കാലത്തിന്റെ രേഖാചിത്രം വരച്ച്
ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നു
ഇനി പറയാം
പണ്ട് ഇതിലൂടെ ഒരു പൂഴ ഒഴുകിയിരുന്നു.
മലകളോട് പിണങ്ങി കടലിനോട് കൂട്ടുകൂടാന്‍പോയ
അതിന്റെ അടയാളമാണ് ആ കാണുന്നത്!
ഇനി പയാം
പണ്ട് കുറേ കുന്നുകളുണ്ടായിരുന്നിവിടെ!
മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളും
ആകാശംമുട്ടും കെട്ടിടങ്ങളും
അധികാരം സ്ഥാപിക്കുന്നതിന് മുമ്പുള്ള
ആ സുന്ദര കാഴ്ച്ചകാണാന്‍
വേണമെങ്കില്‍ നമുക്ക് നെറ്റിലേക്ക് പോകാം.
സത്യം, ഇവിടെയും മഴ പെയ്തിരുന്നു.
അങ്ങനെയാണവര്‍
മിഥുനവും കര്‍ക്കിടവും ചിങ്ങവും വരുന്ന നാളിനെ
വര്‍ഷകാലമെന്ന് വിളിച്ചത്(!)
കുഴല്‍ കിണറുകളും കുത്തകമുതലാളിമാരും
വരുന്നതിനുതൊട്ടുമുമ്പുവരെ
ഇവിടെയും വെള്ളം
വിലകൊടുക്കാതെ കിട്ടിയിരുന്നുവെന്ന്
വേണമെങ്കില്‍ വിശ്വസിക്കാം,
തര്‍ക്കിക്കാനില്ല, കാരണം
ന്യൂ ജനറേഷനാണ് ഞാനും.
ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നു
ഇനി പറയാം
പണ്ട് ഇതിലൂടെ ഒരു പൂഴ ഒഴുകിയിരുന്നു.
മലകളോട് പിണങ്ങി കടലിനോട് കൂട്ടുകൂടാന്‍പോയ
അതിന്റെ അടയാളമാണ് ആ കാണുന്നത്!
ഇനി പയാം
പണ്ട് കുറേ കുന്നുകളുണ്ടായിരുന്നിവിടെ!
മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളും
ആകാശംമുട്ടും കെട്ടിടങ്ങളും
അധികാരം സ്ഥാപിക്കുന്നതിന് മുമ്പുള്ള
ആ സുന്ദര കാഴ്ച്ചകാണാന്‍
വേണമെങ്കില്‍ നമുക്ക് നെറ്റിലേക്ക് പോകാം.
സത്യം, ഇവിടെയും മഴ പെയ്തിരുന്നു.
അങ്ങനെയാണവര്‍
മിഥുനവും കര്‍ക്കിടവും ചിങ്ങവും വരുന്ന നാളിനെ
വര്‍ഷകാലമെന്ന് വിളിച്ചത്(!)
കുഴല്‍ കിണറുകളും കുത്തകമുതലാളിമാരും
വരുന്നതിനുതൊട്ടുമുമ്പുവരെ
ഇവിടെയും വെള്ളം
വിലകൊടുക്കാതെ കിട്ടിയിരുന്നുവെന്ന്
വേണമെങ്കില്‍ വിശ്വസിക്കാം,
തര്‍ക്കിക്കാനില്ല, കാരണം
ന്യൂ ജനറേഷനാണ് ഞാനും.

No comments:
Post a Comment