അനാഥ മൃതദേഹങ്ങള്‍ക്കുവേണ്ടി
ജീവിതം സമര്‍പ്പിച്ച അഷറഫ്...
എബി കുട്ടിയാനം
ചില ജീവിതങ്ങള്‍ അങ്ങനെയാണ്, മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു തീര്‍ക്കുന്ന സുകൃതജന്മങ്ങള്‍...ഞാന്‍ മാത്രം എന്ന ചിന്തയില്‍ കൂടുതല്‍ സുഖം തേടി ഓടുന്ന മനുഷ്യര്‍ ഏറിവരുന്ന ലോകത്ത് അത്തരക്കാര്‍ വിസ്മയ കാഴ്ചയാണ്...സങ്കടപ്പെടുന്നവന്റെ മുന്നില്‍ സാന്ത്വനത്തിന്റെ തലോടല്‍പകര്‍ന്ന്, വെയിലേറ്റ്, മഴനനഞ്ഞ് ഓടിനടക്കുന്ന ചില ആളുകള്‍ ഇപ്പോഴും ഭൂമിയില്‍ എവിടെയൊക്കെയോ ബാക്കിയുണ്ട്. ജനം വല്ലാതെ ക്രൂരമായപ്പോഴും ഭൂമിയെ ദുരന്തങ്ങളില്ലാതെ ദൈവം കാത്തുവെക്കുന്നത് ഇത്തരം നല്ല മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നതുകൊണ്ടായിരിക്കും.
കോഴിക്കോട് താമരശ്ശേരി അഷറഫിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെട്ടുപോകുന്നു മനസ്സ്.
ജീവിതത്തിന്റെ അരി തേടി അറേബ്യന്‍ ഗള്‍ഫിലേക്ക് വിമാനം കയറുകയും സ്വപ്നങ്ങള്‍ പൂവണിയും മുമ്പ് അവിടെ വെച്ചുതന്നെ മരിച്ചുപോവുകയും ചെയ്യുന്ന പാവങ്ങളുടെ മയ്യിത്ത് അവരുടെ നാട്ടിലേക്ക് കയറ്റി അയച്ച് നിര്‍വൃതി കൊള്ളുന്ന മഹാമനസ്സിന്റെ ഉടമയാണയാള്‍. ഒരു ദിവസം വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കരയുടെ വീട്ടിലെത്തിയപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിനിടയില്‍ യഹ്‌യച്ച അഷറഫിന്റെ സമാനതകളില്ലാത്ത പുണ്യ പ്രവൃത്തിയെക്കുറിച്ച് ഒരുപാട് പറഞ്ഞുതന്നു.
കൂടുതല്‍ അറിഞ്ഞതോടെ അഷറഫ് കൂടുതല്‍ കൂടുതല്‍ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. അപകടത്തില്‍പ്പെട്ട് പിടയുന്നവന്റെ ദയനീയമുഖം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അതിനെ വാട്‌സ് അപ്പിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്ത് ലൈക്കും കമന്റും വാങ്ങാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ വാഴുന്ന നാട്ടില്‍ അല്ലെങ്കിലും എങ്ങനെയാണ് അഷറഫ് വിസ്മയമാകാതിരിക്കുന്നത്.
000 000 000
അവസാന ശ്വാസത്തിനു ശേഷവും ~ഒന്ന് സഹായത്തിനെത്താന്‍ ആരാരുമില്ലാത്ത ആയിരത്തിഅറന്നൂറോളം മൃതഹങ്ങളെയാണ് സ്വന്തം കൈകൊണ്ട് ഏറ്റുവാങ്ങി സംസ്‌ക്കരിക്കുകയോ നാട്ടിലേക്ക് കയറ്റി അയക്കുകയോ ചെയ്തത്.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍പോലും ഇടനിലക്കാരനായി നിന്നുകൊണ്ട് കമ്മിഷന്‍ പറ്റുന്ന മനുഷ്യന്‍ ജീവിക്കുന്ന ലോകത്ത് ഒരുരൂപ പോലും വാങ്ങാതെ സ്വയം സമര്‍പ്പിക്കുന്ന അഷറഫിന്റെ സേവനങ്ങളെ ഞാനെങ്ങനെയാണ് പറഞ്ഞുമുഴുപ്പിക്കേണ്ടത്
നന്മകൊണ്ട് മൂടിയ ഒരു വിസ്മയത്തിന്റെ കഥയാണ് അഷറഫ്...
