ഇനി വരുമോ
ഇതുപോലൊരു നായകന്‍
എബി കുട്ടിയാനം
സമൂഹത്തിനിടയില്‍ തറവാടിതത്തത്തിന് വലിയ സ്ഥാനമുണ്ട്. നല്ല കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും മഹിമനിറഞ്ഞവരായിരിക്കും. കുടുംബം നോക്കിയിട്ട് ഒരു വ്യക്തിയുടെ സ്വഭാവത്തെ വിലയിരുത്താന്‍ കഴിയും. രാഹുള്‍ ദ്രാവിഡെന്ന കര്‍ണ്ണാടകക്കാരന്‍ കഴിഞ്ഞ ഒന്നരപതിറ്റാണ്ട് കാലമായി ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നതും അതു തന്നെയാണ്.
ദ്രാവിഡ് കളിമതിയാക്കുന്നുവെന്ന വാര്‍ത്ത നഷ്ടം മാത്രമല്ല സങ്കടം കൂടിയാണ്. കാരണം ദ്രാവിഡ് കാഴ്ച്ചവെച്ചത് സാങ്കേതിക തികവ് നിറഞ്ഞ ക്രിക്കറ്റ് മാത്രമായിരുന്നില്ല, പെര്‍സനാലിറ്റി ഡവലപ്‌മെന്റിന്റെ പാഠം കൂടിയായിരുന്നു. എത്ര ഉയരത്തിലെത്തിയാലും ഒരാള്‍ക്ക് തന്റെ ലാളിത്വവും നല്ല പെരുമാറ്റവും കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നത് രാഹുള്‍ നല്‍കുന്ന സന്ദേശമാണ്.
കഴിഞ്ഞ 16 വര്‍ഷമായി രാഹുള്‍ ദ്രാവിഡ് നമുക്ക് മുന്നിലുണ്ട്, ഒച്ചപ്പാടില്ലാതെ, തള്ളികയറ്റിമില്ലാതെ, പരസ്പര പാരവെപ്പും പോര്‍വിളിയുമില്ലാതെ....തികച്ചും ശാന്തനായിട്ട്. സച്ചിന്‍ ബാറ്റ്‌കൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍ രാഹുളിന്റെ വിയര്‍പ്പ് നാം മറക്കും, ദാദ സിക്‌സറുകള്‍ കൊണ്ടമ്മാനമാടുമ്പോള്‍ രാഹുളിന്റെ പോരാട്ടം നമ്മുടെ കണ്ണില്‍ പതിയില്ല, ഈഡനിലെ ഗാര്‍ഡനില്‍ ബാറ്റ്‌കൊണ്ട് കവിത എഴുതി വി.വി.എസ് ലക്ഷ്മണന്‍ അഭിനവ അസ്ഹറുദ്ദീനായി ചരിത്രം കുറിച്ചപ്പോഴും ഒരുപകലിന്റെ മുഴുവന്‍ ചൂടുമേറ്റ് റണ്‍സുകള്‍കൊണ്ട് രാഹുളെഴുതിയ കഥകള്‍ നമുക്ക് ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഓരോ ചരിത്ര നിമിഷത്തിലും നായകനോളം വരുന്ന കഥാപാത്രമായി രാഹുള്‍ നിറഞ്ഞുനിന്നു. പക്ഷെ, ആ കളിക്കാരനെ എന്നും രണ്ടാം സ്ഥാനത്ത് അവരോധിക്കാനായിരുന്നു നമുക്കിഷ്ടം. സച്ചിനും ലക്ഷ്മണനും സൗരവ് ഗാംഗൂലിയും തൊട്ട് ഒട്ടുമിക്ക കളിക്കാരും പുതിയ ചരിത്രം സൃഷ്ടിച്ച വേളയിലൊക്കെ ആത്മാര്‍ത്ഥതയുടെ കയ്യൊപ്പുമായി ഉറച്ചപിന്തുണയോടെ രാഹുളുണ്ടായിരുന്നു. എന്നാല്‍ എപ്പോഴും രാഹുളിന്റെ പ്രകടനം മറ്റുള്ളവരുടെ നിഴലിലായിപ്പോയി എന്നുള്ളത് ദു:ഖസത്യമാണ്.
