എബി കുട്ടിയാനം
കൃഷ്‌ണ...
ഞാനൊരിക്കലും നിന്റെ അച്ഛന്റെ
ഉന്തുവണ്ടിക്കരികിലേക്ക്
ചായ കഴിക്കാന്‍ വന്നിട്ടില്ല
ഞാന്‍ നിന്റെ അമ്മയുടെ
സഹോദരനായി ജനിച്ചിട്ടുമില്ല
നമ്മളൊരിക്കലും കള്ളനുംപോലീസും
കളിച്ച് തല്ലുകൂടിയിട്ടുമില്ല
എന്നിട്ടും
നീയും നിന്റെ കുഞ്ഞനുജനും
എന്റെ ആരൊക്കയോ ആയി മാറുന്നു
അച്ചനും അമ്മയുമില്ലാത്ത വീട്ടില്‍
ചായം തേക്കാത്ത ചുമരിനോട് ഒട്ടിച്ചര്‍ന്ന്
നീയും നിന്റെ കുഞ്ഞനുജനും
കരഞ്ഞു തളരുമ്പോള്‍
തളര്‍ന്നുപോകുന്നത് എന്റെ കൂടി ഹൃദയമാണ്
അച്ഛനും അമ്മയുമില്ലാത്ത വീട് വീടേയല്ലന്നും
അവരില്ലാത്ത ജീവിതം ജീവിതമേയല്ലന്നും
നിങ്ങളുടെ കണ്ണീര് പറയുമ്പോള്‍ നിറഞ്ഞുപോകുന്നു
എന്റെ കണ്ണുകള്‍
പിണങ്ങാനും വാശിപിടിക്കാനും
ചോറുണ്ണാതെ കിടന്നുറങ്ങി പ്രതിഷേധിക്കാനും
ഇനി അവരില്ലെന്നറിയുമ്പോള്‍
നീയും നിന്റെ അനുജനും അനുവഭിക്കുന്ന നോവിനെ
ഞാനെങ്ങനെയാണ് പറഞ്ഞാശ്വസിപ്പിക്കേണ്ടത്
ഒരു പടക്കം പൊട്ടിതീരുമ്പോഴേക്കും
തീര്‍ന്നുപോയ നിങ്ങളുടെ
അച്ഛനും അമ്മയ്‌ക്കും പകരമാവില്ല
എന്റെ ഈ സ്‌നേഹാക്ഷരങ്ങള്‍
ഡാ, കരയല്ല ഡാ
ഞങ്ങളൊക്കെയുണ്ടല്ലോ എന്ന്
പറഞ്ഞാലും നിന്റെ അമ്മയോളം
വളരാനാവില്ലല്ലോ ഞങ്ങള്‍ക്കൊരിക്കലും
കൃഷ്‌ണ...
എങ്കിലും പറയട്ടെ
മോളെ, നീ എന്റെ കുഞ്ഞുപെങ്ങളാണ്
കിഷോര്‍ എന്റെ കുഞ്ഞനുജനും
സ്‌നേഹത്തിന്റെ ഈ ഭൂമിയില്‍ നിങ്ങള്‍
അനാഥരല്ലെന്ന് ഞാന്‍ പറഞ്ഞോട്ടെ
മോളെ കരയരുത്
നീ കരഞ്ഞാല്‍ നിന്റെ കുഞ്ഞനുജനും
വിതുമ്പലടക്കനാവില്ല...
No comments:
Post a Comment