പച്ചപിടിക്കാത്ത സൗദി ജീവിതത്തിനൊടുവില്‍ അജ്മാനിലെത്തിയ ദിവസങ്ങളിലൊന്നില്‍ അഷറഫ് ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ രോഗിയായി കിടക്കുന്ന ബന്ധുവിനെ കാണാന്‍ പോകുന്നു. അവിടെ നിന്ന് തിരിച്ചുവരുമ്പോള്‍ ആസ്പത്രി വരാന്തയില്‍ താങ്ങാനാവാത്ത ദു:ഖത്തോടെ രണ്ടുചെറുപ്പക്കാര്‍ ഇരിക്കുന്നു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അച്ഛന്‍ മരിച്ചിരിക്കുന്നുവെന്നും കുറേ നടപടി ക്രമങ്ങളുണ്ട് എന്തു ചെയ്യണമെന്നറിയില്ലെന്നും അവര്‍ ദയനീയമായി പറഞ്ഞു. അന്ന് അവരെ സഹായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു തുടക്കം...പിന്നീട് പത്തുവര്‍ഷങ്ങള്‍....38 രാജ്യങ്ങളിലേക്കായി 1600 മൃതദേഹങ്ങള്‍ കയറ്റി അയച്ചു. സഹായത്തിന് ഒരാളെപോലും ഒപ്പം കൂട്ടാതെ, ഭാഷയും ദേശവുമറിയാത്ത ഏതോ അമ്മയുടെ മകനെ അവസാനമായി ഒരു നോക്കുകാണാന്‍, ആ നെറ്റിതടത്തില്‍ ഒരു ഉമ്മ വെക്കാന്‍ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലേക്കെത്തിക്കാന്‍ അഷറഫ് നെട്ടോട്ടമോടും.
ഗള്‍ഫില്‍ ഒരു മരണം നടന്നാല്‍ പോലീസും സന്നദ്ധ സംഘടനകളും ആദ്യം വിളിക്കുന്നത് അഷറഫിനെയാണ് അജ്മാനില്‍ വര്‍ക്ക്‌ഷോപ്പ് കട നടത്തുന്ന അഷറഫ് എല്ലാം വിട്ട് ഓടിപോകും. പിന്നെ ആ ബോഡി വിമാനം കയറും വരെ അഷറഫിന് ഭക്ഷണോ വിശ്രമോ ഇല്ല.
നടുറോഡില്‍ ചിന്നിചിതറിയവനെ, ഷോക്കടിച്ച് പ്രകൃതം തന്നെ മാറി വികൃതമായിപോയവനെ, വെള്ളത്തില്‍ മുങ്ങി തടിച്ച് വീര്‍ത്തവനെ...അങ്ങനെ അങ്ങനെ നാമൊക്കെ മാറി നില്‍ക്കുന്ന അനാഥമൃതദേഹങ്ങള്‍ക്കരികിലേക്ക് അവരുടെ ബന്ധുക്കളെത്തും മുമ്പ് അഷറഫ് ഓടിയെത്തും.
