പത്താന്‍ വന്ന നേരം.....
എബി കുട്ടിയാനം, ഖയ്യും മാന്യ
അതൊരു വല്ലാത്ത നിമിഷമായിരുന്നു....
2003ല്‍ ദാദയും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതിന് ശേഷം, ക്രിക്കറ്റിനെ സംബന്ധിച്ചതെന്തും ഈ രാജ്യത്ത് വലിയ വാര്‍ത്തകളായി മാറി ആയിടെയാണ് പാക്കിസ്ഥാനില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ബറോഡക്കാരന്‍ ഇര്‍ഫാന്റെ പ്രകടനത്തെ രാജ്യം അല്‍ഭുതത്തോടെയാണ് കണ്ടുനിന്നത്....സച്ചിനെ മാത്രം പൂജിച്ച ക്രിക്കറ്റ് ദേവാലയങ്ങളില്‍ അവര്‍ ഇര്‍ഫാനുവേണ്ടി പ്രാര്‍ത്ഥനയജ്ഞങ്ങള്‍ നടത്തി....ഒരൊറ്റ ദിവസംകൊണ്ട് ഇന്ത്യയുടെ രാജകുമാരനായി മാറുകയായിരുന്നു പത്താന്‍....ബറോഡ തെരുവിലെ പള്ളി പരിപാലകന്റെ വീട്ടില്‍ നിന്നുള്ള സ്വപ്നസമാനമായ ആ വളര്‍ച്ചയെപറ്റി കഥകളും കെട്ടുകഥകളും പ്രചരിച്ചു....അവിടെയൊക്കെ പരമകാരുണികനായ അള്ളാഹുവിന് നന്ദി പറഞ്ഞ് ഇര്‍ഫാന്‍ വിനയാന്വിതനായി....
പിന്നെ എല്ലാം ചരിത്രം,, ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുഗത്തില്‍ കപില്‍ദേവിന് ശേഷം തികഞ്ഞ ഒരു ഓള്‍ റൗണ്ടര്‍ ജനിക്കുന്നു...
ആസ്‌ത്രേലിയയില്‍ നടക്കുന്ന വി.ബി.സീരിസ്...ഇന്ത്യന്‍ ബൗളര്‍ക്ക് പരിചിതമല്ലാത്ത വേഗമേറിയ പിച്ചുകളില്‍ ഇന്‍ഫാന്‍ പഠാന്‍ എന്ന പത്തൊമ്പതുകാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നു...ലോകക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ സാക്ഷാന്‍ ആഡം ഗില്‍ക്രിസ്റ്റാണ് ക്രീസില്‍....പതിവുശൈലിയില്‍ ഗില്‍ക്രിസ്റ്റ് തകര്‍ത്തടിച്ച് തുടങ്ങുന്നു....ആ സമയത്താണ് ക്യാപ്റ്റന്‍ പത്താനെ പന്തേല്‍പ്പിക്കുന്നത്...ലക്ഷ്യം തെറ്റാത്ത ഒരു യോര്‍ക്കര്‍, ഗില്‍ക്രിസ്റ്റിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കാന്‍ അത് ധാരാളമായിരുന്നു.....സംഭവിച്ചതെന്തന്നറിയാതെ ഗില്‍ക്രിസ്റ്റ് തിരിഞ്ഞുനോക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു....ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു, ഓ, പഠാന്‍....സ്വിംഗ് ബോളുകളുടെ കാമുകന്‍.....
ബൗളിങ്ങിന്റെ താളം കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത വസീം അക്രം എന്ന ഇതിഹാസതാരമായിരുന്നു പത്താന്റെ മനസ്സില്‍ നിറയെ...വി.ബി സീരിസിനിടെ ഗ്യാലറിയിലിരുന്ന് പത്താന്റെ കളി കണ്ട അക്രം നേരിട്ട് വന്ന് പത്താന് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. കളിയെ വികാരമായി കൊണ്ടു നടക്കുന്ന നാട്ടില്‍ അത് വലിയ വിവാദമായി....പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ അക്രത്തെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചു. ശത്രുവിന് ബൗളിംഗ് രഹസ്യങ്ങള്‍ പറഞ്ഞ് കൊടുക്കരുതെന്ന് മുന്‍താരങ്ങള്‍ അക്രത്തോട് ആവശ്യപ്പെട്ടു. കാരണം, ഇന്ത്യയുടെ അടുത്ത പരമ്പര പാക്കിസ്ഥാനുമായാണ്, അതും അവരുടെ മണ്ണില്‍. ആവേശം നിറഞ്ഞ ആ പോരാട്ടത്തിലേക്കായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയത്രയും....
