ഗാസ നൊമ്പരമാണ് നീ.....
എബി കുട്ടിയാനം
മോനെ...നിന്റെ നിലവിളിയില്‍ ഹൃദയമാണ് തകര്‍ന്നു പോകുന്നത്...എന്തിനാ ഡാ, എട്ടും പൊട്ടു തിരിയാത്ത നിന്നോട് അവര്‍ ഈ ക്രൂരത ചെയ്യുന്നത്...എന്തിനാ, ഡാ നിന്റെ കുഞ്ഞുമേനിയില്‍ അവര്‍ പിന്നെയും പിന്നെയും ബോംബിട്ടു കളിക്കുന്നത്....തകര്‍ന്ന കാലും ചിന്നിചിതറിയ ശരീരവുമായി നീ വീണ് പിടയുന്ന ആ രംഗം കരയിപ്പിക്കുന്നു ഞങ്ങളെ...
കാരക്കയും ഒരു ഗ്ലാസ് പച്ചവെള്ളവുമായി നോമ്പുതുറക്കാന്‍ ബാങ്ക് വിളി കാത്തിരിക്കുന്ന നിന്റെ തലയിലേക്ക് ബയണറ്റുകളുടെ തീയുണ്ടയാണ് വന്നു വീഴുന്നത്...നോമ്പു നോറ്റ ക്ഷീണത്തില്‍ ഒന്നുറക്കെ കരയാന്‍പോലും സാവകാശമില്ലാതെ കത്തിചാമ്പലാവുന്ന കുഞ്ഞുമക്കള്‍...ഒരു മനുഷ്യജീവിതത്തില്‍ കാണേണ്ടിവരുന്ന ഏറ്റവും സങ്കടകരമായ കാഴ്ച പൊന്നുമക്കളുടെ മരണമല്ലാതെ മറ്റെന്താണ്(?) യാ, അള്ളാ, കഴിഞ്ഞ ദിവസംവരെ കളിച്ചുനടന്ന കുഞ്ഞുമക്കളുടെ ചേതനയറ്റ ശരീരം മുന്നില്‍ കിടത്തിയിട്ട് ജനാസ നിസ്‌ക്കരിക്കുന്ന ഉപ്പമാരുടെ മുഖം കരളലയിപ്പിക്കുകയാണ്.
ലോകം പെരുന്നാളിനെ കാത്തിരിക്കുമ്പോള്‍, പുണ്യറമസാന്റെ വിശുദ്ധിയില്‍ അലിഞ്ഞമരുമ്പോള്‍ യാ, അള്ളാ എന്തൊരവസ്ഥയാണ് ഫലസ്തീനിലെ മക്കളുടേത്...പരിക്കേറ്റവരെ ഉള്‍ക്കൊള്ളാന്‍ പോലുമാവാതെ ആസ്പത്രികള്‍ നിറഞ്ഞുകവിയുന്നു...
എന്റെ കുഞ്ഞുമോനെ...നോമ്പ് തുറന്ന് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് ഞങ്ങളിവിടെ സുഖമായി കിടന്നുറങ്ങുമ്പോള്‍ നീ നിന്റെ വീട്ടിനുള്ളില്‍ ഏതുനേരവും വന്നു വീഴുന്ന ബോംബിനെ പേടിച്ച് മരണഭയത്തോടെ കഴിയുകയാണല്ലോ(!) ഞങ്ങള്‍ നാളെയെക്കുറിച്ച് സ്വപ്നം കാണുമ്പോള്‍ നീ ഇന്നില്‍ പോലും ജീവിക്കാനാവാതെ ഭയന്നുവിറക്കുന്നു...ഞങ്ങള്‍ ഫുട്‌ബോള്‍ കണ്ട് മതിമറക്കുന്ന നിമിഷത്തില്‍ നിന്റെ മുന്നിലേക്ക് വന്ന ഗോളുകള്‍ക്ക് കത്തിയെരിയുന്ന അഗ്‌നിയുടെ കനമായിരുന്നു...ഞങ്ങള്‍ ഇവിടെ ലയണല്‍ മെസിയുടേയും സമി ഖദേരയുടെയും കളി മികവിന് കയ്യടിക്കുമ്പോള്‍ നിന്റെ വീടിനുള്ളില്‍ കൂട്ടകരച്ചിലിന്റെ ആര്‍ത്തനാദമായിരിക്കും...എന്റെ അനുജന്‍ ടൈ കെട്ടി സ്‌കൂള്‍ ബസിനെ കാത്തിരിക്കുമ്പോള്‍ നീ നിന്റെ ഉമ്മയുടെ നെഞ്ചില്‍ ഒട്ടിപ്പിടിച്ച് ബോംബിനെ പേടിച്ച് ഓടുകയായിരുന്നല്ലോ...