ഇവിടെ മോര്‍ച്ചറിയില്‍ നിന്ന് ഒരു മൃതദേഹം വിട്ടുകിട്ടുന്നതുപോലെയല്ല ഗള്‍ഫിലെ അവസ്ഥ. പ്രവാസികളുടെ ബോഡി നാട്ടിലെത്തിക്കണമെങ്കില്‍ അവിടെ ആയിരം കടമ്പകളുണ്ട്. ചിലപ്പോള്‍ മരിച്ചവര്‍ക്ക് അഡ്രസ്സ് പോലുമുണ്ടാവില്ല, ആദ്യം അത് കണ്ടെത്തണം, അതിനുവേണ്ടിയുള്ള നെട്ടോട്ടം, ബന്ധുക്കളുടെ സമ്മതപത്രം, പിന്നെ ഓരോരോ ഓഫിസുകളുടെ ഫയല്‍ കാര്യങ്ങള്‍, എല്ലാം ശരിയായാല്‍ ബോഡി നാട്ടിലേക്ക് കയറ്റിയയക്കാന്‍ എയര്‍ടിക്കറ്റ് വേണം അതിനുവേണ്ടി ആരുടെയൊക്കെയ വാതിലില്‍ മുട്ടണം. സ്വന്തം കാര്യത്തിനുവേണ്ടി ഒരിക്കല്‍ പോലും മറ്റുള്ളവരോട് സഹായം ചോദിച്ചിട്ടില്ലാത്ത അഷറഫ് ആര്‍ക്കൊക്കെയോ വേണ്ടി എന്തു ത്യാഗവും ചെയ്യും. ട്രാഫിക് ജാമില്‍ ഇത്തിരി നേരം കുടുങ്ങിപോകുമ്പോള്‍ ക്ഷമനശിക്കുന്ന നമുക്കൊരിക്കലും അഷറഫിന്റെ ത്യാഗത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല.
000 000 000
ഇവിടുത്തെ ചെറിയ പൊതുപ്രവര്‍ത്തകര്‍ പോലും ആളുകളുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കും, അല്ലെങ്കില്‍ അറ്റന്റുചെയ്യാതെ എല്ലാ കോളുകളേയും മിസ്‌കോളുകളാക്കി മാറ്റും. എന്നാല്‍ ഏതു പാതിരാത്രിയിലും അഷറഫിന്റെ ഫോണ്‍ അലേര്‍ട്ടാണ്. അനാഥരായിപോകുന്ന ഏതെങ്കിലും മൃതദേഹത്തിനുവേണ്ടി ആരുടെയെങ്കിലും വിളിവരും, പരാതിപറയാതെ, ഇപ്പോള്‍ ആവില്ലെന്ന മറുപടിയില്ലാതെ ഓടിപ്പോവും, ശരീരത്തിന്റെ അവസാനചൂടും തണുപ്പിന് വഴിമാറുന്നതിന് മുമ്പ് അയാളുടെ കണ്ണുപോലും അടഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യന്റെ കണ്‍പോളകളെ അമര്‍ത്തി, താടിയെല്ലിനൊരു തുണികഷ്ണം നീട്ടികെട്ടി, വയറിന്റെ മുകളില്‍ ചെറിയകനമുള്ള എന്തെങ്കിലും എടുത്ത് വെച്ച് പുറത്തിറങ്ങും. പിന്നെ ഓരോ കടലാസുകള്‍ക്കുവേണ്ടി ഓഫീസുകളില്‍ നിന്ന് ഓഫീസുകളിലേക്കുള്ള ഓട്ടമാണ്...
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഏതോ ഒരു രാജ്യത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കറിയില്ല, കാണാന്‍ കൊതിച്ച ആ മുഖത്തെ ഇവിടെ എത്തിക്കാന്‍ ഒരു മനുഷ്യന്‍ അവിടെ പെടാപാടുപെടുകയാണെന്ന്. അല്ലെങ്കിലും അഷറഫിന് എങ്ങനെ ഒരാഗ്രഹം ഇല്ലല്ലോ, ആരെയും അറിയിക്കാനോ അംഗീകാരങ്ങള്‍ വാങ്ങികൂട്ടാനോ അല്ല അഷറഫിന്റെ ഈ സേവനങ്ങളൊന്നും...