മൂന്നാം ഏകദിനത്തിലായിരുന്നു പത്താന്‍ കളിക്കാനിറങ്ങിയത്...വിജയം കൊണ്ടുവന്ന മൂന്നു വിക്കറ്റുകള്‍ പത്താനെ വീണ്ടും വീരനായകനാക്കി. അതില്‍ മുഹമ്മദ് യൂസഫിനെ കുരുക്കിയ സ്വിംഗ് ബോളായിരുന്നു ശ്രദ്ധേയം.....തൊട്ടടുത്ത രണ്ട് മത്സരത്തിലും മുഹമ്മദ് യൂസുഫെന്ന സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാന്‍ പത്താന്റെ കൃത്യതക്കുമുന്നില്‍ പരാജയപ്പെടുന്നു...പ്രിയപ്പെട്ട ശുഐബ് അക്തര്‍ ഞങ്ങളുടെ നാട്ടിലുമുണ്ട് ചുണക്കുട്ടികള്‍...ഇന്ത്യന്‍ ആരാധകര്‍ ആരവങ്ങളിലേക്ക്....പരമ്പരവിജയത്തോളം പത്താന്റെ പേരും, ഇന്ത്യന്‍ ക്രിക്കറ്റ് പുസ്തകത്തില്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു....
2005- സിംബാബ്‌വെ പര്യടനം....ബുലുവായോയിലെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ്, രണ്ടാമത്തേതില്‍ നാല്, ഹരാരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമായ 69ന് ഏഴ്, രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ്,....മൊത്തം 21 വിക്കറ്റ്,...രണ്ട് ടെസ്റ്റ് മാത്രമുള്ള പരമ്പരയില്‍ ഇത്രയും വിക്കറ്റുകള്‍ ഇതിന് മുമ്പ് വീഴ്ത്തിയിട്ടുള്ളവര്‍ 1989ല്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ ബ്രിഗ്ഡും 1999ല്‍ ഇന്ത്യയുടെ അനില്‍കുമ്പളയും മാത്രമാണ്.
2006-ല്‍ പാക്കിസ്ഥാനെതിരായ പരമ്പയിലെ രണ്ടാം ടെസ്റ്റ്...ന്യൂബോളുമായി പത്താന്‍....ആദ്യ ഓവറിലെ നാലാം പന്ത്...ഓപ്പണര്‍ സല്‍മാന്‍ ഭട്ട് പുറത്ത്...തൊട്ടടുത്ത പന്തില്‍ ക്രീസിലെത്തിയ ഇമ്രാന്‍ ഫര്‍ഹത്തിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, അവസാന പന്തില്‍ മുഹമ്മദ് യൂസുഫും....പാക്കിസ്ഥാന്‍ പൂജ്യത്തിന് മൂന്ന്...ആദ്യ ഓവറില്‍ പത്താന് ഹാട്രിക്ക്....കമാന്ററി ബോക്‌സ് ഒരു നിമിഷത്തേക്ക് വാക്കുകള്‍ കിട്ടാതെ നിശബ്ദമായി....വിശ്വസിക്കാനാവാതെ പാക്കിസ്ഥാന്‍ താരങ്ങള്‍ സ്തംഭിച്ചു നിന്നു....പത്താന്‍ പതിവുപോലെ വായുവിലേക്ക് ഉയര്‍ന്നുചാടി...തകര്‍ക്കപ്പെടാന്‍ വിരളമായ സാധ്യതയുള്ള റെക്കോര്‍ഡ് അന്ന് പത്താന്റെ പേരില്‍ കുറിക്കപ്പെട്ടു....
