എബി കുട്ടിയാനം
നിലോഫര്‍
നിന്നോടെനിക്ക് വെറുപ്പാണ്
നിലോഫര്‍
നിന്റെ മുഖം കാണുമ്പോള്‍
എനിക്ക് ദേശ്യം വരുന്നു
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വസ്‌തു ക്യാമറയാണ്
ഇഷ്ടപ്പെട്ട ജോലി ജേര്‍ണലിസവും
എന്നിട്ടും
നീ പിടിച്ച ക്യാമറയോടും
നിന്റെ ജേര്‍ണലിസത്തോടും
എനിക്ക് ഇഷ്ടമേയല്ല
നീ എ്‌ന്തിനാണെനിക്കെന്റെ
കുഞ്ഞുമോന്റെ മുഖം കാണിച്ചു തന്നത്
എന്തിനാണെന്നെ ഇങ്ങനെ കരയിപ്പിച്ചത്
കടല് കണ്ണീരായതും കര കരഞ്ഞതും നീ കണ്ടില്ലെ
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചുപോകുന്ന
ആയിരങ്ങളിലൊരുവനായി അവനും
പോകുമായിരുന്നില്ലെ
ഇത് ഇപ്പോള്‍ എത്ര കാലം
എത്ര തലമുറകള്‍ ഈ ചിത്രം കണ്ട് കരയും
നിലോഫര്‍
ആ കടലോരത്തുവെച്ച്
നിന്റെ ബാറ്ററി ലോ ആയിരുന്നെങ്കില്‍
നിന്റെ മെമ്മറി ഫുള്‍ ആയിരുന്നെങ്കില്‍...
ശ്ശെ...ഞങ്ങളുടെ കുഞ്ഞുമോന്‍
മരിച്ചു കിടക്കുന്ന രംഗം കാണേണ്ടത്
ഞങ്ങളുടെ വിധിയായിരിക്കും...ല്ലെ...
(ദുര്‍ഗാന്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറുമായ നിലോഫര്‍ ഡെമിറാണ് ഈ ചിത്രം പകര്‍ത്തിയത്)

No comments:
Post a Comment