000 000 000
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അഷറഫിന്റേത്. ചോര്‍ന്നൊലിക്കുന്ന പുരയും അര്‍ദ്ധപട്ടിണിയും.... അങ്ങനെയുള്ള ഒരു മനുഷ്യന്‍ ആഗ്രഹിക്കുക എങ്ങനെയെങ്കിലും പണം സമ്പാദിച്ച് ജനങ്ങളുടെ മുന്നിലൊന്ന് വിലസികനടക്കണമെന്നായിരിക്കും. എന്നാല്‍ അഷറഫ് നിരന്തരം ചോദിക്കുന്ന ചോദ്യമുണ്ട്. എന്തിനാണ് പണം(!) പണച്ചാക്കില്‍ കിടന്നുറങ്ങിയവരൊക്കെ മരിച്ചുകിടക്കുന്നത് കാണുന്നില്ലെ. എത്ര സമ്പന്നരുടെ മൃതദേഹങ്ങളെയാണ് ഞാന്‍ കയറ്റി അയച്ചത്. ഇവിടത്തെഎത്ര വലിയ സാമൂഹ്യ പ്രവര്‍ത്തകനും പറയും ഞാന്‍ എന്തായാലും ഇങ്ങനെയൊക്കെ ആയി. എന്റെ മക്കളെയങ്കിലും ഡോക്ടറോ എഞ്ചീനിയറോ ആക്കി നല്ല നിലയിലെത്തിക്കണം. എന്നാല്‍ അഷറഫ് ഇവിടെയും നമ്മെ വിസ്മയിപ്പിച്ച് കളയുന്നു.
എന്റെ മക്കളും എന്നെപോലെ അനാഥ മയ്യത്തുകള്‍ക്ക് കൈതാങ്ങാവട്ടെ എന്ന് അഷറഫ് പറയുമ്പോള്‍ പകച്ചുപോകുന്നു മനസ്സ്.
മരണവീട്ടിലും ദുരന്തഭൂമിയിലും സേവനം അഭിനയിച്ചു തീര്‍ക്കുന്ന നമ്മള്‍ക്ക് അഷറഫിനെക്കുറിച്ച് പറയാന്‍പോലും അര്‍ഹതയില്ലാതാവുന്നു...
ചോട്ടാ നേതാവാകുന്നതെടെ ജനങ്ങളുടെ ആവശ്യം അയാള്‍ക്ക് ശല്ല്യമാവുന്നു...പിന്നെ ഏതു നേരവും അയാള്‍ സ്വിച്ച് ഓഫോ ലൈന്‍ ബിസിയോ ആയിരിക്കും...ആരും വിളിക്കരുതേയെന്ന് അയാള്‍ ആഗ്രഹിക്കുന്നു...
എന്നാല്‍ ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലാത്ത അഷറഫിന്റെ മൊബൈല്‍ സദാസമയവും അലേര്‍ട്ടാണ്...
സഹായഭ്യര്‍ത്ഥനുമായി ഏതു സമയവും ഒരു വിളിവരുമെന്ന് അഷറഫ് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍പോലും തന്റെ ബാറ്ററി ലോ ആവരുതെന്നത് അഷറഫിന്റെ നിര്‍ബന്ധമാണ്.
000 000 000
അനുഭവങ്ങളുടെ ആയിരം കഥകളുണ്ട് അഷറഫിന്റെ മനസിന്റെ ഫോള്‍ഡറില്‍...
ഒരു ഇംഗ്ലീഷുകാരന്‍ മരിച്ചപ്പോള്‍ ഗള്‍ഫില്‍ ഭാര്യ ഒറ്റപ്പെട്ടുപോയി. എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന ആ പാവം സ്ത്രീയുടെ മുന്നിലേക്ക് അഷറഫ് രക്ഷകനായെത്തി. ഒരു സഹോദരനെപോലെ കൂടെ നിന്ന് അവരുടെ ഭര്‍ത്താവിന്റെ ബോഡി കാര്‍ഗോ ടെര്‍മിനലിലേക്ക് എത്തിച്ചു. ഒടുവില്‍ പിരിയാന്‍ നേരം ഒരു കെട്ട് ഡോളര്‍ അവര്‍ നല്‍കി. അഷറഫ് അത് വാങ്ങാതെ പുഞ്ചിരിച്ചു. ഡോളറുകൊണ്ട് അളക്കാനുള്ളതല്ലല്ലോ മനുഷ്യ സ്‌നേഹമെന്ന് അഷറഫ് പറയാതെ പറഞ്ഞു.