നിന്റെ മുന്നിലെ അക്ഷരങ്ങള്‍ക്കുപോലും മരണത്തിന്റെ മണമാണ്...ഞങ്ങള്‍ ഞങ്ങളുടെ മൊഞ്ചുള്ള വീടിനെ ഒന്നുകൂടി അഴകുള്ളതാക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ നിന്റെ കൂരകള്‍ ബോംബ് വീണ് കത്തിചാമ്പലാവുകയായിരുന്നു...കരഞ്ഞുകരഞ്ഞു തളര്‍ന്ന നിന്റെ നിലവിളിപോലെ തന്നെ നിന്റെ വീടുകളും തകര്‍ന്ന് തരിപ്പണമായി കിടക്കുന്നു...ഞങ്ങള്‍ പെരുന്നാളിന്റെ കുപ്പായങ്ങളെക്കുറിച്ച് സ്വപ്നം മെയ്യുമ്പോള്‍ നിനക്ക് വേണ്ടി മൂന്ന് തുണ്ടം തുണി വാങ്ങാനുള്ള ഓട്ടത്തിലായിരിക്കും നിന്റെ പിതാവ്...ഞങ്ങളുടെ മാര്‍ക്കറ്റില്‍ ഈദ് സ്‌പെഷ്യല്‍ ജീന്‍സും കുര്‍ത്തയും പൊടിപൊടിച്ച കച്ചവടമായി മാറുമ്പോള്‍ നിന്റെ നാട്ടില്‍ ഇന്ന് ഏറ്റവും വില്‍ക്കപ്പെടുന്നത് മയ്യിത്ത് കുപ്പായമാണല്ലോ(?)
രാത്രിയുടെ ബോംബ് അക്രമണം പേടിച്ച് നീ പകലുറങ്ങുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്...പ്രിയപ്പെട്ട കൂട്ടുകാര...മരണം തലക്കുമീതെ നില്‍ക്കുമ്പോള്‍ നിന്റെ പകലുറക്കത്തിന്റെ സുഖം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്...
ചോരകൊണ്ട് ആറാട്ടു നടത്തിയിട്ടും മതിവരാത്ത പിശാചുക്കള്‍ പിന്നെയും പറയുന്നു. യുദ്ധം തുടങ്ങിയതേയുള്ളു, ഉടന്‍ തന്നെ കരയുദ്ധം ശക്തമാക്കും....ദൈവമേ, നിരായുധരായ പാവങ്ങള്‍ക്കുമുന്നില്‍ സര്‍വ്വസന്നാഹങ്ങളുമായി അഴിഞ്ഞാടുന്ന ക്രൂരതയെ എങ്ങനെയാണ് യുദ്ധമെന്ന് വിളക്കാന്‍ കഴിയുക(?) ചരിത്രം ക്രൂരന്മാര്‍ എന്നു രേഖപ്പെടുത്തിയവര്‍ പോലും കുഞ്ഞുങ്ങള്‍ക്കുനേരെ കടന്നാക്രമണം നടത്തിയിട്ടില്ലല്ലോ!!
വര്‍ഗ്ഗീയത ഉളക്കിവിട്ട് വിദ്വേഷം പരത്താന്‍ മാത്രം നിലകൊള്ളുന്ന ചാനലുകാരന്‍ മറച്ചുവെക്കുന്ന ഓരോ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ മുന്നിലെത്തുമ്പോള്‍ ഇസ്‌റായിലിന്റെ ഭീകരതയാണ് തിരിച്ചറിയുന്നത്. യുദ്ധഭൂമിയില്‍പോലും കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കണമെന്നാണ് ലോക നീതി, പക്ഷെ, എന്നിട്ടും അവര്‍ കുഞ്ഞുങ്ങളെ മാത്രം തേടിപിടിച്ച് കൊല്ലുന്നു...ഒരു തലമുറയെ ഇല്ലാതാക്കാനുള്ള എളുപ്പ വഴിതേടുകയാണ് ബെഞ്ചമിന്‍ നെതന്യാഹുവും കൂട്ടാളികളും...
