Saturday, March 23, 2019

ജസിന്ത ആര്‍ഡേണ്‍ എന്ന പെങ്ങള്‍



എബി കുട്ടിയാനം
9995416999


മാഡം എന്നുവിളിക്കുന്നതിനേക്കാള്‍
എനിക്കിഷ്ടം സഹോദരി എന്ന് വിളിക്കാനാണ്

ജസിന്ത ആ്ന്‍ദേണ്‍
ഇന്ന് നിങ്ങളാണ് ലോകത്തിന്റെ പെങ്ങള്‍
നിങ്ങള്‍ തന്നെയാണ് മലാഖയും

ഇന്ന്
ലോകമെന്നാല്‍ അത്
നിങ്ങളുടെ രാജ്യമാണ്
സ്‌നേഹമെന്നാല്‍ അത്
നിങ്ങളുടെ രാജ്യത്തിന്റെ മറ്റൊരു പേരാണ്

മറ്റുള്ളവര്‍ വിദ്വേഷത്തെക്കുറിച്ച്
സംസാരിക്കുമ്പോള്‍ നിങ്ങള്‍
സ്‌നേഹമെന്താണെന്ന് കാണിച്ചുകൊടുക്കുന്നു
മറ്റുള്ളവര്‍ പര്‍ദ്ദ വലിച്ചെറിയണമെന്ന് പറയുമ്പോള്‍
അതേ പര്‍ദ്ധയണിഞ്ഞ്
നിങ്ങള്‍ ആയിരം കഥകള്‍ പറയുന്നു
പള്ളിപൂട്ടി ഖുത്തുബ നിര്‍ത്തണമെന്ന്
പറയുന്നകാലത്ത്
നിങ്ങള്‍ തട്ടമിട്ട് ഖുത്തുബ കേള്‍ക്കാനെത്തുന്നു
മറ്റുള്ളവര്‍ ബാങ്കുവിളി
അരോചകമെന്ന് വിളിച്ചുകൂവുമ്പോള്‍
അതേ ബാങ്ക് കൊണ്ട് നിങ്ങള്‍
ലോകത്തിന്റെ കയ്യടി നേടുന്നു

ഇന്നലെവരെ ന്യൂസിലണ്ട് എന്നാല്‍
ഞങ്ങള്‍ക്ക് കേവലമൊരു ക്രിക്കറ്റ് ടീമായിരുന്നു
ബ്രണ്ടന്‍ മക്കുല്ലത്തിന്റേയും
കെയിന്‍ വിംല്ല്യന്‍സിന്റേയും
കുപ്പായത്തിന്റെ പുറത്തുള്ള പേരായിരുന്നു അത്

എന്നാലിന്ന്
ന്യൂസിലാന്റും ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയും
അവരുടെ ക്രിക്കറ്റ് ക്യാപ്റ്റനും
അവിടുത്തെ ജനതയും
ഞങ്ങള്‍ക്കുമുന്നില്‍ സ്‌നേഹത്തിന്റെ
യൂണിവേഴ്‌സിറ്റിയാണ്

ചുട്ടുകൊന്ന് സുഖം കണ്ടെത്തുന്നവരുടെ
ലോകത്ത് നിങ്ങള്‍
നന്മയുടെ പുതിയ സുഗന്ധം പകരുകയാണ്

പെങ്ങളെ
സ്‌നേഹം കൊണ്ട് നിങ്ങള്‍ ഞങ്ങളെ
തോല്‍പ്പിച്ചു കളഞ്ഞല്ലൊ
സത്യം പറയാലോ
ഇതിനു മുമ്പ് മറ്റൊരു രാഷ്ട്‌നേതാവും
നിങ്ങളെപോലെ
ലോകത്തെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല


Youtube: https://www.youtube.com/channel/UCF7q0tbmEwvE7tDcXb2Mh-Q?view_as=subscriber
Blog: http://ezuthodezuth.blogspot.com/
Email: abikutiyanam@gmail.com
mob: 9995416999
whatsap: 9995416999