മറ്റൊരു അനുഭവം പറയുമ്പോള്‍ അഷറഫിന്റെ കണ്ണ് നിറയും...അജ്മാനിലെ മീന്‍ മാര്‍ക്കറ്റിലേക്ക് സ്ഥിരമായി ചെല്ലാറുള്ള അഷറഫ് ഒരു ദിവസം അവിടെയെത്തിയപ്പോള്‍ ഒരാള്‍ നിറഞ്ഞ പുഞ്ചിരിയോടെ അഷറഫിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു. ഇങ്ങളെപ്പറ്റി വന്നവാര്‍ത്തയും ടിവിയില്‍വന്നകാര്യങ്ങളും ഞമ്മള്‍ കണ്ട്ക്ക്ണ്, നല്ല കാര്യ ങ്ങ്‌ള് ചെയ്യുന്നെ...ഒന്നുല്ലെങ്കിലും ഇവിടെന്ന് മരിച്ചുപോയാല്‍ മ്മക്ക് മ്മാന്റേയും ബാപ്പാന്റെയും ഖബറിനരികില്‍പോയി കെടക്കാലോ... നല്ല കാര്യ അഷറഫ് ബായ് ങ്ങ്‌ള് ചെയ്യുന്നേ...അവസാനം പിരിയാന്‍ നേരം ങ്ങള് നമ്പറൊന്ന് കുറിച്ച് തരീന്‍ എന്ന് മലപ്പുറം ഭാഷയില്‍ ആ മീന്‍ വില്‍പ്പനക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ നമ്പര്‍ കൊടുത്ത് അഷറഫ് പിരിഞ്ഞു...
പിറ്റേന്ന് അതി രാവിലെ ബെല്ലടിക്കാന്‍ തുടങ്ങി.അജ്മാന്‍ മീന്‍ മാര്‍ക്കറ്റിലെ ഒരു കച്ചവടക്കാരനാണ് വിളിക്കുന്നത്. അഷറഫ് ബായ് മ്മടെ മീന്‍ മാര്‍ക്കറ്റിലെ ഒരാള്‍ ഇന്നലെ അറ്റാക്കായി മരിച്ചിരിക്കുന്നു. അജ്മാനിലെ അല്‍ഷറൂഖ് പ്രൈവറ്റ് ക്ലീനിക്കിലാണ് ബോഡി ഉള്ളത്. ഇങ്ങള് വേണ്ടത്‌ചെയ്യണം. അഷറഫ് ഓടികിതച്ചെത്തിയപ്പോള്‍ ഒരുമ നുഷ്യ രൂപം വെള്ളപുതച്ച് കിടക്കുന്നു. മയ്യിത്തിന്റെ മുഖം അങ്ങനെ നോക്കാറില്ലാത്ത അഷറഫ് അന്ന് വെറുതെ ആ പുടവ മാറ്റി നോക്കി. സുബ്ഹാനള്ള ..അത് അയാളായാരുന്നു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ വെച്ച് സംസാരിച്ച് നമ്പര്‍ വാങ്ങിയ ആ മത്സ്യവില്‍പ്പനക്കാരന്‍.
ഒരുപാട് കഥകള്‍ പറയുമ്പോഴും വേദനയുടെ അനുഭവങ്ങളും ധാരാളമുണ്ട്.
