എബി കുട്ടിയാനം
9995416999
കാസര്‍കോട്: കോളജ് ജീവിതത്തിന് അടിപൊളി എന്നു മാത്രം അര്‍ത്ഥം നല്‍കിയ കൂട്ടുകാര, നിങ്ങളുടെ കാഴ്‌ചയെ ഒരു മഹാദു:ഖത്തിനുമുന്നിലേക്ക്‌്‌് ക്ഷണിക്കുന്നു.
ഞങ്ങള്‍ ഇപ്പോഴുള്ളത് കാസര്‍കോട് പെര്‍ള സംസ്ഥാന പാതയില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പുത്രക്കള എന്ന സ്ഥലത്താണ്. മേല്‍ക്കൂരപോലുമില്ലാതെ മഴയെ തോല്‍പ്പിക്കാന്‍ വേണ്ടി പ്ല്‌ാസ്റ്റിക്ക് കെട്ടിവെച്ച ഈ കൂര കാണുക.... കയറികിടക്കാന്‍ ഇടങ്ങളില്ലാത്ത ആയിരങ്ങളിലൊന്നിന്റെ കഥയാണെന്ന്‌്‌് പറഞ്ഞ്‌്‌് നിങ്ങള്‍ ഈ കാഴ്‌ച കാണാതെ പോകരുത്.
ഇനി കാണുക...ഈ കൂരയ്‌ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുപെങ്ങളുടെ ജീവിതത്തിന്റെ മഹാദു:ഖത്തെക്കുറിച്ച് അറിയുക.
ഇത്...ജയശ്രി...കാസര്‍കോട് പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി. പുത്രക്കളയിലെ സരസ്വതി എ്‌ന്ന അമ്പതുകാരിയുടെ ഏക മകള്‍....അച്ഛന്‍ കുഞ്ഞുന്നാളിലെ ഉപേക്ഷിച്ചുപോയിട്ടും ഒരു കുറവുമറിയിക്കാതെ സരസ്വതി മകളെ പൊന്നുപോലെ നോക്കി. രാപ്പകല്‍ ബിഡിതെറുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ അവര്‍ മകളെ പഠിപ്പിച്ചു. പഠിപ്പിച്ചു പഠിപ്പിച്ചു മകളെ വലിയ എഞ്ചിനിയറാക്കണമെന്നായിരുന്നു ആ അമ്മയുടെ മോഹം. അമ്മയുടെ ആ്‌ഗ്രഹത്തിനനുസരിച്ച് അവള്‍ പഠിച്ചുവളര്‍ന്നു. ഒടുവില്‍ ബദിയഡുക്ക നവജീവന സ്‌കൂളില്‍ നിന്ന്‌്‌് 91 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു പാസായപ്പോള്‍ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സി്‌ന്‌്‌്‌് സീറ്റ്‌്‌് ലഭിക്കുകയും ചെയ്‌തു.(എബി കുട്ടിയാനം) അമ്മയുടെ കൈപിടിച്ച് ആയിരം ആഹ്ലാദങ്ങളോടെ കോളജിലേക്ക് അഡ്‌മിഷനുപോയ ദിവസമായിരുന്നു ആ ദുരന്തം സംഭവിച്ചത്‌്‌്. ബദിയഡുക്കയില്‍ നിന്ന്‌്‌് ബസില്‍ കയറുന്നതിനിടയില്‍ കര്‍ണാടക കെ.എസ്‌്‌്.ആര്‍.ടി.സിയുടെ കണ്ടക്ടര്‍ ഡബിള്‍ ബെല്ല്‌് കൊടുത്തു. വഴുതിപോയ സരസ്വതിയുടെ തല നിലത്തടിച്ചതും ബോധം കെട്ടതും ഒരുമിച്ചായിരുന്നു.