ഫുട്‌ബോളില്‍ ശതകോടികള്‍ വാങ്ങുന്ന ലയണല്‍ മെസിക്കും ദിദിയര്‍ ദ്രോഗ്ബയ്ക്കുമില്ലാത്ത അഹങ്കാരമാണ് കുഞ്ഞു കോടിക്കപ്പുറം ഗ്രാഫുയരാത്ത നമ്മുടെ ക്രിക്കറ്റര്‍മാര്‍ക്കുള്ളത്.
ആസ്‌ത്രേലിയന്‍ ആള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞ വാക്കുകള്‍ നോക്കുക. ഇന്ത്യയിലെ ഒരു ശരാശരി ക്രിക്കറ്റര്‍ പോലും അഹങ്കാരത്തിന്റെ മൂര്‍ത്തിഭാവമാണ്. രാജ്യത്തിനുവേണ്ടി ഒരു മത്സരം കളിച്ചാല്‍ ഭൂമിയില്‍ കാലുറക്കാത്ത പ്രകൃതക്കാരാണ് എല്ലാവരും. ആവശ്യത്തിലധികം പണം വരുമ്പോള്‍ ലോകം തനിക്ക് കീഴിലാണെന്ന് ഭവിക്കുന്നവര്‍. എന്നാല്‍ പതിനാറു വര്‍ഷം രാജ്യത്തിനായി കളിച്ചിട്ടും രാഹുള്‍ സമചിത്തനായിരുന്നു. ഒരിക്കല്‍പോലും അദ്ദേഹം ക്ഷുഭിതനാകുന്നത് ഞാന്‍ കണ്ടിട്ടില്ല....
ഏതു സുല്‍ത്താനായി മാറിയാലും നന്നായി പെരുമാറാനുള്ള കഴിവില്ലെങ്കില്‍ അയാള്‍ വട്ടപൂജ്യമാണ്. രണ്ട് കാര്യമാണ് ഒരു മനുഷ്യനെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നത്. ഒന്ന് പ്രതിഭയും മറ്റൊന്ന് പേഴ്‌സനാലിറ്റിയും. ഒരു കഴിവുമില്ലെങ്കിലും സുന്ദരമായ പെരുമാറ്റംകൊണ്ട് ആളുകളുടെ മനം കവരുന്ന എത്രയോ വ്യക്തികളുണ്ട് നമുക്കിടയില്‍. പ്രതിഭകൊണ്ട് ആരാധന സമ്പാദിക്കുന്നവരാണ് മറ്റൊരു വിഭാഗം. രണ്ടും ഒത്തുകിട്ടുക പ്രയാസമാണ്. നാടുനീളെ അറിയപ്പെടുന്നവനായി മാറുമ്പോള്‍ അഹങ്കാരം പിടികൂടും. പിന്നെ ആരോടും ചിരിക്കാനോ, മിണ്ടിയവരോട് മിണ്ടാനോ തോന്നില്ല.
ഇവിടെയും രാഹുള്‍ തന്റെ തറാവിടിത്തം കാത്തു. രാജ്യത്തെ നമ്പര്‍ വണ്‍ ക്രിക്കറ്റര്‍മാരിലൊരാളായി വളര്‍ന്നിട്ടും ഒരിക്കല്‍പോലും മുഖത്തെ സൗമ്യത കൈവെടിഞ്ഞില്ല. തല്ലാന്‍ വേണ്ടി ഗ്രൗണ്ടിലേക്ക് ഓടിവന്ന ക്രിക്കറ്റ് ഭ്രാന്തനെപോലും പുഞ്ചിരികൊണ്ട് തോല്‍പ്പിച്ചവനാണ് രാഹുള്‍.