ഒരു ചെറുപ്പക്കാരന്റെ ബോഡി എല്ലാ ക്ലിയറന്‍സും കഴിഞ്ഞ് കയറ്റി അയച്ച് പോകാന്‍ നേരത്ത് കുടെയുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞു. എന്റെ കാറുള്ളത് രണ്ട് കിലോമീറ്റര്‍ അപ്പുത്താണ്. ഒന്ന് അവിടെ ഡ്രോപ്പ് ചെയ്യാമോ...അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു അയാളുടേത്. എനിക്ക് സമയമില്ല. ഇന്ന നിങ്ങളുടെ പൈസ പിടിച്ചോ. പാഴ്‌സില്‍ നിന്ന് എടുത്തു നീട്ടിയ കാശ് നിരസിച്ച് ഞാന്‍ പണം വാങ്ങാറില്ല എന്ന് പറയുമ്പോഴും അയാളുടെ മുഖത്ത് നന്ദിയുടെ ഒരു പുഞ്ചിരി പോലും ഉണ്ടായിരുന്നില്ലത്രെ.
പെരുന്നാള്‍ ദിവസം ഒരു മയ്യത്തിനെ കയറ്റി അയക്കാന്‍ അതിരാവിലെ പോയി പാതിരാനേരത്ത് തിരിച്ചുവന്നതടക്കമുള്ള നിരവധി കഥകളാണ് അഷറഫിന് പങ്കുവെക്കാനുള്ളത്. അനാഥമയ്യത്തുകളും അപകട സംഭവവും ഇല്ലാത്ത ദിവസം തന്റെ ഷോപ്പിലെത്തി കൂടുതല്‍ പണമുണ്ടാക്കണമെന്ന് ചിന്തിക്കാതെ, ഏതെങ്കിലും ആസ്പത്രിയില്‍പോയി നിര്‍ധനരായ രോഗികളെ സാന്ത്വനിപ്പിക്കും.
്‌നല്ല മനുഷ്യരുടെ കൂടെ ദൈവമുണ്ട്
മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന ആളുകള്‍ നമുക്ക്മുന്നില്‍ പരിഹാസ്യ കഥാപാത്രങ്ങളാണ്. ഇയാള്‍ക്കു വെറേ പണിയൊന്നുമില്ലെ എന്ന് വെറുതെ ചോദിക്കും. സഹായം ലഭിക്കുന്നവര്‍പോലും മനസ്സുകൊണ്ട് പറയും ഇയാളെന്തിന് എന്നെ ഇങ്ങനെ സഹായിക്കുന്നു. എന്തെങ്കിലും ലാഭമോ ലക്ഷ്യമോ ഉണ്ടായിരിക്കും.
എന്നാല്‍ നല്ല മനുഷ്യന്റെകൂടെ എന്നും ദൈവം കൈപിടിക്കാനുണ്ടാകുന്നു. തന്റെ വര്‍ക്ക്‌ഷോപ്പിലേക്ക് കയറിചെല്ലാന്‍ പോലും അഷറഫിന് നേരമുണ്ടാവുന്നില്ല. എന്നാല്‍ തന്റെ പാര്‍ട്ട്ണറായുള്ള മനുഷ്യന്‍ കനിവിന്റെ മുഖമാണ്. ഒരു പരാതിയും പറയാതെ, മുഖം കറുപ്പിക്കാതെ കിട്ടുന്നതിന്റെ പകുതി അയാള്‍ നല്‍കും. അഷറഫ് പോയ്‌ക്കോളും ഇവിടെ ഞാന്‍ നോക്കികൊള്ളമെന്ന പാര്‍ട്ണറുടെ ആ വാക്കുപോലും ദൈവത്തിന്റേതായിരിക്കും.
കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ ആരായാലും തളര്‍ന്നുപോകും. ഇവിടെയും അഷറഫിന്റെ ജീവിതം പുണ്യമാണ്. ഗള്‍ഫിലുള്ള ഭാര്യ സുഹറയും മക്കളും അഷറഫിന്റെ എല്ലാ നന്മകള്‍ക്കും സര്‍വ്വപിന്തുണയുമായി എന്നും കൂട്ടിനുണ്ട്. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍ അത് ഏതു പാതിരാത്രിയായാലും കുപ്പായവുമായി സുഹ്‌റ ഓടിയെത്തും. ബാപ്പയുടെ സേവനത്തെ കൊതിയോടെ കാണുന്ന മക്കളായ ഷാഫിയും ഷിഫാനയും അമീനും ഒരു നല്ല മനുഷ്യന് ദൈവം നല്‍കിയ സൗഭാഗ്യമാവുന്നു.