Monday, March 18, 2019

ഒറ്റ കൈ ഉള്ള നാഗേഷ് ഉയര്‍ത്തുന്നത് ഭാരമേറിയ കല്ലുകള്‍

(അച്ഛനോ അമ്മയോ ഇല്ലാത്ത അവന്‍ ഒറ്റയ്ക്ക് ഒരു വാടക മുറിയിലാണ് താമസം സ്വന്തമായി ഒരു വീട് എന്നത് അവന്റെ വലിയ സ്വപ്‌നമാണ്, വീഡിയോ കാണാം)

എബി കുട്ടിയാനം
9995416999


ചിലര്‍ അങ്ങനെയാണ് ജീവിതം കൊണ്ട് നമ്മെ വല്ലാതെ പ്രചോദിപ്പിച്ചു കളയും. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയും ഉപ്പള കന്യാനയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ നാഗേഷ് എന്ന ചെറുപ്പക്കാരന്‍ ജീവിതം കൊണ്ട് നമുക്ക് മുന്നില്‍ ആയിരം പാഠം പകരുകയാണ്. നാഗേഷിന് ജന്മന ഒരു കയ്യില്ല. പക്ഷെ നാഗേഷ് അതിനെ ഒരിക്കലും ഒരു പോരായ്മയായി കണ്ടില്ല. കയ്യില്ല എന്ന് പറഞ്ഞ് അവന്‍ മാറി നിന്നില്ല, ആരുടെ മുന്നിലും കൈ നീട്ടിയില്ല.
അന്തസായി പണിയെടുക്കയാണവന്‍. ഒറ്റ കൈ കൊണ്ട് അവന്‍ ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ആരും കൈകൊടുത്തുപോകും. അത്രയ്ക്കും മിടുക്കനാണവന്‍.
ഒറ്റ കൈ കൊണ്ട് അവന്‍ ഭാരമേറിയ കല്ലുകള്‍ എടുത്തുയര്‍ത്തുകയും ചുമക്കുകയും ചെയ്യും. വട്ടി നിറയ്ക്കാനും വട്ടികള്‍ എടുത്തുയര്‍ത്താനുമെല്ലാം അവന് ഒരു കൈ തന്നെ ധാരാളം മതി.
സദാ മുഖത്ത് പുഞ്ചിരിയാണ്. ഒരു നിമിഷം പോലും മടിപ്പിടിച്ചിരിക്കാതെ അവന്‍ പണിയെടുക്കും. പക്ഷെ എത്ര കല്ലുചുമന്നിട്ടും സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്നത് അവന്റെ സ്വകാര്യ ദു:ഖമാണ്. അച്ഛന്‍ ചെറിയ പ്രായത്തില്‍ തന്നെ ഉപേക്ഷിച്ചുപോയി. അഞ്ചെട്ടു വര്‍ഷം മുമ്പ് അമ്മയും മരിച്ചു. ഇനി നാഗേഷിന് ജീവിതത്തിന് നിറം കൈ വരണമെങ്കില്‍ ഒരു കല്ല്യാണം കഴിക്കണം. ഒരു തുണവേണം. അതിനുമുമ്പ് ഒരു കൊച്ചു വീട് പണിയണം. അഭിമാനബോധം മനസ്സിലും മുഖത്തും നിറഞ്ഞുനില്‍ക്കുന്നു, ആരുടെ മുന്നിലും കൈ നീട്ടരുതെന്ന് വലിയ ആഗ്രഹവമുണ്ട്. അതിനിടയിലും അവന്‍ മടിയോടു കൂടി പറഞ്ഞു. ചെറിയൊരു വീട് നിര്‍മ്മിക്കാന്‍ ആരെങ്കിലും സഹായിച്ചിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു. കൂലി പണിയെടുത്തിട്ട് അതിന് കഴിയുമെന്ന് തോന്നുന്നില്ല.
നമുക്ക് പറഞ്ഞുകൂടെ
നാഗേഷിനൊപ്പം
നന്മയ്‌ക്കൊപ്പമെന്ന്...