മാധ്യമങ്ങള്‍ ഭീകരര്‍ എന്നു പേരിട്ടു വിളിച്ച ഇറാഖ് വിമതര്‍ പോലും യുദ്ധഭൂമിയിലെ സ്ത്രീകളോട് കാണിച്ച കരുണ ലോകമാതൃകയാവുമ്പോഴും ലോക പോലീസിന്റെ ബി ടീമിന് ഇതൊന്നും പാഠമേ ആകുന്നില്ല.
എങ്ങനെയാണ് ഒരു മനുഷ്യനെ കൊല്ലാന്‍ കഴിയുന്നത്, അതും പിഞ്ചു കുട്ടികളെ(!!) അവര്‍ക്കും കുഞ്ഞുമക്കളില്ലെ, അവര്‍ക്കും കുസൃതി വര്‍ത്തമാനം പറയുന്ന കൊച്ചനുജന്മാരില്ലെ(?)
000 000 000
അഡോള്‍ഫ് ഹിറ്റലറെന്ന ഏകാധിപതിയെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ആ പഴയ പ്രസ്താവനയ്ക്ക് ലൈക്കടിക്കാന്‍ തോന്നുന്നു...
തൊണ്ണൂറു ശതമാനം ജൂതന്മാരെയും ഞാന്‍ കൊന്നു, എന്നിട്ട് പത്തു ശതമാനത്തെ ഞാന്‍ ബാക്കിവെച്ചു. അത് എന്തിനാണെന്നറിയുമോ, ഞാന്‍ എന്തിന് അവരെ കൊന്നുവെന്ന് ആ പത്തു ശതമാനത്തിലൂടെ ലോകം തിരിച്ചറിയണം...
ലോകത്ത് എവിടെയെങ്കിലും നേരിയ ഒരു കാറ്റടിച്ചാല്‍, ഒരു പന്തുരുണ്ടാല്‍, ഉച്ചകേടി ചേരുന്ന ലോകരാഷ്ട്രങ്ങളും അറബ് തമ്പുരാക്കന്മാരും നല്ല കാഴ്ചക്കാരാണിപ്പോള്‍, മരിച്ചുവീഴുന്ന കുഞ്ഞുമക്കളുടെ ഓരോ ചിത്രത്തിനും ലൈക്കടിക്കുന്ന തിരക്കിലാണവര്‍...
ഓപ്പറേഷന്‍ പ്രൊട്ടറ്റീവ് എഡ്ജ് എന്നാണ് ഫലസ്തീന്‍ കൂട്ടകുരുതിക്ക് ഇസ്രായീല്‍ നല്‍കിയ പേര്...കയ്യൂക്കുള്ളവന്‍ നിസഹായരായ പാവങ്ങളെ അക്രമിക്കുന്നതിനെ യുദ്ധമെന്നോ ഓപ്പറേഷനെന്നോ പറയേണ്ടതെങ്ങനെ...തോന്നിവാസം എന്നല്ലെ അതിന്റെ ലളിതമായ അര്‍ത്ഥം...
000 000 000
നൊമ്പരങ്ങള്‍ക്കിടയിലും ചില വാര്‍ത്തകള്‍ മനസ്സിന് ആഹ്ലാദം പകരുന്നു...നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരന്മാര്‍ക്ക് എന്റെ കുപ്പായം നല്‍കില്ലെന്ന് പറഞ്ഞ കാല്‍പന്തുകളിയുടെ രാജകുമാരന്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ വാക്കുകളില്‍ ഫല്‌സ്തീനിലെപാവങ്ങളോടുള്ള സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് നിറഞ്ഞുനില്‍ക്കുന്നത്. എന്തു മാത്രം സുന്ദരമായ വാക്കായിരുന്നു അത്...
കളി കഴിഞ്ഞ് പിരിയുമ്പോള്‍ സൗഹാര്‍ദ്ദത്തിന്റെ ഓര്‍മ്മയ്ക്കുവേണ്ടി ജേഴ്‌സികള്‍ പരസ്പരം വെച്ചുമാറുന്നത് ഫുട്‌ബോളിലെ രീതിയാണ്. ഇസ്രായിലെ ടെല്‍ അവീവില്‍ നടന്ന മത്സര ശേഷം കളിക്കാര്‍ പരസ്പരം കുപ്പായം മാറുന്നതിനിടയിലായിരുന്നു റയല്‍ മാഡ്രീഡ് താരം ഫല്‌സതീന് പിന്തുണ അറിയിച്ചുകൊണ്ട് പ്രതികരിച്ചത്. മറ്റു താരങ്ങളെല്ലാം തങ്ങളുടെ ജേഴ്‌സികള്‍ കൈമാറിയപ്പോള്‍ തന്റെ ജേഴ്‌സി ആവശ്യപ്പെട്ട ഇസ്രായീല്‍ കളിക്കാരനെ അവഗണിച്ചുകൊണ്ട് റൊണാള്‍ഡോ മൈതാനത്തിനു പുറത്തേക്ക് നടന്നുപോയി...