ടീമിനെ നിരവധിതവണ ചരിത്രവിജയത്തിലേക്ക് നയിച്ചൊരാള്‍ സ്വാഭാവികമായും സ്വയം നിര്‍മ്മിക്കുന്ന സൂപ്പര്‍ താരപദവിയില്‍ അഹങ്കാരത്തിന്റെ ഇരിപ്പിടമുണ്ടാക്കി കയറിയിരിക്കും. പിന്നെ ക്യാപ്റ്റനോ ബോര്‍ഡോ പറയുന്ന ഒന്നും അനുസരിക്കില്ല. എന്നാല്‍ രാഹുള്‍ ഇവിടെയും വ്യത്യസ്തനായി. വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാനായിട്ടും ഓപ്പണിംഗ് മുതല്‍ ആറാം നമ്പര്‍ വരെയുള്ള എല്ലാ പൊസിഷനിലും ബറ്റ് ചെയ്യാന്‍ തയാറായി. തീര്‍ന്നില്ല, സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ടീമിന് ബാധ്യതയാകുമെന്ന് കണ്ട് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് കൂടി അണിയാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും തയാറായി. ഇത്രത്തോളം ആത്മാര്‍ത്ഥതയുള്ളൊരാള്‍ ജീവിതത്തില്‍ ഇത്രയേറെ വിജയിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് വിജയിക്കാന്‍ കഴിയുക.
ക്രിക്കറ്റ് കളിക്കാര്‍ മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാലഘട്ടത്തില്‍ കളിക്കാനും ജീവിക്കാനും കഴിഞ്ഞതാണ് ഞങ്ങളുടെ പുണ്യം എന്നതാണത്.
എന്നാല്‍ ദ്രാവിഡിനെ സംബന്ധിച്ചടുത്തോളം ചെറിയ തോതിലെങ്കിലും അത് വലിയ നഷ്ടമായിരിക്കാം. സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ പ്രതിഭാസ്പര്‍ശത്തിനുമുന്നില്‍ മറ്റൊന്നും ഒന്നുമല്ലാതായി പോയി എന്നതാണ് സത്യം. രാഹുലിന്റെ വിജയം മണക്കുന്ന വിയര്‍പ്പുതുള്ളികള്‍ക്കിടയില്‍ സച്ചിന്റെ പ്രകടനങ്ങളെ മാത്രം ആഘോഷിക്കുന്ന സ്വാര്‍ത്ഥരായി നമ്മള്‍ പലപ്പോഴും മാറിപ്പോയിട്ടില്ലെ(?)
സോറി, രാഹുള്‍...വിലയിരുത്താന്‍ മറന്നുപോയെങ്കിലും വാഴ്ത്തുമൊഴികള്‍ കൊണ്ട് മൂടാന്‍ കഴിഞ്ഞില്ലെങ്കിലും ആ കവര്‍ ഡ്രൈവുകള്‍ ഇപ്പോഴും ഹൃദയത്തിന്റെ മൈതാനത്ത് അഭിവാദ്യങ്ങളുടെ ആര്‍പ്പുവിളി മുഴക്കുകയാണ്.
രാഹുള്‍....കല്‍ക്കത്തയിലെ ആ വിസ്മയ ബാറ്റിംഗ് പ്രകടനം ഇനി ഏതു ബാറ്റില്‍ നിന്നാണ് പ്രതിക്ഷിക്കേണ്ടത്....രാഹുള്‍....അഡ്‌ലൈഡില്‍ ഇനി ഒന്നു കൂടി വരുമോ, കങ്കാരുക്കളെ ബാറ്റ് കൊണ്ട് മെരുക്കുന്ന ആ കാഴ്ച്ച കാണാന്‍ മനസ്സ് വെമ്പുകയാണ്....
രാഹുള്‍...എല്ലാ സത്യവും ഉള്‍ക്കൊള്ളുമ്പോഴും കാമ്പസിനോട് വിടചൊല്ലുന്ന വിദ്യാര്‍ത്ഥിയെപോലെ ഞാന്‍ ആശിക്കുകയാണ്. ഋതുക്കള്‍ പിന്നിലോട്ട് വട്ടം കറങ്ങിയിരുന്നെങ്കില്‍, കാലം 1996-ല്‍ പോയി നിന്നിരുന്നെങ്കില്‍, നാളെ രാഹുളിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നെങ്കില്‍....
ചൈനീസ് വന്‍ മതില്‍ പോലെയായിരുന്നു രാഹുള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്. ഇനി അത് പുനര്‍നിര്‍മ്മിക്കാനാവില്ല.
അജിത് വഡേക്കര്‍

No comments:
Post a Comment