(നാഗേഷിന്റെ നമ്പര്‍
8150814122)

Thursday, March 14, 2019

കരീംക്ക ക്യാമറയും താഴെവെച്ച് ഒന്നും പറയാതെ അങ്ങ് പോയ്കളഞ്ഞല്ലൊ


കരിംക്ക പറയാനോ എഴുതാനോ വാക്കുകളില്ല
കണ്ണീരുമാത്രമാണ് മനസ്സ് നിറയെ
നിങ്ങള്‍ മരിച്ചുപോയെന്ന്
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

രാവിലെ ഒരു ചടങ്ങില്‍
പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ്
ആരോ പറയുന്ന കേട്ടത്
ചെങ്കളത്ത് ഒരു മരണം നടന്നിട്ടുണ്ടെന്ന്

ഇയാളെ നിനക്കറിയുമോ എന്ന് ചോദിച്ച്
മൊബൈല്‍ ഗ്യാലറി തുറന്ന്
ഫോട്ടോ കാണിച്ചപ്പോള്‍
ഞെട്ടിത്തരിച്ചുപോയി എന്റെ മനസ്സ്

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി
സോഷ്യല്‍ മീഡയിയിലൂടെ
എനിക്കുനേരെ ചിലര്‍ ഇല്ലാത്ത കുറ്റം ചുമത്തി
വിചാരണ ചെയ്യാന്‍
തുടങ്ങിയപ്പോള്‍ എന്ന സപ്പോര്‍ട്ട് ചെയ്‌തെത്തിയ
ആയിരങ്ങളില്‍ നിങ്ങള്‍ ഏറെ മുന്നിലുണ്ടായിരുന്നു
സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ
നിങ്ങള്‍ പോസ്റ്റു ചെയ്ത അവസാന പോസ്റ്റും
എനിക്കുവേണ്ടിയായിരുന്നു
നിങ്ങളുടെ ഓരോ പോസ്റ്റും ഓരോ സപ്പോര്‍ട്ടും
എനിക്ക് പകര്‍ന്നു തന്ന
ആത്മവിശ്വാസവും ആശ്വാസവും
ചില്ലറയായിരുന്നില്ല
പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നില്‍ക്കുന്നതിനേക്കാള്‍
വലിയ സ്‌നേഹുവും സഹായവും വേറെന്നുമില്ല കരീംക്ക...
ഒരിക്കലും മറക്കാത്ത കടപ്പാടാണത്
അതുകൊണ്ട് തന്നെ മനസ്സിന്റെ ഉള്ളില്‍ പതിവിലേറെ
ആദരവും സ്‌നേഹവുമുണ്ടായിരുന്നു

കരിംക്ക
ഈ അടുത്താണ് നിങ്ങളെ നേരിട്ട് പരിചയപ്പെട്ടത്
പക്ഷെ അതിനുമുമ്പേ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്ന
ആളായിരുന്നു നിങ്ങളെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു

പരിചയപ്പെടുന്നതിന് മുമ്പേ
നിങ്ങള്‍ ഞങ്ങളുടെ ഇഷ്ടപ്പെട്ട ക്യാമറാമാനായിരുന്നു
എല്ലാവരുടെ കയ്യിലും മൊബൈല്‍ ക്യാമറകള്‍ വരുന്നതിന് മുമ്പ്
നിങ്ങള്‍ ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ക്ക് വല്ലാത്ത അഴകായിരുന്നു
വീട്ടിലെ ഓരോ വിശേഷ ദിനത്തിലും
കരിം ക്യാമറ ചലിപ്പിക്കണമെന്നത് നാട്ടുകാരുടെ നിര്‍ബന്ധമായിരുന്നു

നിങ്ങള്‍ ചെങ്കള നാടിന്റെ ഒരു നന്മയായിരുന്നു
നിങ്ങളുടെ ചെങ്കളദേശം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍
എന്നെയും ചേര്‍ത്തിരുന്നു
അതായത് നിങ്ങളുടെ വലിയ മനസ്സില്‍
മറ്റുള്ളവര്‍ക്ക് എന്നും വലിയ സ്ഥാനമായിരുന്നു ല്ലെ...

