എബി കുട്ടിയാനം
പറവൂര്‍
നീ സഹിക്കാനാവാത്ത നൊമ്പരമാണ്
മരണം വെള്ളപുതച്ചുകിടക്കുമ്പോള്‍
തകരുന്നത് എന്റെ ഹൃദയം കൂടിയാണ്
മോര്‍ച്ചറി മുറ്റത്തെ സ്റ്റീല്‍ മേശകളും
ആംബുലന്‍സിന്റെ ഒച്ചയും
നിലയ്‌ക്കാത്ത നിലവിളിയും
മാഞ്ഞുപോവാത്ത ദു:ഖമാണ്
വരുമെന്ന് പറഞ്ഞുപോയര്‍
ഇനി വരില്ലെന്നറിയുമ്പോള്‍
കരഞ്ഞു തീര്‍ക്കുന്ന ഉറ്റവര്‍ക്കൊപ്പം
കരഞ്ഞിരിക്കുന്നു എന്റെ മനസ്സും
മരണം കണ്ട് മരവിച്ചുപോയ സഹോദര
നിന്റെ വറ്റിപോയ കണ്ണീരിനു പകരം നല്‍കാന്‍
നിറഞ്ഞ പ്രാര്‍ത്ഥനയല്ലാതെ
എന്റെ കയ്യില്‍ മറ്റൊന്നുമില്ല
No comments:
Post a Comment