നിര്‍വ്വചിക്കാനാവാത്ത ചിലത്
എബി കുട്ടിയാനം
അനഘ....
കവിയൂരിലെ ആ മനുഷ്യന്‍
നിന്റെ അച്ഛനല്ലെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കരഞ്ഞുവിളിക്കുമ്പോള്‍
കൈതന്ന് കൂടെവന്നവരെ
രക്ഷിതാവെന്ന് വിളിക്കാന്‍ ശീലിച്ചു,
നീയും ഞാനും...
കണക്കുകൂട്ടലുകള്‍ തെറ്റി-
യതെപ്പോഴാണ്(?)
അനഘ...
അച്ഛന്‍ എന്ന പദത്തിന്
കാമ ഭ്രാന്തന്‍ എന്ന പേരുനല്‍കിയ
ആ മനുഷ്യനെ
അച്ഛനെന്ന് വിളിക്കാന്‍ എനിക്കാവില്ല...
കണ്ണുകള്‍ക്ക് കാമഭ്രാന്തിളകുമ്പോള്‍
വീട് വിശേഷണങ്ങള്‍ക്കപ്പുറത്തെ
ഭീകരകേന്ദ്രമാകുന്നു.
അനഘ...
വീടു തന്നെ ഭീതിയാകുമ്പോള്‍
നിന്റെ അനുജത്തിമാര്‍
ഇനി നിലവിളിച്ചോടേണ്ടത്
എവിടേക്കാണ്(?)
(സ്വന്തം അച്ഛന്‍ പീഡിപ്പിച്ച കവിയൂരിലെ അനഘയെക്കുറിച്ച്)
എബി കുട്ടിയാനം
അനഘ....
കവിയൂരിലെ ആ മനുഷ്യന്‍
നിന്റെ അച്ഛനല്ലെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കരഞ്ഞുവിളിക്കുമ്പോള്‍
കൈതന്ന് കൂടെവന്നവരെ
രക്ഷിതാവെന്ന് വിളിക്കാന്‍ ശീലിച്ചു,
നീയും ഞാനും...
കണക്കുകൂട്ടലുകള്‍ തെറ്റി-
യതെപ്പോഴാണ്(?)
അനഘ...
അച്ഛന്‍ എന്ന പദത്തിന്
കാമ ഭ്രാന്തന്‍ എന്ന പേരുനല്‍കിയ
ആ മനുഷ്യനെ
അച്ഛനെന്ന് വിളിക്കാന്‍ എനിക്കാവില്ല...
കണ്ണുകള്‍ക്ക് കാമഭ്രാന്തിളകുമ്പോള്‍
വീട് വിശേഷണങ്ങള്‍ക്കപ്പുറത്തെ
ഭീകരകേന്ദ്രമാകുന്നു.
അനഘ...
വീടു തന്നെ ഭീതിയാകുമ്പോള്‍
നിന്റെ അനുജത്തിമാര്‍
ഇനി നിലവിളിച്ചോടേണ്ടത്
എവിടേക്കാണ്(?)
(സ്വന്തം അച്ഛന്‍ പീഡിപ്പിച്ച കവിയൂരിലെ അനഘയെക്കുറിച്ച്)

No comments:
Post a Comment