000 000 000
ക്രിക്കറ്റും എഴുത്തും ഒരുപോലെ ആവശമായപ്പോള്‍ കണ്ണിമ ചിമ്മാതെ പത്താന്റെ പ്രകടനങ്ങള്‍ കണ്ടുനിന്ന നാളുകള്‍...പത്താന്റെ വിസ്മയിപ്പിക്കുന്ന വളര്‍ച്ചയുടെ വഴികളിലെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മനപാഠമാണ്....ബാറ്റ് കൊണ്ടും പന്തുകൊണ്ടും അവന്‍ പിന്നെയും സ്വയം തെളിയിച്ചുകൊണ്ടിരുന്നു....ടീം ഇലവനില്‍ ഒരു സ്ഥാനം, പത്താനുവേണ്ടി ഒഴിഞ്ഞിടാന്‍ തുടങ്ങി....പിന്നെ എപ്പഴോ, ആ ബൗളിംഗിന്റെ വേഗം കുറഞ്ഞു....സ്വിംഗിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു....ആ പ്രതിഭയ്ക്ക് ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഫുള്‍സ്റ്റോപ്പിടാന്‍ തുടങ്ങുമ്പോഴേക്കും, എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് പത്താന്‍ തിരിച്ചുവരിക തന്നെ ചെയ്തു. ഇന്‍ സ്വിംഗറുകളുടെ പഴയ സ്വാഭാവികത, സ്വിംഗ് ബൗളിംഗിന്റെ മായാജാലം....ആ വസന്തകാലം ക്രിക്കറ്റിലേക്ക് പിന്നെയും വിരുന്നെത്തുകയായിരുന്നു....അപ്പോഴും അമിതാവേശമില്ലാത്ത പഠാന്റെ വ്യക്തിത്വം വേറിട്ടു നിന്നു...
അതെ, പത്താന്‍ മിനിസ്‌ക്രീനിലെ കാഴ്ചക്കണ്ട് കോറിയിട്ട പഴയൊരു ഫീച്ചറിലെ നായകന്‍....നാട്ടിലെ സ്വപ്ന പുരുഷന്‍....ഇതാ, തൊട്ടടുത്ത്, തൊടാവുന്ന ദൂരത്ത്, ഈ നിമിഷത്തെ എങ്ങനെയാണ് വിവരിക്കേണ്ടത്.....
വിന്‍ടെച്ചിന്റെ ബ്രാന്റ് അംബാസഡാറിയ ഇര്‍ഫാന്‍ പത്താന്‍ കാസര്‍കോട്ടെത്തുന്നുവെന്ന് കേട്ടപ്പോഴേ കാണാന്‍ മനസ്സൊരുങ്ങിനിന്നതാണ്.....അതിന്റെ തലേദിവസമാണ് എ.കെ.എം.അഷറഫിന്റെ കോള്‍, നമുക്കൊന്ന് പത്താനെ ഇന്റര്‍വ്യു ചെയ്താലെന്താ....പത്താനെ എങ്ങനെ ഒന്നു തരപ്പെടുത്തുമെന്നു കരുതി വേവലാതിയോടെ ഇരുന്നിരുന്ന മനസ്സിനെ വല്ലാതെ ത്രസിപ്പിക്കുന്നതായിരുന്നു അഷറഫിന്റെ കോള്‍...ആ ത്രില്ലിംഗ് മുമെന്റ്‌സിനുവേണ്ടി റഫീഖ് കേളോട്ടും ഉബൈദ് ഗോസാഡയും ഞങ്ങളും രാവിലെ തന്നെ ഉപ്പളയിലെത്തി....
വ്യവസായ പ്രമുഖ് ലത്തീഫ് ഉപ്പളഗേറ്റിന്റെ വീട്ടിലേക്ക് ജനങ്ങള്‍ ഒഴുകി തുടങ്ങിയിരുന്നു...തിരക്കുകള്‍ക്കിടയിലും നിറഞ്ഞമനസ്സോടെ ലത്തീഫിച്ച ഞങ്ങളെ വരവേറ്റു...ആകാംക്ഷയോടെ തുറന്നുപിടിച്ച കണ്ണുകളെല്ലാം പത്താനെ തേടുകയായിരുന്നു.....മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്....മഞ്ചേശ്വരം കഴിഞ്ഞു....കൂടിയിരിക്കുന്നവരുടെ ചര്‍ച്ചകളെല്ലാം പത്താന്‍ മാത്രം....
