എബി കുട്ടിയാനം
ഡാ
എവിടെയാണ് നീ
എന്തേ നീ എന്നോട് മിണ്ടാതെ
എന്തു പിണക്കമാണെങ്കിലും
നീ എന്റെ കോള്‍ എടുക്കാതിരിക്കില്ലല്ലോ
എത്ര വാശിയാണെങ്കിലും
നീ എന്റെ വാട്‌സ്‌ആപ്പില്‍
വന്നുനോക്കാതിരിക്കില്ലല്ലോ
അത്രമേല്‍ ദേശ്യമാണെങ്കിലും
ഇത്രയേറെ ദിവസം നീ എന്നില്‍ നിന്ന്
അകന്നിരിക്കില്ലല്ലോ
എന്നോട് മിണ്ടാതിരിക്കുമ്പോഴും
സ്റ്റാറ്റസുകള്‍ മാറ്റിക്കൊണ്ട്
കണ്ണീരുപുരണ്ട നിന്റെ സങ്കടം
നീ എന്നോട്
പറയാതെ പറയുമായിരുന്നല്ലോ
ലാസ്റ്റ് സീന്‍ ഓപ്‌ഷന്‍ പോലും
ഓഫ് ചെയ്‌തിട്ട് നീ എവിടെയാണ് പോയത്
നിന്റെ ഫോണിലേക്ക് ഡയല്‍ ചെയ്‌ത്
ഡയല്‍ ചെയ്‌ത് ഞാന്‍ തളര്‍ന്നുപോയല്ലോ
നിന്റെ ഓണ്‍ലൈനില്‍ നോക്കി നോക്കി
നിരാശനായി
എന്റെ കണ്ണുകള്‍ നിറഞ്ഞുപോയല്ലോ
ഈ പിണക്കം എന്നെ പറ്റിക്കാനുള്ള
നിന്റെ കുസൃതി മാത്രമാണെന്ന് വിശ്വിക്കാനാണ്
എനിക്കിഷ്‌ടം...
അല്ലെങ്കിലും എന്നെ വിട്ടുപോകാന്‍ നിനക്ക് കഴിയുമോ
ഡാ, പത്തക്ക നമ്പറിനിപ്പുറം
ഞാനിപ്പോഴും നിന്നെ കാത്തിരിക്കുന്നുണ്ട്
നീ വരുമെന്ന വിശ്വാസത്തോടെ....
No comments:
Post a Comment