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായ, കളിമികവുകൊണ്ട് തനിക്കു ലഭിച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിലെ സ്വര്‍ണബൂട്ട് ലേലത്തിന് വെച്ച് അതുവഴി ലഭിച്ച 1.5 മില്ല്യന്‍ ഡോളര്‍ പലസ്തീന്‍ കുഞ്ഞുങ്ങളുടെ ചികിത്സ ചിലവ് നല്‍കിയ മനുഷ്യത്വത്തിന്റെ അംബാസഡറാണ് റൊണാള്‍ഡോ...
ലോകകപ്പില്‍ ലഭിച്ച മുഴുവന്‍ തുകയും ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുമെന്ന് ജര്‍മ്മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മഷൂദ് ഓസിലും പ്രഖ്യാപിച്ചു. ലോക കപ്പില്‍ അല്‍ഭുതം കാണിച്ച അള്‍ജീരിയന്‍ കളിക്കാരുടെ തുകയും ഫലസ്തീനിലേക്കാണ്. താരജീവിത്തിനിടയിലും കളിക്കാര്‍ക്ക് കനിവള്ളവരായി മാറാന്‍ കഴിയുമ്പോള്‍ നമ്മുടെ രാഷ്ട്രതലന്മാര്‍ക്ക് മാത്രം ഹൃദയത്തിന് കാഠിന്യം ഏറി ഏറി വരുന്നു...
000 000 000
ഗാസയിലെ കുഞ്ഞുമോനെ നീ കരയരുത്...മരണം പോരാളികള്‍ക്ക് വിധിക്കപ്പെട്ടതാണ്...ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുന്ന ഒരു സത്യമാണത്...
മുതലാളിമാര്‍ മുഖം തിരിക്കുമ്പോഴും ലോകത്തിന്റെ മനസ്സ് നിന്റെ കൂടെയുണ്ട്...ഈ വിശുദ്ധ ദിനരാത്രങ്ങളില്‍ ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി കേഴുന്നതിനേക്കാളേറെ നിങ്ങള്‍ക്കുവേണ്ടിയാണ് നാഥന്റെ മുന്നില്‍ കയ്യുയര്‍ത്തുന്നത്...പള്ളികളിലെ കൂട്ടുപ്രാര്‍ത്ഥനയിലും ജുമാഖുത്തുബയിലും നിങ്ങള്‍ നിറയുന്നു...ഇസ്രായിലിന്റെ ക്രൂരതയ്ക്കിടയിലും നിങ്ങള്‍ക്കുവേണ്ടി ലോകത്തിന്റെ പ്രാര്‍ത്ഥനയുണ്ടല്ലോ...അതൊരു പുണ്യമാണ്...
000 000 000
അധികാരത്തിന്റെ കരുത്ത് കാണിക്കാന്‍ വേണ്ടി നിങ്ങള്‍ക്ക് പാവം കുഞ്ഞുങ്ങളെ കൊല്ലാം...ലോക പോലീസിന്റെ കയ്യടി വാങ്ങാം...കുന്നുകൂട്ടിയ ആയുധങ്ങള്‍ തുരുമ്പിച്ചുപോവാതിരിക്കാന്‍ ഗാസയില്‍ ബോംബ് അപ്പം ചുട്ടുകളിക്കാം...പാവം കുഞ്ഞുങ്ങളുടെ ഓരോ നിലവിളിയും ഓരോ ശാപവാക്കുകളാണ്...നിങ്ങളുടെ വിലകൂടിയ ആയുധങ്ങളേക്കാള്‍ കരുത്തുണ്ടതിന്...ഏറ്റവും കൂടുതല്‍ ആളെ കൊല്ലുന്നവന്‍ വിജയിക്കുന്നുവെന്ന തലതിരിഞ്ഞ യുദ്ധതത്വത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്നുണ്ടാവാം...എങ്കിലും കാലമാണ്, സാക്ഷി, എല്ലാ അഹങ്കാരവും ഒരു നാള്‍ തീര്‍ന്നുപോകും...ഗാസയില്‍ ഒഴുക്കിവിട്ട ചെഞ്ചോരയുടെ രോദനം അന്ന്‌നിങ്ങള്‍ തിരിച്ചറിയും...

No comments:
Post a Comment