ഒടുവില്‍ ഹോണ്‍ മുഴക്കിയെത്തിയ മെറൂണ്‍ നിറത്തിലുള്ള ബി.എം.ഡബ്ല്യു കാര്‍ മുറ്റത്ത് വന്നുനിന്നു....കറുത്ത ടീ ഷര്‍ട്ടിട്ട ബോഡി ഗാര്‍ഡുകള്‍ കാറില്‍ നിന്നും പുറത്തിറങ്ങി...ലത്തീഫിച്ച ബൊക്കെയുമായി കാറിനരികിലേക്ക്....വെള്ള പോളോ ടീ ഷര്‍ട്ടും കടും നീല ജീന്‍സുമണിഞ്ഞ് പുഞ്ചിരിയോട പത്താന്‍ കാറില്‍ നിന്നിറങ്ങി...മൊബൈല്‍ ക്യാമറകളും ഫ്‌ളാഷുകളും തുരുതുര മിന്നി...കാസര്‍കോടന്‍ ജനത കാത്തുനിന്ന താരം, ഈ മണ്ണ് തൊട്ടിരിക്കുന്നു...നോക്കിനിന്ന ജനകൂട്ടത്തെ സ്‌നേഹംകൊണ്ട് അഭിവാദ്യം ചെയ്ത് പത്താന്‍ വീട്ടിനകത്തേക്ക്....റഫീഖ് ആ നിമിഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി....
ളുഹര്‍ ബാങ്കിന്റെ ധന്യതയില്‍, അന്തരീക്ഷം ഭക്തിസാന്ദ്രമായി....തന്നെ സ്വീകരിക്കാനെത്തിയവര്‍ക്കൊക്കെ കൈകൊടുക്കുന്നതിനിടയിലും പത്താന്‍ നമസ്‌ക്കരിക്കാനുള്ള തിരക്കിലായിരുന്നു....പിന്നെ ഒട്ടും വൈകാതെ പ്രാര്‍ത്ഥന മുറിയിലേക്ക്....പ്രശസ്തിയുടെ ഔന്നിത്യത്തിലും പത്താന്റെ എളിമയും ഭക്തിയും ഞങ്ങളെ പിന്നെയും വിസ്മയിപ്പിച്ചു...അകലെനിന്നു മാത്രം നോക്കികണ്ട പത്താന്‍ അരികിലെത്തിയപ്പോള്‍ അറിഞ്ഞതിലുമധികം അല്‍ഭുതപ്പെടുത്തുകയാണല്ലോ!!!!
സ്‌പോര്‍ട്‌സ് പേജുകളില്‍ നിന്നും പത്താന്റെ പഠം വെട്ടിയെടുത്ത് ചുമരില്‍ ഒട്ടിച്ചുവെച്ചത്....ഗ്രൗണ്ടില്‍ പത്താന്റെ പന്ത് പ്രഹരിക്കപ്പെടുമ്പോഴൊക്കെ മനസ്സ് നൊന്തത്...ഒരു സ്വാര്‍ത്ഥതയോടെയാണ് പത്താന്റെ കളി ആസ്വദിച്ചിരുന്നത്....കാരണം, ഞങ്ങളുടെ തലമുറക്ക് മുന്നിലാണ് അവന്‍ കളിച്ചുവളര്‍ന്നത്....അവന്‍ വിക്കറ്റ് നേടുമ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഒരു പക്ഷേ ഞങ്ങള്‍ തന്നെയായിരിക്കും....
ഉച്ചഭക്ഷണത്തിനുമുമ്പ് ചെറിയൊരിടവേള അതായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ സമയം, പത്താന്‍ സ്വീകരണ മുറിയിലെ സോഫയിലിരിക്കുന്നു, ആദ്യം ചെന്നു കൈകൊടുത്തു....അതിനിടയില്‍ മഞ്ചേശ്വരം എസ്.ഐ രാജേഷ് മംഗലത്ത് കയറി വരുന്നു, വന്നപാടെ പത്താന്റടുത്തിരുന്ന് ഒരു ഫോട്ടോ പോസ്, പത്താനെ തൊട്ടതിന്റെ ത്രില്‍ കാക്കിയുടെ ഗൗരവത്തിനിടയിലും എസ്.ഐയുടെ മുഖത്തുണ്ടായിരുന്നു, എടാ, ആ ഫോട്ടോ ഒന്ന് എനിക്ക് മെയില്‍ ചെയ്തു തരണം പഴയ ബന്ധത്തിന്റെ ആധികാരികതയില്‍ എസ്.ഐ ഒരു മൂന്നു വട്ടമെങ്കിലും ഓര്‍മ്മിപ്പിച്ചു....വീണ്ടും ഞങ്ങളും പത്താനും മാത്രമാകുന്നു....
