ചപ്പോള്‍
കമ്മ്യൂണിസ്റ്റ് പച്ചകെട്ടിവെച്ച്
നീ എന്റെ കൈപിടിച്ചത് ഞാന്‍ മറക്കില്ലൊരിക്കലും
ഡാ
ഇഷ്ടപ്പെട്ടവളെ നഷ്ടപ്പെട്ടതോര്‍ത്ത്
പൊട്ടിക്കരഞ്ഞ നിന്റെ മുഖം ഞാന്‍ ഇന്നലെയും ഓര്‍ത്തിരുന്നു
ഹഹ
ഡാ, ഇപ്പോള്‍ നീ എവിടെയാണ്
എന്നെ മറന്നു....ല്ലേ


No comments:
Post a Comment