കഴിഞ്ഞ മാസം ഖത്തറില്‍ ഒരേ റൂമില്‍
ഒന്നിച്ച് താമസിച്ചപ്പോള്‍ പ്രിയപ്പെട്ട എം.എം.നൗഷാദ്
നിങ്ങളുടെ നല്ല മനസ്സിനെക്കുറിച്ച് ഒരുപാട് പറഞ്ഞിരുന്നു

മരണവിവരം അറയിക്കാന്‍ വേണ്ടി വിളിച്ചിട്ട് കിട്ടിയില്ലെന്ന്
പറഞ്ഞ് ജാസിര്‍ കുന്താപുരം അയച്ച വോയിസ് മെസേജ്
കേട്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞുപോയി 

ജാസിര്‍ പറഞ്ഞു
കരീംക്ക ഞങ്ങളുടെ എല്ലാമായിരുന്നു
കരീക്ക ഇല്ലാതെ ചെങ്കളക്കാര്‍ക്ക്
ഒരുപരിപാടിയുമില്ലായിരുന്നു
ഏതു ചടങ്ങുവരുമ്പോഴും
അവിടെ ഓടിയെത്തി അവര്‍ക്കുവേണ്ട
എന്തും ചെയ്തുകൊടുക്കും
താരാട്ടുപാട്ടും പെരുന്നാള്‍ പാട്ടുമായി നിറഞ്ഞു നില്‍ക്കും
അങ്ങനെ അങ്ങനെ നാടിന്റെ
ഒരു ചലനം തന്നെയായിരുന്നു കരിം.ക്ക...
പറഞ്ഞുമുഴുപ്പിക്കാനാവാതെ വിതുമ്പുകയാണ് ജാസര്‍...

കരീക്കയെക്കുറിച്ച് എഴുതി
ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്യാന്‍ നേരത്ത്
കൂടെ ചേര്‍ക്കാന്‍ ഒരു ഫോട്ടോയ്ക്കുവേണ്ടി
ഫെയ്‌സ്ബുക്ക് വാളില്‍ പരതിനോക്കിയപ്പോള്‍
എവിടെയും നിങ്ങളുടെ നല്ലൊരു പിക്ക് കിട്ടുന്നില്ല
കരീംക്ക... ഒന്നുകൂടി നിങ്ങളെ
തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്
കാരണം നിങ്ങള്‍ നിങ്ങളെ സെല്‍ഫ്
പ്രമോട്ട് ചെയ്യുന്നതിനേക്കാളേറെ
മറ്റുള്ളവരെ പ്രമോട്ട് ചെയ്യാനാണ് ആഗ്രഹിച്ചത്..ല്ലെ

ഞാനടക്കമുള്ളവര്‍ക്കുവേണ്ടി നിങ്ങള്‍ പോസ്റ്റുചെയ്ത
വീഡിയോകള്‍ക്കും കുറിപ്പുകള്‍ക്കും
ഇപ്പോഴും ലൈക്കുകള്‍ വന്നുകൊണ്ടിരിക്കുകയാണ്
നിങ്ങള്‍ അഡ്മിനായിട്ടുള്ള ഗ്രൂപ്പുകളില്‍
നിങ്ങളുടെ വേര്‍പ്പാടിന്റെ ദു:ഖം പങ്കുവെച്ച്
ആളുകള്‍ കരയുകയാണല്ലൊ
പക്ഷെ, അതിന് ഒരു റിപ്ലേ പോലും നല്‍കാന്‍ നില്‍ക്കാതെ
നിങ്ങള്‍ അവസാന യാത്രയ്‌ക്കൊരുങ്ങി കിടക്കുകയാണല്ലൊ..