പത്താന്‍ താങ്കളുടെ ജീവിതത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അറിയാത്തതായി എന്താണുള്ളത്, എങ്കിലും ഒരു നൂറ് ചോദ്യങ്ങള്‍ കരുതികൂട്ടി വെച്ച മനസ്സ് അന്നേരം ശൂന്യമായി... ചുറ്റും കൂടിനിന്ന സുരക്ഷ ഭടന്മാരും ജനലിനപ്പുറത്ത് നാട്ടുകാരും തെല്ല് അസൂയയോടെ നോക്കി നില്‍ക്കുകയാണ്....
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആദ്യം ചോദിച്ചത്....ഇതിനുവേണ്ടി ഞാന്‍ ഒരു പാട് പ്രാര്‍ത്ഥിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തുവെന്ന് പത്താന്‍....ബറോഡയില ഒരു മുറിമാത്രമുള്ള കൊച്ചുവീട്ടുമുറ്റത്ത് ജേഷ്ഠന്‍ യൂസഫിനോടൊത്ത് പന്തെറിഞ്ഞു നടന്ന കാലം മുതലുള്ള വലിയ സ്വപ്‌നമായിരുന്നു അത്...പരിക്കായിരുന്നു കരിയറില്‍ പലപ്പോഴും വില്ലന്‍ വേഷം കെട്ടിയത്....ഒരു ബൗളറുടെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കുന്ന ഈ പ്രതിസന്ധികളെ നേരിടണമെങ്കില്‍ ആത്മവിശ്വാസവും മനോദൈര്യവും കാത്തുസൂക്ഷിക്കുക തന്നെ വേണം...
2007-ലെ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്റെ നാലു വിക്കറ്റുകള്‍ നേടി അവിശ്വസനീമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച പത്താന്‍...കലാശകളിയിലെ കേമന്‍ ആരായിരിക്കുമെന്ന് രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചപ്പോള്‍ ഇര്‍ഫാന്‍ പത്താന്റെ പേര് പ്രഖ്യാപിക്കപ്പെടുന്നു....ബറോഡക്കാര്‍ക്ക് ആ ദിവസം ക്രിക്കറ്റിന്റെ ഓര്‍മ്മപ്പെരുന്നാളായി....നേരിട്ട ആദ്യ പന്ത് തന്നെ ഗ്യാലറിയിലെത്തിച്ച യൂസഫും അന്ന് ടീമിലുണ്ടായിരുന്നല്ലോ....
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യുടെ അശ്വമേധം കുറിക്കപ്പെടുമ്പോള്‍ വിങ്ങുന്ന മനസ്സുമായി ടിവി സ്‌ക്രീനിനു മുന്നില്‍ കളികാണുകയായിരുന്നു അനുജന്‍ പത്താന്‍....അത് ജീവിതത്തിലെ മറക്കാനാവാത്ത നഷ്ടമായിരുന്നുവെന്ന് പത്താന്‍ പറഞ്ഞു....അന്ന് മനസ്സില്‍ കുറിച്ചിട്ടതാണ് ഈ മടങ്ങിവരവും തന്റെ ജീവിതാഭിലാഷവും....തന്റെ കരിയറില്‍ ഒരുവട്ടമെങ്കിലും ഞാന്‍ ആ ലോകകപ്പ് തൊടു ഇന്‍ഷാ അള്ളാ....
ഞാനും യൂസുഫും ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ്...യൂസഫ് ചെറുപ്പത്തിലെ കുറ്റനടികളുടെ തമ്പുരാനായിരുന്നു...എന്റെ കണ്‍ കണ്ട ഹിറോ അവനായിരുന്നു....യൂസഫിന് പന്തുകളെറിഞ്ഞാണ് ഞാനെന്റെ ബൗളിംഗ് പാകപ്പെടുത്തിയത്....എത്ര മികച്ച ലൈനില്‍ എറിഞ്ഞാലും പന്ത് അതിര്‍ത്തി കടത്തുമ്പോഴാണ് , ഞാന്‍ ബൗളിംഗില്‍ സ്വിംഗുകളുടെ സാന്നിധ്യം കൊണ്ടുവരാന്‍ ശ്രമിച്ചത്....വസിം അക്രമായിരുന്നു ആദ്യനാളില്‍ എന്റെ മാനസഗുരു....പന്തിനെ വായുവില്‍ നൃത്തം ചെയ്യിക്കുന്ന റിവേഴ്‌സിങ്ങായിരുന്നു സ്പനം....യൂസഫുമൊന്നിച്ച് ഒരേ ടീമില്‍ കളിക്കുമ്പോള്‍ ആ കെമിസ്ട്രി മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നുവെന്നും പത്താന്‍ പറഞ്ഞു....
