എബി കുട്ടിയാനം
പാക്കിസ്ഥാനില്‍ പോ...പാക്കിസ്ഥാനില്‍ പോ...
എന്ന് ഇടക്കിടെ അവര്‍ വിളിച്ചുപറയുമ്പോള്‍
സങ്കടം തോന്നും...
അല്ലെങ്കിലും ജിതിനും സുധിയും ജിത്തുവും എന്റെ ജീവനാണ്
ഒരേ ബെഞ്ചിലിരുന്ന്്്്്്് പഠിക്കുമ്പോള്‍ ഞങ്ങള്‍ ഒരേ ഹൃദയമായിരുന്നു
കടലയും അച്ചാറും പൊതിച്ചോറും ഒന്നിച്ചു പങ്കുവെച്ചവരാണ് ഞങ്ങള്‍
അവര്‍ക്ക് ഞാനും എല്ലാമെല്ലാമാണ് അ്ന്നും ഇന്നും
എപ്പോഴും അത് അങ്ങനെയായിരിക്കും...
ഒരേ ബെഞ്ചിലിരുന്ന്്് ഉണ്ണുമ്പോള്‍
ഞങ്ങളുടെ സാമ്പാറിനും മസാലദോശയ്ക്കും
പാക്കിസ്ഥാന്റെ പച്ചനിറവും സംഘ്്്പരിവാറിന്റെ കാവി കളറുമായിരുന്നില്ല
അതിന് സ്‌നേഹത്തിന്റെ നിറവും മനുഷ്വത്വത്തിന്റെ രുചിയുമായിരുന്നു
എനിക്ക് വിളമ്പും മുമ്പ്്് എന്റെ കൂട്ടുകാരായ
ദേവന്റെയും ജയന്റെയും വയറ് നിറയ്ക്കും എന്റെ ഉമ്മ...
അവരിന്നും എന്റെ ഉമ്മയുടെ കൈപിടിക്കും ആയിരം സ്‌നേഹത്തോടെ...
ഓണ സദ്യയുണ്ണാന്‍
ഞാന്‍ എത്തുവോളം കാത്തിരിക്കും ഞങ്ങളുടെ ഗോപാലേട്ടന്‍
ഒന്നു മാത്രം പറയട്ടെ
എന്നെ കയറ്റി അയക്കുമ്പോള്‍ അവര്‍ക്കുകൂടി
ഒരു ടിക്കറ്റെടുത്തോളു, അവരില്ലെങ്കില്‍ പിന്നെന്ത് ഞാന്‍

No comments:
Post a Comment