മൂന്നു ലക്ഷം രൂപയാണ് മംഗലാപുരത്ത് ഹോസ്‌പിറ്റല്‍ ബില്ല് വന്നിരിക്കുന്നത്. അത് എങ്ങനെ അടച്ചുതീര്‍ക്കുമെന്നോ തുടര്‍ പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നോ ജയശ്രിക്ക്‌്‌് ഒരു നിശ്ചയവുമില്ല. അടുത്ത ബന്ധുക്കളെന്നുപറയാന്‍ ആരുമില്ലാത്ത ആ പാവം പെങ്ങള്‍ അകന്ന ബന്ധുവിന്റെ വീട്ടിലിരുന്ന്‌് ആശുപത്രിയില്‍ കഴിയുന്ന അമ്മയെ ഓര്‍ത്ത്‌്‌് കരയുന്നു. എങ്ങനെയോ കെട്ടിപ്പൊക്കിയ ഓടിട്ട വീട്‌്‌് കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നുവീണു. പിന്നെ അവര്‍ക്കത് നന്നാക്കുവാനേ കഴിഞ്ഞില്ല. പക്ഷെ അപ്പോഴും മഴവരുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഷീറ്റിനടിയിലിരുന്ന്‌്‌് ജയ പഠിച്ചു. അമ്മ ബീഡി തെറുത്തുകൊണ്ട്‌്‌് അരികില്‍ കാവലിരുന്നു. പഠന മികവില്‍ അവള്‍ വാരികൂട്ടിയ അംഗീകാരങ്ങളുടെ ചിത്രങ്ങള്‍ മേല്‍ക്കൂരയുടെ കരിവെള്ളമൊഴുകുന്ന ചുമരില്‍ നിറഞ്ഞുനില്‍പ്പുണ്ട്‌്‌്.
കൂട്ടുകാരാ...നിങ്ങള്‍ക്ക് പഠിക്കാന്‍ നിങ്ങളുടെ വീട്ടില്‍ പ്രത്യേക മുറിയും പുസ്‌തകങ്ങള്‍ സൂക്ഷിക്കാന്‍ ഒന്നാംതരം ഷെല്‍ഫും നല്ല കമ്പ്യൂട്ടറുമില്ലെ...ഈ കുഞ്ഞുപെങ്ങള്‍ പുസ്‌തകം സൂക്ഷിക്കുന്നത് എങ്ങനെയെന്ന്‌്‌്‌് നിങ്ങള്‍ കണ്ടോ...
കാര്‍ഡ് ബോര്‍ഡ് പെട്ടിയിലും പ്ലാസ്റ്റിക്ക്‌്‌്‌് കവറിലുമാണ് അവള്‍ അവളുടെ പുസ്‌തകം സൂക്ഷിച്ചുവെച്ചിട്ടുള്ളത്. എലികള്‍ക്കും ചിതലിനുമറിയില്ലല്ലോ ജയമോളുടെ ദാരിദ്ര്യത്തിന്റെ കാഠിന്യം. അവ അവളുടെ വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെയെല്ലാം തിന്നു തീര്‍ത്തിട്ടുണ്ട്‌്‌്.
ഓര്‍മ്മകള്‍ മാഞ്ഞുപോയ മനസ്സുമായി അമ്മ അങ്ങകലെ മംഗലാപുരത്തെ ആശുപത്രിയില്‍ പാതി ബോധത്തില്‍ കഴിയുമ്പോള്‍ ഇവിടെ ഈ മകള്‍ തോരാത്ത കണ്ണീരുമായി കഴിയുന്നു. തന്നെ പോറ്റാന്‍ വേണ്ടി പാടുപെടുന്ന അമ്മയുടെ ബീഡി പാത്രവും അമ്മ വിരിച്ചു തരാറുള്ള പായയും മുറ്റത്തെ പ്ലാവിലെ ചക്കയുമെല്ലാം ഒരു സങ്കടകാഴ്‌ചയാണ്. ബിരിയാണിയേക്കാള്‍ രുചി പകരുന്ന കൈപുണ്യത്തോടെ ഈ ചക്കക്കുരുകൊണ്ട്‌്‌് കറിവെച്ചുകൊടുക്കാന്‍ എന്നായിരിക്കും ഇനി ഈ അമ്മ വരിക.
മകളെ പഠിപ്പിച്ച്‌്‌് വലിയ ആളാക്കണം, അവള്‍ വലിയ ആളാകുമ്പോള്‍ ഈ വീടൊക്കെ മാറ്റിയിട്ട്‌്‌് നല്ലൊരു വീട് വെക്കണം, എന്തെന്ത്‌്‌് സ്വപ്‌നങ്ങളായിരുന്നു ആ പാവം അമ്മയ്‌ക്ക്‌്‌്...കെട്ടിപ്പിടിച്ച്‌് പൊട്ടികരയാനെങ്കിലും ഒരാളില്ലാതെ ജയശ്രി വിതുമ്പുമ്പോള്‍ അത് കാണുന്നവരെപോലും കരയിപ്പിക്കുന്നു.

No comments:
Post a Comment