കരിംക്ക...കരച്ചില്‍ വരുന്നു
സങ്കടം അടക്കാനാവുന്നില്ല...
അള്ളാഹു
സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു

Friday, October 6, 2017

കണ്ടു പഠിക്കാന്‍ ഒന്നുമില്ല



എബികുട്ടിയാനം

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും
ചുറ്റിക്കറങ്ങിയപ്പോള്‍ അനുഭവം എന്നോട് പറഞ്ഞത്
എന്റെ കേരളത്തോളം വരില്ല മറ്റൊരു നാടും എന്നാണ്

മതം മറ്റൊന്നായിപ്പോയതിന്റെ പേരില്‍
ആരും ആരെയും ചുട്ടുക്കൊല്ലാത്ത നാടാണിത്

മനുഷ്യന് മൃഗങ്ങളേക്കാള്‍
വിലകല്‍പ്പിക്കുന്ന നാടാണിത്

അമ്പലത്തിലെ ഉത്സവത്തിന് സാധനവുമായി പോകുന്ന
മുസ്‌ലിമും
പള്ളിയിലെ നേര്‍ച്ചയ്ക്ക് മനസ്സ് നിറയെ സ്‌നേഹവുമായി
വന്നുകയറുന്ന ഹിന്ദുവും ജീവിക്കുന്ന നാടാണിത്

വീട്ടുവരാന്തയില്‍ വന്നിരുന്ന്
ഉമ്മയും അമ്മയും വര്‍ത്തമാനം പറഞ്ഞ്
മുറുക്കിതുപ്പി സ്‌നേഹം പകര്‍ന്ന നാടാണിത്

ഞാന്‍ കണ്ട ഏറ്റവും നല്ല നാടാണ് എന്റെ കേരളം
എന്റെ കേരളത്തിന് മറ്റൊരു നാടിനെയും
കണ്ടുപഠിക്കേണ്ട ഗതികേട്
വന്നിട്ടില്ലിന്നുവരെ



.

Wednesday, October 4, 2017

ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ഒരു ജാഥ പോവണം

ഹൃദയങ്ങള്‍ വിഭജിക്കപ്പെടാതിരിക്കട്ടെ
നമുക്ക് ഇനിയും മനുഷ്യനായി ജീവിക്കണം

കണ്ണേട്ടന്റെ വീട്ടില്‍ ഓണമാഘോഷിച്ച്
മമ്മദ്ക്കയുടെ വീട്ടില്‍ പെരുന്നാള്‍ കൂടി
വൈകിട്ട് ഒന്നിച്ച് ക്രിക്കറ്റ് കളിച്ച്
ഒരേ ബൈക്കില്‍ യാത്രപോയി
രാത്രി കുറെ കഥ പറഞ്ഞ്
നമുക്കിനിയും മനുഷ്യനായി ജീവിക്കണം

നമുക്ക് ഹൃദയങ്ങളില്‍ നിന്ന് ഹൃദയത്തിലേക്ക്
ഒരു ജാഥ പോവണം
നമ്മുടെ മുദ്രാവാക്യം സ്‌നേഹമായിരിക്കണം

നമുക്കിനിയും അപ്പുറത്തെ ഹിന്ദുവീട്ടില്‍ നിന്നും
മുസ്‌ലിം പുരയില്‍ നിന്നും
ഉപ്പും മുളകും കറിയും പഞ്ചസാരയും
പരസ്പരം കടം വാങ്ങണം
നമുക്ക് പായസവും ബിരിയണിയും
ഒന്നിച്ചിരുന്ന് കഴിക്കണം

നമുക്ക് ഒന്നിച്ച് ഇഫ്താര്‍ കൂടണം
നമുക്ക് ഓണത്തിന്റെ സദ്യയുണ്ണണ്ണം
നമുക്കൊന്നിച്ച് പെരുന്നാളിന്റെ ടൂറ് പോവണം
ബേക്കലത്തെ കോട്ട ചുറ്റി കാറ്റുകൊള്ളണം
ഈ കാറ്റിനും ഈ ഭൂമിക്കും വര്‍ഗ്ഗീയമില്ലെന്ന്
നമ്മള്‍ ഒന്നിച്ചിരുന്ന് പറയണം