രാജ്യത്തെ മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും സുന്ദരനായ ഈ ചെറുപ്പക്കാരന്റെ പ്രണയത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടത്തുന്നു...പക്ഷെ, ആ ചോദ്യത്തിന്റെ ബൗണ്‍സിംഗിന് മുന്നില്‍ പത്താന്‍ കരുതലോടെ ഒഴിഞ്ഞുമാറി...നനുത്ത ആ ചിരിയില്‍ നിന്ന് എങ്ങനെ ഉത്തരം നിര്‍വ്വചിച്ചെഴുതണമന്നറിയാത്ത ആശങ്കയിലാണിപ്പോള്‍ ഞങ്ങള്‍....
കൊച്ചിയില്‍ മുമ്പ് കളിക്കാന്‍ വന്നിരുന്നെങ്കിലും കാസര്‍കോടിനെ കുറിച്ച് കേള്‍ക്കുന്നത് ആദ്യമാണ്, പക്ഷെ, ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹം തന്റെ ഹൃദയം തൊട്ടുവെന്ന് പത്താന്‍....മംഗലാപുരം വിമാനതാവളത്തില്‍ ഇറങ്ങുമ്പോഴും ഇവിടേക്കുള്ള യാത്രയിലും വഴിയരികില്‍ കാത്തുനിന്ന ജനകൂട്ടം...ഈ നാട്ടില്‍ ക്രിക്കറ്റ് അതിരുകളില്ലാത്ത ദേശീയതയാണെന്ന് പത്താന്‍ ഓര്‍മ്മിപ്പിക്കുന്നു...
കൂടി നിന്നവര്‍ തിരക്കുകൂട്ടുകയാണ് രാഷ്ട്രീയ-വ്യവസായ രംഗത്തെ പ്രമുഖരൊക്കെ പത്താനെ ഒന്നടുത്ത് കിട്ടാന്‍ വേണ്ടി കാത്തുനില്‍ക്കുന്നു....ഇതിനിടയില്‍ സെക്കന്റുകള്‍ മാത്രം നീളുന്ന ഒരു ഫോട്ടോ സെഷന്‍....
തിരക്കുകളിലേക്ക് അലിഞ്ഞുചേരുമ്പോള്‍ ഇനിയും ഇവിടെക്ക് തിരിച്ചെത്തുമെന്നും അന്നേരം കൂടുതല്‍ സംസാരിക്കാമെന്നും വാക്ക് തന്ന് പത്താന്‍ പിന്നെയും വിസ്മയിപ്പിച്ചു...ഒരൊറ്റ് ഐ.പി.എല്‍ മത്സരം കളിച്ചവര്‍ പോലും അഹങ്കാരത്തിന്റെ ആള്‍ രൂപമായി മാറുന്ന രാജ്യത്ത്, അന്താരാഷ്ട്ര തലത്തില്‍ ഹാട്രിക്കടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പത്താന്‍ വല്ലാത്ത സിംബിളാണെന്നറിഞ്ഞപ്പോള്‍ പത്താനെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെയാണ് മാറിപ്പോയത്....
പാ മെഡോസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരും...അവിടെ ഇര്‍ഫാന്‍ പത്താന്‍ മാത്രമല്ല സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍വരെ കളിക്കാനെത്തും...ലോകത്തിന്റെ മുന്നില്‍ കാസര്‍കോട് തലഉയര്‍ത്തി നില്‍ക്കുന്ന ഒരു നാള്‍ വരും...വികസനത്തിന്റെ നല്ല നാളെകള്‍ സൃഷ്ടിക്കാനുള്ള സ്വപ്നം ലത്തീഫിച്ച ഞങ്ങളോട് പങ്കുവെച്ചു....

No comments:
Post a Comment