ഒന്നരപതിറ്റാണ്ടിന്റെ പ്രവാസത്തിനിടയില്‍ അഷറഫ് ഒരിക്കല്‍പോലും ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ല. പണം കൂട്ടിവെക്കലാണ് ജീവിത വിജയമെന്ന് കണക്കുകൂട്ടാത്ത മനുഷ്യന് അല്ലെങ്കിലും എന്തു സമ്പാദ്യം. എന്നാല്‍ അഷറഫിന്റെ പോക്കറ്റില്‍ ഒരു എ.ടി.എം കാര്‍ഡ് കാണാം. ആ കാര്‍ഡിലെ പേര് അഷറഫിന്റേതല്ല. അത് ജമാല്‍ ഈസ അഹമ്മദ് എന്ന പേരാണ്. ഈസ അഹമ്മദ് ആരെന്നറിയാമോ(?) അത് അഷറഫിന്റെ സ്‌പോണ്‍സറായ അറബിയാണ്.
എപ്പോഴെങ്കിലും പണം ആവശ്യമായി വന്നാല്‍ എടുത്തോളു എന്ന് പറഞ്ഞ് തന്റെ ബാങ്ക് തന്നെ നല്‍കിയ അറബി അഷറഫിന് മുന്നില്‍ ദൈവം കൊണ്ടുവന്ന മറ്റൊരു അനുഗ്രഹമാണ്.
000 000 000
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി ഉപ്പയെ കൊന്ന മക്കളുടെ കഥ നമ്മള്‍ ഇന്നലെയുംവായിച്ചു. അപകടം കണ്ടാസ്വദിക്കാനുള്ളതാണ് എന്ന് വിളിച്ചുപറയുന്ന ന്യൂജനറേഷന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ നമുക്ക് പിന്നെയും കാണേണ്ടിവന്നു. സഹോദരനോട് ഒരു നല്ല വാക്കുപോലും പറയാനാവാതെ മനസ്സ് ഇടുങ്ങിപോകുമ്പോള്‍ അഷറഫിന്റെ സേവനങ്ങളെ എങ്ങനെയാണ് നമുക്ക് നിര്‍വ്വചിക്കാന്‍ കഴിയുക...
ആരാരുമില്ലാത്തവന്റെ മുന്നിലേക്ക് ദൈവം ചിലപ്പോള്‍ വേഷം മാറി വരും... ഒന്ന് ചലിക്കാനാവാതെ അവസാന ശ്വാസവും നിലച്ച് ഏതോ രാജ്യത്ത് നിശ്ചലനായി കിടക്കുന്ന മനുഷ്യന്റെ അരികിലേക്ക് ഓടിയെത്തുന്ന ആ മുഖം ദൈവം പറഞ്ഞയക്കുന്ന മാലാഖയല്ലാതെ മറ്റെന്താണ്(!)
അഷറഫ്ക്ക സോറി...ഈ നന്മയെ പകര്‍ത്തിയെഴുതാനാവുന്നില്ല...ഭാഷകള്‍ മതിയാവാതെ വരുന്നു, വാക്കുകള്‍ ക്രമം തെറ്റുന്നു...ഹൈടെക്ക് കാലത്തെ ഫേസ്ബുക്കുകാരന്റെ അതെ ഭാഷയില്‍ ഞാന്‍ പറഞ്ഞോട്ടെ....നോ വേര്‍ഡ്‌സ്...
കടപ്പാട്: യഹ്‌യ തളങ്കര, ബഷീര്‍ തിക്കോടി

No comments:
Post a Comment